750 ചതുരശ്ര അടിയിൽ നിർമ്മിച്ച 2 ബെഡ് റൂമുകളുള്ള 11 ലക്ഷം രൂപയുടെ മനോഹരമായ ഒരു വീട്

        ചെലവ് കുറഞ്ഞതും എന്നാൽ കാണാൻ ഭംഗി ഉള്ളതുമായ ഒരു വീട് സ്വന്തമായി നിർമ്മി ക്കുക എന്നതാണ് ഏതൊരു വ്യക്തി യുടെയും സ്വപ്നം. ഒരു മനുഷ്യന്റെ ജീവിതത്തിലെ ആയു സ്സു മുഴുവൻ അധ്വാനിക്കുന്ന തുക കൊണ്ടാണ് ഒരു വീട് നിർമ്മിക്കുന്നത്. ബാങ്കുകളിൽ നിന്ന് ലോൺ എടുത്തും മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയും ഒക്കെയാണ് ഒരു വീടിന്റെ പണി പൂർത്തിയാക്കുന്നത്. പിന്നീട് ആ ലോൺ അടച്ചു തീർക്കുന്നതിനും കടം വീട്ടുന്നതിനുമായി ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്നു.

          ആഡംബരങ്ങൾ നിറഞ്ഞ വീടുകൾ പണിയുന്നതിനു പകരം ആവശ്യത്തിന് ഉതകുന്ന മനോഹരമായ വീടുകൾ ചെലവ് കുറച്ച് നമുക്ക് പണിയാൻ സാധിക്കും.അതിനു വേണ്ടി നാം കുറച്ചു കൂടി ശ്രദ്ധ അതിലേക്ക് നൽകേണ്ട തുണ്ട്. ആദ്യമായി പരിചയസമ്പന്ന രായ ആർക്കിടെക്റ്റ് മാരെ കണ്ടെത്തണം.അവർ മുഖേന കൃത്യമായ ഒരു പ്ലാനിങ്ങും ബഡ്ജറ്റിംഗ് തയ്യാറാക്കണം.

          നാം ഒരു വീട് പണിയുമ്പോൾ അതിൽ ഒരുപാട് തടിയുടെ ഉപയോഗങ്ങൾ വരാറുണ്ട്. എന്നാൽ തടിയുടെ ഉപയോഗം കുറച്ചു കൊണ്ട് നമുക്ക് വീടുപണിയാൻ സാധിക്കും.തടിയുടെ സ്ഥാനത്ത് സ്റ്റീലിന്ന് മുൻഗണന കൊടുത്താൽ മതി.ജനലിന് ഫ്രെയിമുകൾ എല്ലാം നമുക്ക് ജി ഐ പൈപ്പിൽ നൽകാം.

       വീടിനുള്ളിൽ ചെലവുകുറഞ്ഞ റെഡിമെയ്ഡ് കതകുകൾ ഉപയോഗിച്ചാൽ നമുക്ക് ഒരു പരിധിവരെ ചെലവ് കുറയ്ക്കാൻ സാധിക്കും. തടി കൊണ്ടുണ്ടാക്കുന്ന വാർഡ്രോബ്കൾക്ക് പകരമായി അലൂമിനിയത്തിൽ നമുക്ക് പണിയാവുന്നതാണ്.

         സ്റ്റെയർകേസ് കൈ വരികൾക്ക് നമുക്ക് ജി ഐ പൈപ്പ് ഉപയോഗിച്ച് ചെലവ് കുറയ്ക്കാവുന്നതാണ്. ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് വീട് പണിതാൽ നമുക്ക് സിമന്റിന്റെയും മണലിന്റെയും ഉപയോഗം ഒരുപാട് കുറയും. നമുക്ക് ഒരുപാട് ഫർണിച്ചറുകൾ ഇടേണ്ട ആവശ്യമില്ല. ആവശ്യത്തിനുമാത്രം ഫർണിച്ചറുകൾ ഉണ്ടെങ്കിൽ അവ നമ്മുടെ മുറിക്ക് വലിപ്പം തോന്നിക്കും.

          നന്നായി വായു സഞ്ചാരം ലഭിക്കത്തക്ക രീതിയിൽ ജനലുകൾ ക്രമീകരിക്കുക.അങ്ങനെ ചെയ്താൽ നമുക്ക് പിന്നീട് എസിയുടെ ആവശ്യം വരുന്നില്ല. ഓടിട്ട മേൽക്കൂരകൾ തിരഞ്ഞെടുത്താൽ നമുക്ക് ഒരു പരിധിവരെ ചൂട് കുറയ്ക്കാൻ സാധിക്കും. അതുപോലെ തന്നെ കുറഞ്ഞ ചെലവിൽ നമുക്ക് വാൾ പേപ്പറുകൾ വാങ്ങാം.വീടിന്റെ ഭംഗി കൂട്ടുകയും ചെയ്യും. മൾട്ടിവുഡ് കൊണ്ട് നമുക്ക് അടുക്കളയിലെ ക്യാബിനറ്റുകൾ പണിയാൻ സാധിക്കും.

         750 സ്ക്വയർ ഫീറ്റിൽ പണിത 2 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. 11 ലക്ഷം രൂപയാണ് ഈ വീടിന് ആകെ ചെലവ് ആയി ഇരിക്കുന്നത്. ഈ വീടിന് ഒരു സിറ്റൗട്ട്,ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, രണ്ട് ബെഡ്റൂം, അറ്റാച്ച്ഡ് ബാത്റൂം, ഒരു കോമൺ ബാത്റൂം, ഒരു കിച്ചൻ,ഒരു സ്റ്റെയർ റൂം ഇവയാണുള്ളത്.

       മനോഹരമായ ഇന്റീരിയർ വർക്കുകൾ നൽകി ഈ വീടിനെ കൂടുതൽ സുന്ദരമാക്കി ആയിരിക്കുന്നു . ഹലോ ഹോംസ് ഡിസൈനറാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയ തയ്യാറാക്കിയിട്ടുള്ളത്. നല്ലതുപോലെ പ്രൈവസി നൽകുന്ന രീതിയിലാണ് ബെഡ്റൂമുകൾ നൽകിയിട്ടുള്ളത്.

         അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിനു നൽകിയിട്ടുള്ളത്. ലിവിങ് ഏരിയ ഡൈനിങ് ഏരിയ 480×320, ബെഡ്‌റൂം 320×300,300×300, അടുക്കള 370×350.

 ഈ വീടിന് ആകെ ചിലവായിരിക്കുന്ന തുക 11 ലക്ഷം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *