രണ്ടര സെന്റിൽ ആറുലക്ഷം രൂപയ്ക്ക് നിർമ്മിച്ച  ചെലവ് കുറഞ്ഞ മനോഹരമായ ഒരു വീട്        

 

              മനോഹരമായ ഒരു വീട് നമ്മുടെ ഓരോരുത്തരുടെയും സ്വപ്നം ആണല്ലോ. ആ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് വേണ്ടി എല്ലാവരും ജീവിതകാലം മുഴുവൻ അധ്വാനിക്കുന്നു. അതുകൊണ്ടുതന്നെ ഒരു വീട് പണിയുന്നതിന് മുമ്പ് നാം നല്ലതുപോലെ ചിന്തിക്കണം.

           ഒരു വീടുപണിയെ പറ്റി വ്യക്തമായ അറിവുണ്ടായിരിക്കണം. പരിചയസമ്പന്നനായ ആർക്കിടെക്റ്റ് മാരെ കണ്ടെത്തിയാൽ അവരെ മുഖേന നമുക്ക് വ്യക്തമായ ബഡ്ജറ്റിംഗ് കൃത്യമായ പ്ലാനിങ് തയ്യാറാക്കാൻ സാധിക്കും. കൃത്യമായ പ്ലാനിങ് തയ്യാറാക്കുന്ന തോടുകൂടി നമുക്ക് ഒരുപരിധിവരെ ചിലവു കുറയ്ക്കാൻ സാധിക്കും.

       നമ്മുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള വീടുപണിയുക അനാവശ്യമായ ആഡംബര ങ്ങൾ ഒഴിവാക്കുക. മിക്ക ആളുകളും ലോണെടു ത്തും മറ്റുള്ളവരോട് കടംവാങ്ങിയും ആണ് വീട് പണി പൂർത്തിയാക്കുന്നത്. അതുകൊണ്ടുതന്നെ വീടുപണി കൃത്യസമയത്ത് പൂർത്തീകരിക്കുവാൻ ശ്രമിക്കുക.

          ഈ നാളുകളിൽ ആധുനിക രീതിയിലുള്ള വീടുകൾ നമുക്ക് ചിലവ് കുറച്ച് പണിയാൻ സാധിക്കും. വീട് പണിയുന്നതിനുള്ള ഫൗണ്ടേഷൻ മുതൽ എല്ലാ രീതിയിലും നമുക്ക് ചെലവ് കുറയ്ക്കാൻ സാധിക്കും.  ബഡ്ജറ്റിംഗ് തയ്യാറാക്കുമ്പോൾ ഓരോ ഘട്ടം ഘട്ടമായുള്ള ബഡ്ജറ്റിംഗ് തയ്യാറാക്കുക. നമ്മുടെ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് മാത്രം മുറികൾ പണിയുക. കഴിവതും സ്ക്വയർ ഫീറ്റ് കുറച്ച് വീട് പണിയാൻ ശ്രമിക്കുക.

         ആറുലക്ഷം രൂപയ്ക്ക് രണ്ടര സെന്റിൽ നിർമ്മിച്ച മനോഹരമായ ഒരു വീട് ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കു ന്നത്. ചെലവ് കുറഞ്ഞ രീതിയിൽ ഇന്റർലോക്ക് മഡ് കട്ട ഉപയോഗിച്ചാണ് ഈ വീട് പണിതിരിക്കു ന്നത്. മലപ്പുറത്തുള്ള ബിൽഡിങ് ഡിസൈനേഴ്‌സണ് ഈ വീടു നിർമ്മിച്ചിരി ക്കുന്നത്.

           തറ ഉയർത്തി കരിങ്കൽ ഉപയോഗിച്ച് ബെൽറ്റ് വാർത്താണ് ഫൗണ്ടേഷൻ നിർമ്മിച്ചിട്ടു ള്ളത്. ഈ വീടിന്റെ കുറച്ചു ഭാഗങ്ങളിൽ മാത്രമേ സിമന്റ് ആവശ്യമായി വരുന്നുള്ളൂ . ജിഐ പൈപ്പുകൾ ഉപയോഗിച്ചാണ് മേൽക്കൂരകൾ നിർമ്മിച്ചിരിക്കുന്നത്. 48 രൂപ വിലവരുന്ന ആന്റി ഫംഗസ് കോൺക്രീറ്റ് ഓട് ആണ് മേൽക്കൂരകൾ ക്രമീകരിച്ചിരിക്കുന്നത്.

        ചുടുകട്ടകളെക്കാൾ വലുപ്പം കൂടുതലും വിലക്കുറവും ഉള്ളതാണ് ഇന്റർലോക്ക് കട്ടകൾ. മുറികളിൽ വെർട്ടിഫൈഡ് ടൈലുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിനു ഉള്ളത്.

         435 ചതുരശ്ര അടിയിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. സ്റ്റീൽ ഉപയോഗിച്ചിട്ടുള്ള കട്ടള കളാണ് വാതിലുകൾക്കും ജനലുകൾക്കും ഉള്ളത്. മുൻവശത്തെ വാതിലും ജനലുകളും മരം ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. ബാക്കിയുള്ള  ജനലുകളെല്ലാം അലൂമിനിയം ഉപയോഗിച്ചിട്ടാണ് നിർമ്മിച്ചിട്ടുള്ളത്.

      വീടിന്റെ പുറം വശങ്ങൾ ക്ലാഡിങ് സ്റ്റോൺ ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു. സ്ക്വയർഫീറ്റിന് 65 രൂപ വീതമാണ് ഇവയുടെ വില. ജിപ്സം ഫോൾസ് സീലിങ് കൊടുത്തു എൽഇഡി ലൈറ്റുകൾ കടുപ്പിച്ച് സീലിങ് മനോഹരമാക്കിയിരിക്കുന്നു.

            വീടിനുള്ളിൽ നല്ല തണുപ്പ് നിലനിർത്തുന്നതിന് ജിപ്സം സീലിംഗ് സഹായിക്കുന്നു. യുപിവിസി മെറ്റീരിയൽസ് ഉപയോഗിച്ചിട്ടുള്ള കതകുകളാണ് ബെഡ്റൂമു കൾക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇവയ്ക്ക് വില വളരെ കുറവാണ്. വിവിധ ഡിസൈനിലുള്ള കതകുകൾ മാർക്കറ്റിൽ ലഭ്യമാണ്. അത്യാവശ്യം വലിപ്പമുള്ള ഒരു ബെഡ്റൂം ആണ് ഉള്ളത്.

        അലൂമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ച് ഒരു വാർഡ്രോബ് നിർമ്മിച്ചിട്ടുണ്ട്. ഒരു കോമൺ ബാത്ത് റൂമും ഒരു അറ്റാച്ച്ഡ് ബാത്റൂമും ഉണ്ട്. എന്തൊരു ക്ലിനിക്കിന്റെ രൂപത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. വായു സഞ്ചാരം നല്ലതുപോലെ ലഭിക്കത്തക്ക രീതിയിലാണ് ജനലുകൾ നൽകിയിരിക്കുന്നത്. ഈ വീടിന് ആകെ ചിലവായിരിക്കുന്ന തുക ആറു ലക്ഷം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *