13 ലക്ഷം രൂപയ്ക്ക് നാല് സെന്റിൽ പണിത മൂന്നു ബെഡ് റൂമുകളുള്ള മനോഹരമായ രണ്ടു നില വീട്

      സ്വന്തമായി ഒരു വീട് പണിയുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. വീടുപണി തുടങ്ങുന്നതിനു മുമ്പ് തന്നെ അതിന്റെ എല്ലാ വശങ്ങളെ പറ്റിയും അറിഞ്ഞിരിക്കണം. അങ്ങനെയാണെങ്കിൽ നമുക്ക് ഒരുപാട് പാഴ്ചിലവുകൾ ഒഴിവാക്കാൻ സാധിക്കും.നമ്മുടെ ജീവിതശൈലിക്ക് ഇണങ്ങുന്ന വീട് തന്നെ പണിയാൻ കഴിയും.

           മിക്കവാറും എല്ലാം ആളുകളും ബാങ്കു കളിൽ നിന്ന് ലോൺ എടുത്തും മറ്റുള്ളവരുടെ കൈകളിൽ നിന്ന് വായ്പയെടുത്താണ് വീടു പണി പൂർത്തീകരിക്കാറുള്ളത്. അതുകൊണ്ടു തന്നെ എല്ലാ ഘട്ടവും സൂക്ഷ്മമായി പരിശോധിച്ച് ചെയ്താൽ നമുക്ക് ഒരു പരിധിവരെ ചെലവ് കുറയ്ക്കാൻ സാധിക്കും.

      സ്വപ്നത്തിലുള്ള വീട് പണിയുന്നതിനേ ക്കാൾ ഉപരി ആവശ്യങ്ങൾ അറിഞ്ഞു കൊണ്ടുള്ള വീട് പണിയുന്നതാണ് നല്ലത്. കൃത്യമായ പ്ലാനിങ് തയ്യാറാക്കിയതിനുശേഷം വേണം വീടുപണി തുടങ്ങേണ്ടത്.വീടുപണി തുടങ്ങി കഴിഞ്ഞാൽ ആ പ്ലാനിൽ മാറ്റങ്ങൾ വരുത്താതിരിക്കുക. അങ്ങനെ മാറ്റങ്ങൾ വരുത്തിയാൽ ചിലവ് വർദ്ധിക്കാൻ സാധ്യതയുണ്ട്.

        പരിചയസമ്പന്നരായ ആർക്കിടെക്റ്റ് മാരെ കണ്ടെത്തുക. ഓരോ ഘട്ടത്തിലും എത്ര തുക ആകും എന്ന് അവരോട് ചോദിച്ച് മനസ്സിലാക്കുക.വീടു പണി പൂർത്തീകരിക്കാൻ ഓരോ ഘട്ടത്തിലും എത്ര സമയമെടുക്കും എന്നു ചോദിച്ചു മനസ്സിലാക്കുക. കൃത്യമായ സമയ ത്തിനുള്ളിൽ തന്നെ വീടുപണി തീർക്കാൻ ശ്രദ്ധിക്കുക.അതിൽ കൂടുതൽ സമയം വീടുപണിയാൻ എടുത്താൽ നമുക്ക് ചിലവ് വർദ്ധിക്കുകയും ചെയ്യും.

       ആദ്യമായി ഒരു കൃത്യമായ പ്ലാനിങ് തയ്യാറാക്കുക.വീടിന് എത്ര മുറികൾ വേണം. ആകെ എത്ര സ്ക്വയർ ഫീറ്റ് ആണ്  വേണ്ടത്. ഇവയെ പറ്റി ആദ്യം തന്നെ ഒരു കണക്കുകൂട്ടൽ ഉണ്ടായിരിക്കണം. അതിനുശേഷം കൃത്യമായ ഒരു ബഡ്ജറ്റിംഗ് തയ്യാറാക്കുക.  അനാവശ്യമായ ആഡംബര ചിലവുകൾ ഒഴിവാക്കുക.

     ചതുരാകൃതിയിൽ നിർമ്മിക്കുന്ന വീടുകൾക്ക് ഒരുപാട് ചിലവ് കുറഞ്ഞു കിട്ടും . ഒറ്റ നിലയിൽ വിശാലമായി വീടുകൾ പണിയുന്നതിനേക്കാൾ നല്ലത് രണ്ടുനിലയായി വീടുപണിയുന്നതാണ്.

      ഭിത്തികൾ ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് നമുക്ക് പണിയാവുന്നതാണ്. അവ നമുക്ക് നിർമ്മാണച്ചെലവ് ഒരുപാട് കുറയ്ക്കാൻ സഹായിക്കും. ഇന്റർലോക്ക് കട്ട ഉപയോഗി ച്ചാൽ വീടിനു നല്ല തണുപ്പ് ലഭിക്കും. അതു പോലെതന്നെ സിമന്റ് കൊണ്ടുള്ള പ്ലാസ്റ്ററിങ് ചെയ്യേണ്ടതായി വരികയില്ല.

