11 മനോഹരമായ വീടുകൾ വില്പനയ്ക്ക്, 9 ലക്ഷത്തിനും 24 ലക്ഷത്തിനും ഇടയിൽ വിലയുള്ളവ

  മനോഹരമായ ഒരു വീട് ചെലവ് കുറഞ്ഞ രീതിയിൽ നിർമ്മിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും സ്വപ്നം ആണല്ലോ. എന്നാൽ അത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്.കൃത്യമായ പ്ലാനിങ് കൂടെ ചെയ്തില്ലെങ്കിൽ നമ്മുടെ ചെലവ് വർദ്ധിക്കുവാൻ ഇത് ഇടയാക്കും          കൃത്യമായ പ്ലാനിങ, ബഡ്ജറ്റിംഗ് കൂടെ വേണം ഒരു വീടിന്റെ പണി തുടങ്ങേണ്ടത്. വീടിന്റെ പണി തുടങ്ങിയതിനുശേഷം പ്ലാനിങ്ങിൽ മാറ്റം വരുത്തിയാൽ അത് നമുക്ക് വിപരീതമായ ഫലം മാത്രമേ ഉണ്ടാകുകയുള്ളൂ. അതുകൊണ്ട് തന്നെ വളരെ കുറഞ്ഞ ചിലവിൽ നമുക്ക് വീടുകൾ വാങ്ങാൻ സാധിക്കും. അങ്ങനെയുള്ള കുറച്ച് വീടുകളാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്.  

    9 ലക്ഷത്തിനും 24 ലക്ഷത്തിനും മധ്യേ വിലയുള്ള 11 വീടുകളാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത്. മനോഹരമായ  രീതിയിൽ  ആണ്  ഈ വീടുകൾ നിർമിച്ചിട്ടുള്ളത്. ഇതിൽ പുതിയ വീടുകളും താമസിച്ചുകൊണ്ടിരുന്ന വീടുകളും ഉൾപ്പെടുന്നുണ്ട്. വീടുകൾ ചുറ്റുമതിൽ കെട്ടി ഗേറ്റ് ഇട്ടവയാണ് .        അത്യാവശ്യം വലിപ്പമുള്ള മുറികളും സിറ്റൗട്ട് ലിവിങ് ഏരിയയും ഒക്കെ ഉള്ള വീടുകളാണ് ഇവ. ഗുണനിലവാരമുള്ള മെറ്റീരിയലുകൾ ആണ് ഇവക്ക് ഉപയോഗിച്ചിട്ടുള്ളത്. എല്ലാ പണികളും പൂർത്തീകരിച്ചിട്ടുള്ള വീടുകളുമാണ് .      

ഒന്നാമത്തെ വീട് ഒരു സിറ്റൗട്ട്, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ, രണ്ടു ബെഡ്റൂമും, രണ്ട് അറ്റാച്ച്ഡ് ബാത്റൂം,ഒരു അടുക്കള ഇവ അടങ്ങിയതാണ്. തിരുവനന്തപുരം ഡിസ്ട്രിക്ടിൽ ആറ്റിങ്ങൽ വെഞ്ഞാറമൂട് മെയിൻ റോഡിൽ,ചെമ്പൂര് ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ വീട്. പുതിയ വീടാണ്. 4.200 സെന്റിൽ ആണ് ഈ  വീട് നിൽക്കുന്നത്. ഈ വീടിന്റെ ആകെ വിസ്‌തീർണം 850 സ്ക്വയർ ഫീറ്റ് ആണ്. ഈ വീടിന് ആകെ ചോദിക്കുന്നത് 23 ലക്ഷം രൂപയാണ്            അത്യാവശ്യം വലിപ്പമുള്ള മറ്റൊരു  വീടാണ് രണ്ടാമത്തേത്. ഈ വീട് ചിറമുക്ക്, വെമ്പായം തിരുവനന്തപുരം ഡിസ്റ്റിക്ടിലാണ് ഉള്ളത്. 15 സെന്റ് സ്ഥലം, 3 ബെഡ് റൂമുകളാണ് ഈ വീട്ടിലുള്ളത്. രണ്ട് ബാത്റൂം ഉണ്ട്. 1200 സ്ക്വയർ ഫീറ്റിൽ ആണ് ഈ വീട് നിർlമ്മിച്ചിട്ടുള്ളത്. 23 ലക്ഷം രൂപയാണ് ഈ വീടിന് ചോദിക്കുന്നത്. സിറ്റൗട്ടിൽ തടി കൊണ്ടുള്ള ഡെക്കറേഷൻസ് ചെയ്തിട്ടുണ്ട്. പുറത്തു കൂടിയാണ് സ്റ്റെയർകെയ്സ് നൽകിയിരിക്കുന്നത്. ഒരു ഓപ്പൺ കാർപോർച്ച് നൽകിയിട്ടുണ്ട്.       

തിരുവനന്തപുരം ഡിസ്ട്രിക്ടിൽ വട്ടപ്പാറ ജംഗ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ മാറി SUT ഹോസ്പിറ്റലിനു സമീപം  വീണാ നഗറിൽ 5.5 സെന്റ്, 2 ബെഡ് റൂമുകളുള്ള ഒരു വീടാണിത്.  5.5 സെന്റ് സ്ഥലം, രണ്ട് ബെഡ്റൂം ഉള്ള ഒരു വീടാണിത്.അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് ഉണ്ട്. 24 ലക്ഷം രൂപയാണ് ഈ വീടിനു ചോദിക്കുന്നത്.         വെഞ്ഞാറമൂട് വലിയ കട്ടയ്ക്കൽ നിന്ന് ഒരു കിലോമീറ്റർ അകലെ ഗണപതിപുരം, 6.5 സെന്റ് സ്ഥലം, മൂന്ന് ബെഡ്റൂമുകൾ ഉള്ള ഒരു  വീട്, 1150 സ്ക്വയർ ഫീറ്റ് ആണ് വിസ്തീർണ്ണം, ഒരു ബാത്റൂം, രണ്ട് കിച്ചൻ ഉണ്ട്. 23 ലക്ഷം രൂപയാണ് ഈ വീടിന് ചോദിക്കുന്നത്.         ആറ്റിങ്ങൽ വെഞ്ഞാറമൂട് റോഡിൽ അവനവഞ്ചേരി ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ മാറി ഇടക്കോട് എന്ന സ്ഥലത്താണ് അടുത്ത വീട്. നാലര സെന്റിൽ ആണ്ഈ വീട് നിർമ്മിച്ചിട്ടുള്ളത്. 2 ബെഡ് റൂമുകളുള്ള വീടാണ് വിൽക്കാൻ ഉള്ളത്. ഒരു സിറ്റൗട്ടും 2 ബെഡ്റൂമും ഒരു വർക്ക് ഏരിയയും ഒരു അടുക്കളയും ഉണ്ട് 23 ലക്ഷം രൂപയാണ് ഈ വീടിന് ചോദിക്കുന്നത്        കല്ലറ മുതുവിള ബസ്സ് റൂട്ടിൽ പാകിസ്ഥാൻ മൂക്കിൽ നിന്ന് ഒരു കിലോമീറ്റർ അകലെ ആണ് അടുത്ത വീട്. മൂന്നര സെന്റ് ആണ് വിൽക്കാൻ ഉള്ളത്. 2 ബെഡ് റൂമുകളുള്ള ഒരു വീടാണിത്. രണ്ടു ബാത്ത് റൂമുകളും ഒരു കിച്ചണും ഉണ്ട്  ഒമ്പത് ലക്ഷം രൂപയാണ് ഈ വീടിന് ചോദിക്കുന്നത്.      

  തിരുവനന്തപുരത്ത് മലയിൻ കീഴ് നിന്ന് മൂന്ന് കിലോമീറ്റർ പൊറ്റയിൽ ചെല്ലമംഗലം ദേവി ക്ഷേത്രത്തിനടുത്ത് ഉള്ള വീടാണ് അടുത്തത്. രണ്ടര സെന്റിൽ  ആണ് വീട് നിൽക്കുന്നത്. 2 ബെഡ് റൂമുകളുള്ള ഒരു വീടാണ്. കോമൺ ബാത്റൂം ഉണ്ട്. 18 ലക്ഷം രൂപയാണ് ഈ  വീടിനു ചോദിക്കുന്നത്.           തിരുവനന്തപുരം ഡിസ്ട്രിക്ട് ചിറയിൻകീഴ് പരവൂർ പാലത്തിനു സമീപം,ആറ്റിങ്ങൽ ചിറയിൻകീഴ് റോഡിൽ നിന്ന് 350 മീറ്റർ അകലെ ഓടിട്ട ഒരു പഴയ വീടും 6.25 സെന്റ് സ്ഥലവും ആണ് വില്പനയ്ക്ക്. 19 ലക്ഷം രൂപയാണ് ഇവിടെ ചോദിക്കുന്നത് മൂന്നു സൈഡും മതിൽകെട്ടി ഗേറ്റ് ഇട്ട വീടാണ്.           ആറ്റിങ്ങൽ ആലങ്കോട് നിന്ന് നാലു കിലോമീറ്റർ മാറി വഞ്ചിയൂർ ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെ പട്ടളയിൽ ഉള്ള ഒരു വീടാണ് അടുത്തത് . 8 സെന്റ് ആണ് ഉള്ളത്. രണ്ടു ബെഡ്റൂമും ഒരു ബാത്റൂം ഒരു കിച്ചണും ആണുള്ളത്. 20 ലക്ഷം രൂപയാണ് ചോദിക്കുന്നത്.  

      ആറ്റിങ്ങൽ മാമം നടയിൽ ക്ഷേത്രത്തിനു സമീപമുള്ള ഒരു വീടാണ് അടുത്തത്. ആറര സെന്റ് ആണ് കൊടുക്കാനുള്ളത്. 550 സ്ക്വയർ ഫീറ്റിൽ ആണ് വീട് നിർമ്മിച്ചിട്ടുള്ളത്. രണ്ടു ബെഡ്റൂമും ഒരു ബാത്റൂമും ഒരു കിച്ചനും ഉണ്ട്. മതിലുകെട്ടി ഗേറ്റ് ഇട്ടിട്ടുണ്ട്. 17 ലക്ഷം രൂപയാണ് ചോദിക്കുന്നത്.         തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ ആലങ്കോട് മണനാക്ക് റോഡിൽ പെരുംകുളം ജംഗ്ഷനിൽ നിന്ന് ഒരു കിലോമീറ്റർ മാറി ഉള്ള ഒരു വീടാണ്. 16.5 ലക്ഷം രൂപയാണ് ചോദിക്കുന്നത്.അഞ്ചര സെന്റിൽ 800 ചതുരശ്ര അടിയിൽ നിർമ്മിച്ചിട്ടുള്ള രണ്ടു ബെഡ്റൂമുകൾ ഉള്ള ഒരു വീടാണ്.രണ്ട് കിച്ചൻ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *