725 സ്ക്വയർഫീറ്റിൽ പണിത 2 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീട്

             മനോഹരമായ ഒരു വീട് നിർമിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. വീടു നിർമാണത്തിൽ മറ്റാരും കാണിക്കാത്ത ശ്രദ്ധയും താൽപര്യവും നമ്മുടെ മലയാളികൾ കാണിക്കാറുണ്ട്. തന്റെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും വീടിനു വേണ്ടിയാണ് ചിലവഴിക്കാറുള്ളത്. കാരണം ഒരു ആഡംബരത്തിന്റെ ചിഹ്നമായി വീട് മാറിയിരിക്കുന്നു.

       ബാങ്കുകളിൽനിന്ന് ലോൺ എടുത്തും മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയുമാണ് പലരും വീട് നിർമ്മിക്കാറുള്ളത് . എന്നാൽ നമുക്ക് ചെലവ് ചുരുക്കി വീടുവയ്ക്കാനുള്ള ഒരുപാട് മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഒരിക്കലും ആഡംബരം കാണിക്കുന്നതിനുള്ള ഒരു ചിഹ്നമായി വീട് നിർമ്മിക്കരുത്. അത് നമ്മുടെ ജീവിതത്തിലെ സമാധാനം നഷ്ടപ്പെടുത്താൻ ഇടയാക്കും.

         നമ്മുടെ ബഡ്ജറ്റിന് അനുസരിച്ച് വീടുകൾ പണിയുന്നതാണ് ഏറ്റവും ഉത്തമം. ആദ്യമായി ഒരു വീട് പണിയുന്നതിന് മുമ്പ് കൃത്യമായ ഒരു പ്ലാനിങ് തയ്യാറാക്കുക.അതിനായി പരിചയ സമ്പന്നരായ ആർക്കിടെക്റ്റ് മാരുടെ സഹായം തേടുക. ഗുണമേന്മക്കും സൗന്ദര്യത്തിനും കോട്ടം തട്ടാതെ മനോഹരമായ വീടുകൾ നിർമ്മിക്കാൻ സഹായിക്കുന്ന ഒരുപാട് ആർക്കിടെക്റ്റ്മാരുണ്ട്

                    നമ്മുടെ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കും ബഡ്ജറ്റിനും അനുസരിച്ചുള്ള വീടുകളാണ് വയ്ക്കേണ്ടത്. ശരിയായ രീതിയിൽ പ്ലാനിങ് നടത്തിയാൽ തന്നെ നമുക്ക് ഒരു പരിധിവരെ ചെലവ് കുറയ്ക്കാൻ സാധിക്കും. മുറികളുടെ എണ്ണം, വാതിലുകളുടെ എണ്ണം, ജനലുകളുടെ എണ്ണം ഇവയൊക്കെ ആവശ്യത്തിനുമാത്രം തിരഞ്ഞെടുക്കുക. വീടുപണി ആരംഭിച്ചതിനു ശേഷം ഒരിക്കലും പ്ലാനിങ്ങിൽ മാറ്റം വരുത്തരുത്. അത് നമുക്ക് ചെലവ് വർദ്ധിക്കാൻ ഇടയാക്കും.

         സ്ഥലം വാങ്ങുമ്പോൾ തന്നെ ഉറച്ച മണ്ണ് ഉള്ള സ്ഥലം വീടുപണിക്ക് തെരഞ്ഞെടുക്കുന്ന താണ് ഏറ്റവും ഉത്തമം. സ്ക്വയർഫീറ്റിന് 25 രൂപ വിലയുള്ള മനോഹരമായ ടൈലുകൾ നമുക്ക് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. തടികൊണ്ടുള്ള കട്ടിളകൾക്ക് പകരമായി കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിച്ചാൽ നമുക്ക് ഒരുപരിധിവരെ ചെലവ് കുറയ്ക്കാം. അതുപോലെതന്നെ ബാത്റൂ മുകളിൽ സ്റ്റീൽ നു പകരം ഫൈബർ മെറ്റീരിയൽസ് ഉപയോഗിക്കാൻ സാധിക്കും.

       ബാത്റൂം ചുവരുകളിൽ നമുക്ക് ടൈലിന് പകരം ജിപ്സം ഉപയോഗിച്ച് പൂശിയതിനുശേഷം കളർ ഡിസൈൻ ചെയ്ത് ഗ്ലാസ് ഉറപ്പിച്ചാൽ മതി. ഇന്റർലോക്ക് കട്ട ഉപയോഗിച്ചാൽ സിമന്റ് അളവ് ഒരുപരിധിവരെ കുറയ്ക്കാവുന്നതാണ്. അതുപോലെതന്നെ പഴയ വീടുകൾ പൊളിച്ചു വിൽക്കുന്ന തടികൾ നമുക്ക് കുറഞ്ഞവിലയ്ക്ക് വാങ്ങാവുന്നതാണ്.

          725 സ്ക്വയർഫീറ്റിൽ പണിത രണ്ടു ബെഡ്റൂമുകൾ ഉള്ള ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്. ലിവിങ് ഏരിയ യോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയ സെറ്റ് ചെയ്തിരിക്കുന്നത്. ഒരു ബെഡ്റൂം ബാത്റൂം അറ്റാച്ച് ഉള്ളതാണ്.

       അതുപോലെതന്നെ ഒരു കോമൺ ബാത്റൂം നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയയോട് ചേർന്ന് തന്നെ ഒരു ചെറിയ വാഷിംഗ്‌ ഏരിയ സെറ്റ് ചെയ്തിട്ടുണ്ട്.

          അത്യാവശ്യം വലിപ്പമുള്ള ഒരു കിച്ചൻ ആണ് നമുക്ക് കാണാൻ കഴിയുന്നത്.പുറത്തു കൂടിയാണ് സ്റ്റെയർകേസ് സെറ്റ് ചെയ്തിരിക്കുന്നത്. വലിയ ചതുരശ്ര അടിയിൽ ഉള്ള വീടുകൾ നിർമ്മിക്കുന്നതിന് പകരം അത്യാവശ്യം വലിപ്പമുള്ള ചെറിയ ബഡ്ജറ്റിൽ ഉള്ള വീടുകൾ നിർമ്മിക്കുന്നതാണ് ഏറ്റവും ഉത്തമം. അവ മനോഹരമായ രീതിയിൽ നിർമ്മിക്കാൻ കഴിവുള്ള ഒരുപാട് ആർക്കിടെക്റ്റ് മാരുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *