,

മലാശയ കാൻസർ എന്താണ്? ഇത് എങ്ങനെ മുൻകൂട്ടി അറിയുവാൻ സാധിക്കും… ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടോ എന്ന് തിരിച്ചറിയുക……

              മലാശയത്തിലും,  വൻകുടലിലും, കാണപ്പെടുന്ന ഒരു അർബുദമാണ് മലാശയ കാൻസർ അഥവാ കൊളോറെക്ടൽ കാൻസർ.  പൊതുവേ നമ്മുടെ കേരളത്തിൽ ഇപ്പോൾ ഇത് കൂടുതലായി കണ്ടുവരുന്നു.   ഇനിയും ഇതിന്റെ കാരണങ്ങൾ എന്താണെന്ന് നമുക്ക് നോക്കാം. 

              ചിലരിൽ ഇത് ജന്മനാ ഉണ്ടാകുന്നതായി കാണപ്പെടുന്നു, മറ്റൊന്ന് അമിതവണ്ണമുള്ളവരിൽ  ഇത് വരാനുള്ള സാധ്യതകൾ കൂടുതലായി ഉണ്ട്. ഫാറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവരിലും,  കൂടുതലായി മാംസാഹാരങ്ങൾ കഴിക്കുന്നവരിലും ഇത് ഉണ്ടാകുവാനുള്ള സാധ്യതകളുണ്ട്. മറ്റൊന്ന് പുകവലിയുടെ കൂടുതലായുള്ള ഉപയോഗം കൊണ്ടും ഈ കാൻസർ വരാനുള്ള സാധ്യതകളുണ്ട്.                                            

ഇനിയും ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം..    

          വയറ്റിൽ  നിന്നും പോകുവാനുള്ള  ബുദ്ധിമുട്ട് ഉണ്ടായിട്ട്  മലബന്ധം ഉണ്ടാകുന്നു.. മറ്റൊന്ന്  മലത്തിൽ കൂടെ രക്തം പോകുന്ന അവസ്ഥ.                                       മറ്റു ചിലരിൽ വയറ്റിൽ നിന്നും കൂടുതലായി പോകുന്നു.                             മറ്റൊരു ലക്ഷണം ആണ് വിശപ്പില്ലായ്‌മ, ഇത് മൂലം ശരീരത്തിനു കൂടുതലായി ക്ഷീണം അനുഭവപ്പെടുന്നു.                             ചിലരിൽ രക്തക്കുറവ് ഉണ്ടാകാറുണ്ട്. മറ്റൊന്ന് ഒരു കുടുംബത്തിലെ ആർക്കെങ്കിലും ട്യൂമർ ഉണ്ടെങ്കിൽ ആ കുടുംബത്തിലെ തന്നെ മറ്റാർക്കെങ്കിലും ഉണ്ടാകാനുള്ള സാധ്യതകളുണ്ട്.    

                                    മറ്റൊന്ന്  ചില രോഗികളിൽ പെട്ടെന്നാണ് ലക്ഷണങ്ങൾ കാണുന്നത്.  അതായത് പെട്ടന്ന് ഉണ്ടാകുന്ന വയറു വേദന, ശർദിൽ., വയറ്റിൽ  നിന്നും ഒട്ടും പോകാത്ത അവസ്ഥ വരികയും ചെയ്യുന്നു. ഇങ്ങനെ  ഉള്ളവരുടെ കോളൺ ബ്ലോക്ക്‌ ആയിട്ടു വൻകുടലിൽ തടിപ്പ് ഉണ്ടാകുന്നു.ഇനിയും ഇത്  എങ്ങനെ നമുക്ക് കണ്ടുപിടിക്കാം.. 

              മലദ്വാര പരിശോധനയിൽ കുടെയും, ശരീര  പരിശോധനയിയിൽ കൂടെയും,രക്ത പരിശോധനയിൽ  കുടെയും മനസിലാക്കാം.മറ്റൊന്നാണ് കോളനോസ്കോപ്പി.                    കോളനോസ്കോപ്പിയിലൂടെ മലാശയത്തിലോ, വൻകുടലിലോ തടിപ്പുണ്ടോ എന്ന് അറിയാൻ സാധിക്കും. 

        ഇങ്ങനെ കണ്ടാൽ ബയോപ്സി ചെയ്യാൻ സാധിക്കും.  അതിനു ശേഷം ഏതു സ്റ്റേജ് ആണെന്ന് മനസിലാക്കാൻ സ്കാൻ ചെയ്യുക. (CT SCAN, CHEST CT). സ്കാനിങ്ങിലൂടെ  ഇതിന്റെ സൈസ്, ഇത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിച്ചോ എന്നും മനസിലാക്കാൻ സാധിക്കും.ഈ ട്യൂമറിന്റെ  സ്റ്റേജ് അറിഞ്ഞതിനു ശേഷമാണു ഓപ്പറേഷൻ വേണോ, കിമോ തെറാപ്പി വേണോ അതോ റേഡിയേഷൻ വേണോ എന്നു തീരുമാനീക്കുന്നാത് .

         വൻകുടലിൽ  ആണ് ട്യൂമർ ഉള്ളതെങ്കിൽ അത് ഓപ്പറേഷനിൽ കൂടെ  നീക്കം ചെയിതിട്ടു വൻകുടൽ വീണ്ടും പിടിപ്പിക്കാവുന്നതാണ്. ഇപ്പോൾ ഇത് കീ ഹോൾ ഹോൾ സർജറിയിലൂടെ ആണ് നീക്കം ചെയ്യുന്നത്, കീഹോൾ സർജറി ചെയ്താൽ വലിയ മുറിവുകൾ കാണാറില്ല, വേദന കുറവായിരിക്കും, കൂടാതെ ഇങ്ങനെയുള്ളവർക്  പെട്ടെന്ന് സ്റ്റേബിൾ ആയി വീട്ടിലേക്ക് പോകുവാനും സാധിക്കും. 

           മലാശയത്തിൽ ആണ് ട്യൂമർ എങ്കിൽ കീമോതെറാപ്പിയോ, റേഡിയേഷനോ   കൊടുത്തിട്ട് ചുരുക്കി എടുത്തതിന് ശേഷമേ സർജറി ചെയ്യുകയുള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *