നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന ചോർച്ച വളരെ കുറഞ്ഞ ചിലവിൽ എങ്ങനെ പരിഹരിക്കാം

 

       വളരെ കുറഞ്ഞ ചെലവിൽ മനോഹരമായ വീടുകൾ നിർമിക്കുക എന്നതാണല്ലോ എല്ലാവരുടെയും ആഗ്രഹ. ചെലവ് കുറച്ച് വീട് വെയ്ക്കുന്നതിന് നാം ശ്രദ്ധിക്കേണ്ട കുറെയേറെ കാര്യങ്ങൾ ഉണ്ട് .അവയിൽ പ്രധാനമായത് വീട് വെക്കുന്നതിന് മുമ്പ് തന്നെ അതിനെപ്പറ്റി വ്യക്തമായ ഒരു ധാരണ ഉണ്ടായിരിക്കണം. ആദ്യമായി പരിചയസമ്പന്നനായ ഒരു ആർക്കിടെക്ടിനെ തെരഞ്ഞെടുക്കുക. അദ്ദേഹത്തിന് അഭിപ്രായപ്രകാരം പ്ലാനിങ്ങും ബഡ്ജെറ്റിങ്ങും തയ്യാറാക്കുക.

        പ്ലാനിങ് തയ്യാറാക്കുമ്പോൾ ഭവനത്തിൽ ഉള്ളവരെ ഉൾപ്പെടുത്തുക. അവരുടെ അഭിപ്രായം കൂടി ഇതിൽ തേടേണ്ടത് അത്യാവശ്യമാണ് .കാരണം വീടുപണി തുടങ്ങി കഴിഞ്ഞതിനുശേഷം പ്ലാനിൽ മാറ്റം വരുത്താൻ പാടില്ല. അങ്ങനെ മാറ്റം വരുത്തിയാൽ അത് വളരെയധികം ചെലവ് വർദ്ധിക്കുവാൻ ഇടയാകും.

       വീടുപണിയുടെ ഓരോ ഘട്ടത്തെകുറിച്ചും ഉൾക്കൊള്ളുന്ന ഒരു ബഡ്ജറ്റിംഗ് വേണം തയ്യാറാക്കേണ്ടത്. ചെലവ് കുറഞ്ഞ വീട് വയ്ക്കുക ആണെങ്കിലും ക്വാളിറ്റി ഉള്ള സാധനങ്ങൾ വേണം വാങ്ങേണ്ടത്.ക്വാളിറ്റിയുടെ കാര്യത്തിൽ ഒരു കോംപ്രമൈസിനു തയ്യാറാകരുത്. കാരണം അത് നമുക്ക് ഭാവിയിൽ വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കും.

       വളരെ കുറഞ്ഞ ചെലവിൽ ഇന്റീരിയറും കൂടി ഉൾപ്പെടുത്തി മനോഹരമായി നിർമ്മി ക്കുന്ന വീടുകൾ ഉണ്ട്. എപ്പോഴും സ്ക്വയർഫീറ്റ് കുറച്ച് വീട് പണിയാൻ ശ്രമിക്കുക. കാരണം നമുക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ തടസ്സപ്പെട രുതല്ലോ. അതുപോലെതന്നെ ഒരുപാട് ചെലവ് കുറയ്ക്കാനും സാധിക്കും.

           മിക്ക ആളുകളും ബാങ്കുകളിൽ നിന്ന് ലോൺ എടുത്തു മറ്റുള്ളവരിൽനിന്ന് കടംവാങ്ങിയും ആണ് വീടു പണി പൂർത്തീകരി ക്കാറുള്ളത് .അതുകൊണ്ടുതന്നെ ആഡംബര ങ്ങൾ കഴിവതും ഒഴിവാക്കി അത്യാവശ്യത്തിനു മാത്രം ആയി ഒരു വീട് പണിയുന്നതാണ് ഏറ്റവും ഉത്തമം. വീടിന്റെ വലിപ്പത്തെ ക്കാൾ പ്രാധാന്യം ചെറിയ വീടാണെങ്കിലും അത് വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ്.

        നാമോരോരുത്തരും ഏറ്റവും കൂടുതൽ തുക ചെലവാക്കുന്നത് വീടിന് വേണ്ടിയാണ്. എന്നാൽ വളരെ ശ്രദ്ധയോടുകൂടി കാര്യങ്ങൾ മുമ്പോട്ട് നീക്കിയാൽ ഒരുപാട് ചെലവ് നമുക്ക് കുറയ്ക്കാൻ സാധിക്കും.

       നാം വളരെയധികം തുകകൾ ചിലവാക്കി വയ്ക്കുന്ന വീടുകൾക്ക് ചോർച്ചകൾ സംഭവിക്കാറുണ്ട്. എന്നാൽ അവ നമുക്ക്  നിരവധി  മാർഗങ്ങളിലൂടെ പരിഹരിക്കാൻ സാധിക്കും.

        മഴ പെയ്യുമ്പോൾ ചെറിയ വിള്ളലുകളിൽ കൂടി പോലും മഴവെള്ളം നമ്മുടെ വീട്ടിനകത്ത് വരാറുണ്ടോ. പഴയ വീടുകൾക്കും ഇപ്പോൾ പുതുതായി വച്ച വീടുകൾക്ക് പോലും ഇങ്ങനെ ഒരു പ്രശ്നം നിലവിൽ കണ്ടുവരാറുണ്ട്.

        ഇതിന്റെ പ്രധാന കാരണം വാർക്കാൻ ഉപയോഗിച്ച് കമ്പിയുടെ ഗുണനിലവാരം കുറഞ്ഞത് ആയതുകൊണ്ടാണ്. അല്ലെങ്കിൽ വാർക്കുന്ന സമയത്ത് ശ്രദ്ധിക്കാതെ ഇരിക്കുന്നതും ഇതിന് കാരണമാകും.

        വീടിന് ചെറിയ ഒരു ചോർച്ച വരുമ്പോഴേ അത് നാം പരിഹരിക്കുന്നതാണ് ഏറ്റവും നല്ല മാർഗ്ഗം. സാധാരണയായി ഈ ചോർച്ചകൾ പരിഹരിക്കുന്നതിന് ചെലവ് കൂടുതലാണ് .എന്നാൽ വളരെ കുറഞ്ഞ ചിലവിൽ നമുക്ക് ഈ ചോർച്ച പരിഹരിക്കാൻ സാധിക്കും.

      അതുമാത്രമല്ല ഇങ്ങനെ ചെയ്താൽ പിന്നെ ഭാവിയിൽ ഒരിക്കലും വീട് ചോരും എന്ന് പേടിക്കുകയും വേണ്ട. ഇത് വേനൽക്കാലത്ത് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. അതുപോലെ തന്നെ വീടിനുമുകളിൽ ടെറസിൽ കൃഷി ചെയ്യുന്ന അനേകർ ഉണ്ടല്ലോ.

        അങ്ങനെ മരങ്ങളും ചെടികളും വീടിനുമുകളിൽ വെക്കുമ്പോഴും ശ്രദ്ധിക്കേ ണ്ടതുണ്ട്. അവയുടെ വേരുകൾ വാർപ്പിന് ഇടയിലേക്ക് കയറാൻ സാധ്യതയുണ്ട്. അങ്ങനെ ആകുമ്പോൾ അവയിൽ കൂടി ചോർച്ച വരും.

        കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ നമ്മുടെ വീടിന്റെ ഭിത്തികളിൽ നനവ് കാണാറുണ്ടല്ലോ. അങ്ങനെയുള്ള വർക്കും ഈ രീതിയിൽ ചോർച്ച മാറ്റാവുന്നതാണ്. അതിനായി നമുക്ക് വേണ്ടത് ഡോക്ടർ ഫിക്സിറ്റിന്റെ ഒരു ലിക്യ്ഡ് ആണ്. 320 രൂപയാണ് ഇതിന് വില. അതുപോലെതന്നെ സിമന്റും നമുക്ക് ഇതിന് ആവശ്യമുണ്ട്.

       ഡോക്ടർ ഫിക്സിറ്റ് ഒരു കിലോ വാങ്ങുക. അതിന്റെ പകുതിയോളം ഒരു ബക്കറ്റിൽ ഒഴിക്കുക. അതിലേക്ക് 1കപ്പ് സിമന്റ് ഇടുക. അതിനു ശേഷം നന്നായി ഇളക്കി എടുക്കുക. ടെറസ് നന്നായി ക്ലീൻ ചെയ്തതിനുശേഷം വേണം ഇത് അപ്ലൈ ചെയ്യേണ്ടത്.

      ഒരു ബ്രഷ് ഉപയോഗിച്ച് നമുക്ക് ഇത് അപ്ലൈ ചെയ്യാം. നമുക്ക് ഇത് രണ്ടു കോട്ട് ആയിട്ട് അടിച്ചു എടുക്കാവുന്നതാണ്. ഇത് തീർച്ചയായും നമ്മുടെ വീടിന്റെ ചോർച്ച മാറ്റുന്നതാണ് 

Leave a Reply

Your email address will not be published. Required fields are marked *