       അത്യാവശ്യം വലിപ്പമുള്ള മുറികൾ പണിതാൽ മതി.മുറികളുടെ എണ്ണം കഴിവതും കുറയ്ക്കുവാൻ ശ്രമിക്കുക. ഗുണനിലവാരമുള്ള  വെർട്ടിഫൈഡ് ടൈൽസ് ഉപയോഗിച്ച് നമുക്ക് ഫ്ലോറിങ് ചെയ്യാം. സ്ക്വയർഫീറ്റ് കുറഞ്ഞ അളവിൽ വീടുവയ്ക്കാൻ ശ്രദ്ധിക്കുക

      മിക്കവാറും ബാത്ത്റൂമുകൾക്കാണ് ഒരുപാട് ചിലവുകൾ ഉണ്ടാകാറ്. അതുകൊണ്ട് തന്നെ വീടിന് ചെലവഴിക്കുന്ന തുകയുടെ എട്ടു ശതമാനത്തിൽ കൂടുതൽ ബാത്ത് റൂമിൽ ചെലവഴിക്കരുത്. സാധനങ്ങൾ വാങ്ങുമ്പോൾ ക്വാളിറ്റിയുള്ള വില കുറഞ്ഞ സാധനങ്ങൾ വാങ്ങുക.പഴയ തടികൾ വാങ്ങുന്നതാണ് നല്ലത്.

       അതുപോലെതന്നെ വാതിലുകൾക്കും ജനലുകൾക്കും തടികൊണ്ടുള്ള ഫ്രെയിം ഒഴിവാക്കി നമുക്ക് കോൺഗ്രീറ്റ് ഫ്രെയിം ആക്കിയാൽ ഒരുപാട് ചെലവ് കുറയ്ക്കാൻ സാധിക്കും. സ്റ്റീൽ ഉപയോഗിച്ച് നമുക്ക് സ്റ്റെയർ കെയ്സുകൾ നിർമിക്കാൻ സാധിക്കും

       അതുപോലെതന്നെ സ്റ്റീൽ കൊണ്ടുള്ള ഉത്തരങ്ങളും ഗാൽവനൈസ്ഡ് ഇരുമ്പ് ഷീറ്റുകളും ഉപയോഗിച്ചുള്ള മേൽക്കൂരകളും നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കും. അതുപോലെതന്നെ സ്ക്വയർഫീറ്റിന് 25 രൂപ വിലയുള്ള മനോഹരമായ ടൈലുകൾ ലഭിക്കും.

      13 ലക്ഷം രൂപയ്ക്ക് 4 സെന്റിൽ പണിത ഒരു രണ്ടുനില വീടാണ് ഇന്ന് നിങ്ങളെ പരിചയ പ്പെടുത്താൻ ആഗ്രഹിക്കുന്നത്. 3 ബെഡ് റൂമുകളാണ് ഈ വീട്ടിലുള്ളത്. കരിങ്കൽ ഉപയോഗിച്ചാണ് ഇതിന്റെ ഫൗണ്ടേഷൻ നിർമ്മിച്ചിരിക്കുന്നത്.

       താഴത്തെ നില 686 സ്ക്വയർ ഫീറ്റ് ആണ്. വീടിന്റെ മുറ്റം പുല്ലുകൾ വച്ചുപിടിപ്പിച്ച് 

അതി മനോഹരമാക്കിയിരിക്കുന്നു. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിന് നൽകിയിരിക്കുന്നത്. ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയ നൽകിയിട്ടുള്ളത്.

       ഡൈനിങ് ഏരിയയോട് ചേർന്ന് സ്റ്റെയർ കെയ്സിന് അടിയിലായി ഒരു വാഷ് ഏരിയ  ഒരുക്കിയിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കളയാണ് ഈ വീടിനു നൽകിയിട്ടുള്ളത്. താഴത്തെ നിലയിൽ അറ്റാച്ച്ഡ് ബാത്റൂം ഉള്ള ഒരു ബെഡ്റൂം നൽകിയിട്ടുണ്ട്.

        നന്നായി വായുസഞ്ചാരം ലഭിക്കുന്ന രീതിയിലാണ് ജനലുകൾ നൽകിയിരിക്കുന്നത്. റെഡിമെയ്ഡ് ആയിട്ട് ലഭിക്കുന്ന വിലകുറവുള്ള ഡോറുകൾ ആണ് ബെഡ്റൂമുകൾക്ക് ഉപയോഗിച്ചിരിക്കുന്നത്.

      അത്യാവശ്യം വലിപ്പമുള്ള ഒരു കാർപോർച്ചും കൊടുത്തിട്ടുണ്ട്. ഇത് ഓപ്പൺ രീതിയിലാണ് നൽകിയിട്ടുള്ളത്. മുകളിലത്തെ നിലയിൽ രണ്ട് അറ്റാച്ച്ഡ് ബാത്റൂം ഉള്ള ബെഡ് റൂമുകൾ ആണ് നൽകിയിട്ടുള്ളത്.

       മുകളിലത്തെ നിലയിൽ മനോഹരമായ ഒരു ബാൽക്കണി നൽകിയിട്ടുണ്ട്. 524 സ്ക്വയർ ഫീറ്റാണ് മുകളിലത്തെ നിലയുടെ വിസ്തീർണം. ഈ വീടിന്റെ ആകെ വിസ്തീർണ്ണം 1200 ചതുരശ്ര അടിയാണ്.

       മുകളിലത്തെ ബെഡ് റൂമിനോട് ചേർന്ന് തന്നെ ഡ്രസ്സിംഗ് ഏരിയയും നൽകിയിട്ടുണ്ട്. വീടിന്റെ മുൻപിൽ ആയി അതിമനോഹരമായ രീതിയിൽ ക്ലാഡിങ് സ്റ്റോണുകൾ കൊണ്ട് നിർമ്മിച്ച ഡബിൾ  ഹൈറ്റ് ഉള്ള ഒരു ഭിത്തിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *