1050 സ്ക്വയർ ഫീറ്റിൽ 5 സെന്റിൽ നിർമ്മിച്ച 2 ബെഡ് റൂമുകളുള്ള 16 ലക്ഷം രൂപയുടെ മനോഹരമായ ഒരു വീട്

        ചെലവ് കുറഞ്ഞ രീതിയിൽ മനോഹരമായ വീട് നിർമിക്കുക എന്നത് നമ്മുടെ ഓരോരു ത്തരുടെയും ജീവിത അഭിലാഷമാണ്. ലോ കോസ്റ്റ് എന്നത് ഒരു തെറ്റിദ്ധാരണയാണ്. കാരണം ആ സങ്കല്പം യാഥാർത്ഥ്യത്തിൽ നിന്നും ഒരുപാട് ദൂരെയാണ്.നമുക്ക് ക്വാളിറ്റി കുറച്ച് കോസ്റ്റ് കുറയ്ക്കാൻ സാധ്യമല്ലല്ലോ.

         അതുപോലെതന്നെ ഒരു വീടിന്റെ പണിക്ക് ആവശ്യമായ എല്ലാ സാധനങ്ങളും  വേണം താനും. എന്നാൽ നമുക്ക് ഈ മേഖലയിൽ ഒരു കാര്യം ചെയ്യാൻ സാധിക്കും.ലോ കോസ്റ്റ് എന്ന് പറയുന്നതിനു പകരം നമുക്ക് ചെലവുകളെ ചുരുക്കാൻ സാധിക്കും. അതിന് നാം ഒന്നാമതായി ചെയ്യേണ്ടത് ആർഭാടങ്ങൾ തീർത്തും ഒഴിവാക്കുക.

      പഴയ വീടുകളുടെ തടികൾ റീസൈക്ലിങ് ചെയ്ത് നമുക്ക് ലഭിക്കും. പഴയ തടികൾ ചെറുതായി മിനുക്കി പോളിഷ് ചെയ്ത് നമുക്ക് ഉപയോഗിക്കാം.

       നമ്മുടെ വീടിനടുത്ത് തന്നെ ക്വാളിറ്റിയുള്ള വിലകുറച്ച് സാധനങ്ങൾ നൽകുന്ന കടകൾ ഉണ്ടെങ്കിൽ അവ കണ്ടുപിടിക്കുക.ഒരുപാട് ദൂരെ പോയി സാധനങ്ങൾ എടുക്കുന്നതിലും നല്ലത് അതാണ്.വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന ടൈലുകൾ മാർക്കറ്റിൽ ലഭ്യമാണ്. ക്വാളിറ്റിയുള്ള ടൈലുകൾ നമുക്ക് വിലകുറച്ചു ലഭിക്കും. അങ്ങനെയുള്ള ടൈലുകൾ തിരഞ്ഞെടുക്കുക യാണെങ്കിൽ നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കാൻ സാധിക്കും.

            ആധുനിക രീതിയിൽ തന്നെ നമുക്ക് വീടുകൾ ചെലവ് കുറച്ച രീതിയിൽ പണിയാൻ സാധിക്കും. തറ നമുക്ക് കരിങ്കല്ലും ഭിത്തി ഇന്റർലോക്ക് ഇഷ്ടികയിലും പണിയാൻ സാധിക്കും. ഇന്റർലോക്ക് കട്ടകൾ നമ്മുടെ ഒരുപാട് ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന താണ് .വളരെ കുറഞ്ഞ ചിലവിൽ വ്യത്യസ്തമായ രീതിയിൽ പണിയുന്ന ഒരുപാട് ആർക്കിടെക്റ്റ് മാരുണ്ട്.

         1050 സ്ക്വയർഫീറ്റിൽ പണിത ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്. 5 സെന്റിൽ ആണ് ഈ വീട് പണി കഴിപ്പിച്ചിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിന് കൊടുത്തിട്ടുള്ളത്. സിറ്റൗട്ടിൽ ഉള്ള പില്ലർ ക്ലാഡിങ് ടൈൽ ഉപയോഗിച്ച് മനോഹരമാക്കി യിരിക്കുന്നു. അതുപോലെ തന്നെ മുൻവശത്ത് ഭിത്തിയും ഈ ടൈൽ ഉപയോഗിച്ച് ഭംഗിയാക്കിയിട്ടുണ്ട്

         മുൻവാതിലിന്റെ ഡോർ ചെറിയ ഡിസൈനുകൾ ചെയ്തു മനോഹരമാക്കി യിരിക്കുന്നു. ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയ നൽകിയിരി ക്കുന്നത്.അതിനോട് ചേർന്ന് ഒരു വാഷ്ബേസിൻ നൽകിയിട്ടുണ്ട്. സ്റ്റേയർ  കേസിനോട് ചേർന്നുതന്നെ കോമൺ ബാത്റൂം നൽകിയിട്ടുണ്ട്.

          തടികൊണ്ട് ഭംഗിയാക്കിയിട്ടുള്ള മനോഹരമായ ഡൈനിങ് ടേബിളും ചെയറുകളും കൊടുത്തിട്ടുണ്ട് . മാർബോണൈറ്റ് ടൈലുകൾ ഉപയോഗിച്ചാണ് ഫ്ലോർ ഭംഗിയാക്കി ഇരിക്കുന്നത്.

          വാഷ്ബേസിൻറെ താഴെയായി സ്റ്റോറേജ് സ്പേസുകൾ നൽകിയിട്ടുണ്ട് . അത്യാവശ്യം വലിപ്പമുള്ള ബെഡ്റൂമുകൾ ആണ് നൽകിയിട്ടുള്ളത്. ആകെ രണ്ടു ബെഡ്റൂമുകൾ ആണ് ഈ വീടിനു ഉള്ളത്. ഓരോ പാളിയായി നിർമ്മിച്ചിട്ടുള്ള നാല് ജനൽപ്പാളികൾ ആണ് ഈ വീടിന് നൽകിയിട്ടുള്ളത്. നല്ലതുപോലെ വായുസഞ്ചാരം ലഭിക്കാൻ ഇത് സഹായിക്കുന്നു

        ബെഡ്റൂമിന്റെ ഒരു സൈഡിൽ ആയി അത്യാവശ്യം വലിപ്പമുള്ള വാർഡ് റോബുകൾ കൊടുത്തിട്ടുണ്ട്. ഒരു ബെഡ്റൂം അറ്റാച്ച്ഡ് ബാത്റൂം ഉള്ളതാണ്. ഈ വീടിന് ആകെ ചെലവഴിക്കുന്ന തുക 16 ലക്ഷം രൂപയാണ്. മഞ്ചേരി എന്ന സ്ഥലത്താണ് ഈ വീട് ഉള്ളത്. 

Leave a Reply

Your email address will not be published. Required fields are marked *