,

വൃക്കരോഗങ്ങളെ എങ്ങനെ നിയന്ത്രിക്കാം? നാം അറിഞ്ഞിരികേണ്ട ചില കാര്യങ്ങൾ..

                    ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് വൃക്കരോഗങ്ങളെ എങ്ങനെ നിയന്ത്രിക്കാം എന്നുള്ളതാണ്.                                               ഇനിയും നമുക്ക് നമ്മുടെ ശരീരത്തിൽ വൃക്കയുടെ ധർമ്മം എന്താണെന്ന് നോക്കാം.                  

              നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളെയും ഒരുമിപ്പിക്കുകയും, നമ്മുടെ ശരീരത്തിലെ പി എച്ച് ലെവൽ ശരിയാക്കുന്നതിനും, ബ്ലഡ് പ്രഷർ, സോഡിയം, പൊട്ടാസ്യം എന്നിവ മെയിന്റനൻസ് ചെയ്യുന്നതിനും, ആർ ബി സി യുടെ ഉൽപ്പാദനം നിയന്ത്രിക്കുന്നതിനും, വൈറ്റമിൻ ഡി യുടെ ഉൽപാദനത്തിലും പ്രധാന പങ്കു വഹിക്കുന്നു. 

കൂടാതെ നമ്മുടെ ശരീരത്തിലെ വെയിസ്റ്റ് ആയിട്ടുള്ള വസ്തുക്കളെ അരിച്ച് നീക്കം ചെയ്യുകയും ചെയ്യുന്നു.                                  

                            ഇനിയും  ഇത് നിയന്ത്രിക്കുന്നതിന് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…    ഒന്നാമതായി മുടങ്ങാതെ എല്ലാദിവസവും കുറച്ചുസമയം വ്യായാമം ചെയ്യുക. അടുത്തതായി രക്തത്തിലുള്ള ഷുഗറിന്റെ  അളവ് നിയന്ത്രിക്കാം. ഇത് നിയന്ത്രിച്ചില്ലെങ്കിൽ വൃക്കരോഗങ്ങൾ ഉണ്ടാകും.  

               അടുത്തതായി നമ്മുടെ ബ്ലഡ് പ്രഷർ നിയന്ത്രിക്കുക.അടുത്തതായി നമ്മളിൽ അമിതമായി വണ്ണം ഉണ്ടാകുന്നത് നിയന്ത്രിക്കുക. (ഇങ്ങനെയുള്ളവരിൽ യൂറിക്കാസിഡ് നോക്കുമ്പോൾ പലപ്പോഴും ഉയർന്നു കാണപ്പെടുന്നു).  

                             

                         അടുത്തതായി   ഭക്ഷണത്തിൽ സോഡിയത്തിന്റെ അളവ് നിയന്ത്രിക്കുകയും, കൊഴുപ്പുള്ള ഭക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുക.  നമ്മുടെ ശരീരത്തിന് ആവശ്യമുള്ള അത്രയും വെള്ളം കുടിക്കുക. ഒരു ദിവസം രണ്ടര ലിറ്റർ മൂത്രം നമ്മുടെ ശരീരത്തിൽ നിന്നും പുറത്തു പോകണം.  പുകവലി പൂർണ്ണമായി ഒഴിവാക്കുക. പുകവലിക്കുന്നത് മൂലം വൃക്കകൾക്ക് അകത്തുള്ള സമ്മർദം വർദ്ധിക്കുന്നു.       

                           അടുത്തതായി  മദ്യപാനം പൂർണ്ണമായും ഒഴിവാക്കുക.  ഇങ്ങനെയുള്ളവരിൽ രക്തസമ്മർദ്ദം ഉയരുന്നു. ഇതുമൂലം യൂറിക്കാസിഡ് പോലുള്ള വേസ്റ്റ് പ്രൊഡക്ട് അടിഞ്ഞു കൂടുന്നു.പഴങ്ങളും, പച്ചക്കറികളും ധാരാളം കഴിക്കുക, കൂടുതലായി ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.                     

              അടുത്തതായി വൃക്കയിൽ കല്ല് ഉണ്ടാകുന്നത് തടയുക. വൃക്കയിൽ ലവണങ്ങൾ അടിഞ്ഞ് കൂടിയാണ് കല്ല് ഉണ്ടാവുന്നത്. ഇതിനെ നിസ്സാരമായി കാണരുത്.  ഇതുമൂലം ഹൈഡ്രോനെഫ്രോസിസ് ഉണ്ടാകുന്നു. ശരിയായ രീതിയിലുള്ള ഭക്ഷണക്രമീകരണത്തിലൂടെയും, വ്യായാമത്തിലൂടെയും, വൃക്കയിൽ കല്ല് ഉണ്ടാകുന്നത് നിയന്ത്രിക്കാം.. മുകളിൽ പറഞ്ഞിരിക്കുന്ന ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മളിൽ ഉണ്ടാകുന്ന വൃക്കരോഗങ്ങൾ നമുക്ക് നിയന്ത്രിക്കാം…..

Leave a Reply

Your email address will not be published. Required fields are marked *