1000 സ്ക്വയർ ഫീറ്റിൽ പണിത 3 ബെഡ് റൂമുകളുള്ള 15 ലക്ഷം രൂപയുടെ മനോഹരമായ ഒരു വീട്

         മനോഹരമായ ഒരു വീട് നിർമിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും സ്വപ്നമാണ്. ആ സ്വപ്നം യാഥാർത്ഥ്യമാക്കു ന്നതിന് വേണ്ടി നാം ഒരുപാടു കഷ്ടപ്പെടാറുണ്ട്. ബാങ്കുകളിൽ നിന്ന് ലോൺ എടുത്തും കടം എടുത്തുമാണ് അനേകർ വീടുവയ്ക്കാറുള്ളത്.

        നമ്മുടെ സങ്കൽപത്തിലുള്ള വീടിനെപ്പറ്റി സംസാരിക്കു മ്പോൾ ഉയർന്ന ബഡ്ജറ്റ് ഉള്ള വീടുകളെപ്പറ്റി പറയുകയും അത് ഏറ്റവും മിനിമം തുകയാണെന്നു വിശ്വസിപ്പിക്കുകയും അതനുസരിച്ച് നിർമ്മാണം തുടങ്ങി അമിത ബാധ്യത തലയിലേക്ക് കയറ്റുകയും ചെയ്യാറാണ് പതിവ്.

       എന്നാൽ മൂന്നു കിടപ്പുമുറികളുള്ള സാധാരണ ഒരു വീട് അധികം കടബാധ്യതകൾ ഒന്നുമില്ലാതെ തന്നെ നമുക്ക് പണി തീർക്കാൻ സാധിക്കും. വളരെ പെട്ടെന്ന് തന്നെ പണി പൂർത്തിയാക്കാൻ കഴിയും. അതിനായി പരിചയസമ്പന്നരായ വിശ്വസ്തരായ ആർക്കിടെക്റ്റ് മാരെ ആദ്യം തന്നെ സെലക്ട് ചെയ്യണം.

          ഇന്റർലോക്ക് മഡ് ബ്രിക്സ് ഉപയോഗിച്ച് നമുക്ക് ചുവരു പണിയാൻ സാധിക്കും. ഇതു മുഖേന നമുക്ക് സിമന്റ് പ്ലാസ്റ്ററിംഗ് ഒഴിവാക്കാം.സിമന്റിന്റെയും തേപ്പിന്റെയും ചിലവ് ഒരുപാട് ലാഭിക്കാൻ സാധിക്കും. പഴയ വീട് പൊളിച്ച് അതിന്റെ തടികൾ റീസൈക്കിൾ ചെയ്ത് നമുക്ക് ജനലുകളും വാതിൽപടികളും നിർമിക്കാം .

        ഗുണമേന്മയുള്ള വിലകുറഞ്ഞ ടൈലുകൾ നമുക്ക് ലഭിക്കും. മറ്റുള്ളവരുടെ കയ്യിൽ നിന്ന്, ബാങ്കുകളിൽനിന്നും കടം വാങ്ങി ആഡംബരമായി വീടുകൾ പണിയാതെ വളരെ കുറഞ്ഞ ചെലവിൽ നമുക്ക് ആവശ്യമുള്ള രീതിയിൽ വീട് പണിയാൻ ശ്രമിക്കുക.

        1000 സ്ക്വയർ ഫീറ്റിൽ പണിത 3 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ വീടിന് ആകെ ചിലവ് ആയിരിക്കുന്നത് 15 ലക്ഷം രൂപയാണ്.

         ഈ വീടിന് ഒരു സിറ്റൗട്ട്,ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, 3ബെഡ്റൂം,ഒരു അറ്റാച്ച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം, ഒരു അടുക്കള ഇവയാണുള്ളത്.ആധുനികമായ രീതിയിൽ തന്നെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. ചതുര ആകൃതിയിലുള്ള പില്ലറുകൾ ഇതിന്റെ ഭംഗി കൂട്ടുന്നു.

       ചതുര ആകൃതിയിൽ വയ്ക്കുന്ന വീടുകൾക്ക് ചിലവ് കുറയും. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിന് ഉള്ളത്.

           സിറ്റൗട്ട് 300×150, ബെഡ്‌റൂം 300×420,300×300,300×370, ടോയ്ലറ്റ് 180×140, ലിവിങ് ഏരിയ 300×300, ഡൈനിങ്  ഏരിയ 300×370, അടുക്കള  300×490.

       ഓപ്പൺ ആയിട്ടുള്ള ഒരു അടുക്കള നമുക്ക് ഇവിടെ കാണാൻ സാധിക്കും. ഒരുപാട് സ്റ്റോറേജ് സ്പേസ് ഈ വീടിനു നൽകിയിട്ടുണ്ട്. വായുസഞ്ചാരം കടക്കത്തക്ക രീതിയിലാണ് ജനാലകൾ നൽകിയിട്ടുള്ളത് .

        ഒരുപാട് ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഒരു ഫാമിലിക്ക് സന്തോഷത്തോടെ ജീവിക്കാൻ പറ്റിയ ചുറ്റുപാടാണ് ഈ വീടിന് ഉള്ളത്. ബെഡ് റൂമുകൾക്ക് വാർഡ് റോബുകൾ  നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *