വീട് പണിയാൻ കോൺട്രാക്ട് കൊടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

      മനോഹരമായ ഒരു വീട്  ഏതൊരാളിന്റെയും സ്വപ്നമാണ്. എന്നാൽ അങ്ങനെ ഒരു വീട് സ്വന്തമാക്കണമെങ്കിൽ വളരെ ബുദ്ധിമുട്ടാണ്. ആധുനിക രീതിയിലുള്ള വീടുകൾ തന്നെ നമുക്ക്  ചെലവ്  കുറഞ്ഞ  രീതിയിൽ  നിർമിക്കാൻ സാധിക്കും. ഒരു വീട് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ സൂചിപ്പിക്കുന്ന താണ്. ഒരു വീട് പണിയുമ്പോൾ ഏറ്റവും മികച്ചതാക്കാനാണ്  എല്ലാവരും ആഗ്രഹിക്കുന്നത്.

        ഒരു മനുഷ്യന്റെ ആയുഷ്കാലം മുഴുവനുമുള്ള സമ്പാദ്യം ഒരു വീടിന്റെ പണിക്കു വേണ്ടിയാണ് ചിലവഴിക്കാറുള്ളത്. സാധാരണ യായി സ്ക്വയർഫീറ്റിന് അനുസരിച്ചാണ് വീടിന് വില നിശ്ചയിക്കാറുള്ളത്.

         കൃത്യമായ പ്ലാനിങ് ലൂടെയാണ് നാം ഒരു വീടിന്റെ പണി ആരംഭിക്കുന്നത് എങ്കിൽ നമുക്ക് ചെലവ് കുറഞ്ഞ രീതിയിൽ അതിന്റെ പണി പൂർത്തീകരിക്കാൻ സാധിക്കും. നല്ലതുപോലെ ചിലവ് കുറയ്ക്കണമെങ്കിൽ നമുക്ക് കോൺക്രീറ്റ് മേൽക്കൂര ഒഴിവാക്കുന്നതാണ് നല്ലത്. പകരം ഓടിന്റെ മേൽക്കൂര ഉപയോഗിക്കാം.

        ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാൽ നമുക്ക് സിമന്റ്, മണൽ എന്നിവയുടെ അളവ് കുറയ്ക്കാവുന്നതാണ്. സ്ക്വയർഫീറ്റിന് 25 രൂപ ചെലവിൽ നമുക്ക് മാർക്കറ്റിൽ ചെലവ് കുറഞ്ഞ ടൈലുകൾ ലഭിക്കും.

       പ്രധാനമായും മൂന്നു ഭാഗങ്ങളിൽ കൂടിയാണ് ഒരു വീട് നിർമ്മാണം കടന്നുപോകുന്നത്. വ്യക്തമായ പ്ലാനിങ് ലൂടെയാണ് നമ്മുടെ വീടിന്റെ പണി തുടങ്ങേണ്ടത്.നമുക്ക് എത്ര രൂപ ചിലവാകും എന്നത് പ്ലാനിങ്ങിൽ കൂടി നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

         വീടിന്റെ ഫൗണ്ടേഷനെ പറ്റിയുള്ള വ്യക്തമായ അറിവോടെയാണ് നാം വീടുപണി ആരംഭിക്കുന്നത്. സാധാരണയായി കരിങ്കല്ലു ഉപയോഗിച്ചാണ് നാം ഫൗണ്ടേഷൻ ചെയ്യാറുള്ളത്. കാരണം ഏറ്റവും ചെലവു കുറഞ്ഞ രീതിയിലാണ് കരിങ്കല്ല് ഉപയോഗിച്ച് ഫൗണ്ടേഷൻ ചെയ്യാറുള്ളത്.

        മണ്ണിന് ഉറപ്പില്ലെങ്കിൽ നാം വീണ്ടും താഴേക്ക് ഫൗണ്ടേഷൻ ചെയ്യേണ്ടതുണ്ട്. അത് നമുക്ക് അധിക ചെലവ് ആവുകയാണ് ചെയ്യാറുള്ളത്. നാം നമ്മുടെ വീട് നിർമ്മാണത്തിന് സ്ക്വയർ ഫീറ്റിന് ഇത്ര രൂപ എന്നുള്ള രീതിയിൽ ആളുകളെ ഏർപ്പെടുത്താറുണ്ട്. എന്നാൽ അതിൽ വരുന്ന അധിക ചിലവുകളും നമ്മുടെ കൈയിൽ നിന്ന് തന്നെ മുടക്കേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ അവർ പറഞ്ഞ അളവുകളിൽ നിന്നും ഒരുപാട് അധികച്ചെലവ് നമുക്കുണ്ടാകും.

         ഫോണ്ടേഷന്റെ ബെൽറ്റ്‌ വാർക്കുന്ന സമയത്ത് അതിനെപ്പറ്റി വ്യക്തമായി നാം അറിഞ്ഞിരിക്കേണ്ടത് ആയിട്ട് ഉണ്ട്. നാം മുൻകൂറായി എമൗണ്ട് പറഞ്ഞു  കൊണ്ട് എടുക്കുന്ന വർക്കുകൾക്ക് ഉള്ള ക്വാളിറ്റിയെ പറ്റി നമുക്ക് അറിയാമോ. നല്ല ക്വാളിറ്റി ഉള്ള മെറ്റീരിയൽസ് ആണോ ഉപയോഗിച്ചിരിക്കുന്നത് എന്ന് പരിശോധിക്കുക.

          അതുപോലെതന്നെ ജനലുകളുടെ കാര്യത്തിലും ഏത് തടിയുടെതാണ് എന്ന് തീർച്ചയായും  അറിഞ്ഞിരിക്കണം. കതകു കളുടെയും ജനലുകളുടെയും കാര്യത്തിൽ ഒക്കെയും കൃത്യമായ ഒരു ധാരണ ഉണ്ടായിരി ക്കണം.കതകുകളും  ജനലുകളും  ഏതു തടിയുടേതാണെന്നു  അറിയണം. കോൺക്രീറ്റ് കട്ടിളകൾ  ആണെങ്കിൽ ഒരുപാടു ചെലവ് കുറക്കാൻ സാധിക്കും.

        ജനലുകളിൽ വെക്കുന്ന കമ്പികളുടെ എണ്ണത്തിലും നാം ശ്രദ്ധിക്കണം. ലിന്റൺ കോൺക്രീറ്റ് കളെ പറ്റി അറിവുണ്ടായിരിക്കണം. വീടുകളുടെ ഷേഡ് എത്രമാത്രം പ്രോജക്ട് ചെയ്തു നിർത്തണമെന്നും നാം ശ്രദ്ധിക്കണം. ഫ്ലാറ്റ് റൂഫ് ആണോ സ്ലോപ് റൂഫ് ആണോ ഏതാണ് നല്ലത് എന്ന് നമുക്ക് ഒരു അറിവുണ്ടാ യിരിക്കണം. അവ മാറുന്നതിനനുസരിച്ച് ചെലവും മാറിക്കൊണ്ടിരിക്കും.

         ഒരു വീടിന്റെ 60% തുക മെറ്റീരിയൽസിന്റെ വിലയാണ്. 40 ശതമാനമാണ് ലേബർ കോസ്റ്റ്. നാം വാങ്ങുന്ന മെറ്റീരിയൽസിനെ പറ്റി കൃത്യമായ ഒരു ധാരണ നമുക്കുണ്ടായിരിക്കണം. പ്ലംബിംഗ്, ഇലക്ക്ട്രിക്കൽ മെറ്റീരിയൽസ് യാതൊരു തരത്തിലുള്ള കോംപ്രമൈസും പാടില്ല. 2000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള സാനിറ്ററി മെറ്റീരിയൽസ് നമുക്ക് ലഭിക്കും.

        25 രൂപ മുതൽ 350 രൂപ വരെ വിലയുള്ള ടൈലുകൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. കോൺട്രാക്ട് എടുക്കുന്നവർ ഏറ്റവും ലോകോസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ചിട്ടു നമ്മുടെ കൈയിൽനിന്ന് കൂടുതൽ വില വാങ്ങാൻ സാധ്യതയേറെയാണ്.അതുകൊണ്ട് അവയൊക്കെ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഇവ നമുക്ക് ഒരുപാട് നഷ്ടം ഉണ്ടാക്കുകയും ചെയ്യും  

Leave a Reply

Your email address will not be published. Required fields are marked *