5 ലക്ഷം രൂപയ്ക്ക് പണിത 2 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീട്

      മനോഹരമായ ഒരു വീട് വളരെ ചെലവ് കുറച്ചു പണിയുക എന്നത് നമ്മുടെ ഓരോരുത്തരു ടെയും സ്വപ്നമാണല്ലോ. അതിനുവേണ്ടി വീടുപണിയുടെ വിവിധ വശങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വീടുപണി തുടങ്ങുന്നതിനു മുമ്പ് അതിനെ കുറിച്ച് ഒരു ഏകദേശ ധാരണ ഉണ്ടായിരിക്കണം

        വീട് എത്ര സ്ക്വയർ ഫീറ്റ് ആണ് പണിയേണ്ടത്, എത്ര മുറികൾ വേണം എന്നൊക്കെ നാം  തീരുമാനിക്കണം. വീട് പണിയുന്നതിനു മുമ്പ് തന്നെ കൃത്യമായ പ്ലാനിങ്ങോടു കൂടി തുടങ്ങിയാൽ നമുക്ക് ഒരുപരിധിവരെ ചെലവ് കുറയ്ക്കാൻ സാധിക്കും. വീടുപണി തുടങ്ങിയതിനുശേഷം ഈ പ്ലാനിങ്ങിൽ ഒരിക്കലും മാറ്റം വരുത്തരുത്. അത് ചെലവ് വർദ്ധിപ്പിക്കാൻ ഇടയാക്കും.

        ആദ്യമായി പരിചയസമ്പന്നനായ ഒരു ആർക്കിടെക്ടിനെ കണ്ടെത്തുക. അദ്ദേഹത്തിന്റെ സഹായത്തോടെ കൃത്യമായ പ്ലാനിങ്, ബഡ്ജറ്റിങ് ഇവ തയ്യാറാക്കുക. ഏതൊക്കെ ഘട്ടങ്ങളിൽ എത്ര രൂപവരെ ആകും എന്ന് കണക്കുകൂട്ടുക. അതിനനുസരിച്ച് മാത്രം കാര്യങ്ങൾ നീക്കുക. അപ്പോൾ നമുക്ക് ആകെ എത്ര രൂപ ചെലവാകും എന്ന ഒരു ധാരണ കിട്ടും.

          എപ്പോഴും ചതുരാകൃതിയിൽ വീട് വയ്ക്കുന്നതാണ് നല്ലത്. അവ ഒരുപാട് ചെലവ് കുറയ്ക്കാൻ നമ്മെ സഹായിക്കും. വിശാലമായി ഒരു നില പണിയുന്നതിനേക്കാൾ രണ്ടു നില വീടാണ് എപ്പോഴും നല്ലത്. അതുപോലെ തന്നെ ബിറ്റുകൾ ഇന്റർലോക്ക് ഉപയോഗിച്ച് പണിയുന്നത് ഒരുപാട് സിമന്റ് മണലിനും അളവ് ചുരുക്കാൻ ഇടയാക്കുന്നു. അകത്തെ കുട്ടികൾക്ക് ജിപ്സം പ്ലാസ്റ്ററിങ് ചെയ്താൽ നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കാൻ കഴിയും. അതുപോലെതന്നെ മുറികൾക്കുള്ളിൽ നല്ല തണുപ്പ് ലഭിക്കാനും ഇത് സഹായിക്കും.

       ആവശ്യത്തിന് മാത്രം മുറികൾ നിർമിച്ചാൽ മതി. മുറികളുടെ എണ്ണം കൂടുമ്പോൾ ചിലവും കൂടാൻ സാധ്യതയുണ്ട്. വെർട്ടിഫൈഡ് ടൈലുകൾ വളരെ വില കുറച്ചു നമുക്ക് ലഭിക്കും. അതുപോലെതന്നെ കൃത്യമായ സമയത്ത് തന്നെ പണി പൂർത്തീകരിക്കാൻ ശ്രമിക്കുക. ഇല്ലെങ്കിൽ അധികമായി പണിക്കൂലിയും നമുക്ക് ഉണ്ടാവാൻ ഇടയാകും.

       ഒരുപാട് വലുപ്പത്തിൽ മുറികൾ പറയണമെന്നില്ല അത്യാവശ്യം വലിപ്പത്തിൽ നമ്മുടെ സൗകര്യങ്ങൾ അനുസരിച്ച് മുറികൾ പണിയുക. അതുപോലെതന്നെ സാധനങ്ങൾ വാങ്ങുമ്പോൾ ക്വാളിറ്റിയുള്ള വില കുറഞ്ഞ സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുക. ക്വാളിറ്റിക്ക് ഒരിക്കലും കോംപ്രമൈസ് ചെയ്യാൻ പാടില്ല.

        പഴയ വീടുകൾ പൊളിച്ചു പണിയുന്ന തടികൾ വാങ്ങുക.നമ്മുക്ക് വിലകുറച്ച് ലഭിക്കും. തടികൊണ്ടുള്ള കട്ടള കഴിക്ക് പകരം കോൺക്രീറ്റ് കട്ടകൾ ഉപയോഗിച്ചാൽ നമുക്ക് ഒരുപാട് തുക ലഭിക്കാൻ സാധിക്കും.

        5 ലക്ഷം രൂപയ്ക്ക് പണിത 2 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീടാണ് ഇന്ന്

നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കു ന്നത്. വലിയ വീടുകൾ പണിതു കടം വരുത്തിവയ്ക്കുന്നതിലും നല്ലത് ചെറിയ വീടുകളിൽ സന്തോഷമായി ഇരിക്കുന്നതാണ്. 950 സ്ക്വയർ ഫീറ്റിൽ ആണ് ഇവയുടെ നിർമ്മിച്ചിരിക്കുന്നത് .

       ഒരു സിറ്റൗട്ട്,ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, രണ്ട് ബെഡ്റൂം, ഒരു അറ്റാച്ച്ഡ് ബാത്റൂം, ഒരു കോമൺ ബാത്ത് റൂം, വർക്ക് ഏരിയ,അടുക്കള ഇവയാണ് ഈ വീടിനു അടങ്ങിയിരിക്കുന്നത്. മനോഹരമായ രീതിയിൽ മോഡേൺ ആയിട്ട് തന്നെയാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്.

       ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയ നിർമ്മിച്ചിരിക്കുന്നത്. ഒരു ബെഡ്റൂം ബാത്റൂം അറ്റാചഡ്  ആണ്. ഒരു കോമൺ ബാത്ത് റൂമും ഇവിടെയുണ്ട്. സ്റ്റെയർകേസിന്റെ അടിയിൽ ആയിട്ടാണ് കോമൺ ബാത്റൂം നൽകിയിരിക്കുന്നത്.

          വായു സഞ്ചാരം നന്നായി കടക്കത്തക്ക രീതിയിലാണ് ജനലുകൾ നൽകിയിരിക്കുന്നത്. ഈ വീടിന് ആകെ ചിലവായിരിക്കുന്ന തുക അഞ്ചു ലക്ഷം രൂപയാണ്. അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കളയാണ്.

Leave a Reply

Your email address will not be published. Required fields are marked *