1730 സ്ക്വയർഫീറ്റിൽ പണിത 3 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീട് 

 

                  ഒരു വ്യക്തിയുടെ പ്രാഥമിക ആവശ്യങ്ങളിലൊന്നാണ് പാർപ്പിടം . പണ്ടുകാല ങ്ങളിൽ മഴയിൽ നിന്നും വെയിലിൽ നിന്നും ജീവികളിൽ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി അവൻ നിർമ്മിച്ച ഒന്നായിരുന്നു പാർപ്പിടം. അവന്റെ ആരോഗ്യം പരിപാലിക്കുന്നതിനും തന്റെ ഭാവി തലമുറയെ വളർത്തിയെടുക്കാൻ ഉള്ള സൗകര്യവും പാർപ്പിടം നൽകിയിരുന്നു. ഒരു കുടുംബത്തിന് താമസിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരു വീട്ടിൽ ഉണ്ട്. ആദിമ കാലങ്ങളിൽ ഗുഹകളിൽ ആയിരുന്നു മനുഷ്യർ താമസിച്ചിരുന്നത്. അതിനുശേഷം മരത്തിന്റെ മുകളിൽ ഏറുമാടങ്ങൾ ആയി അവൻ വീടുകളെ പണിതു.

                എന്നാൽ ഇന്ന് വീടുകളുടെ ഘടന തന്നെ മാറി. ആവശ്യത്തെക്കാൾ ഉപരി ആഡംബരമായി വീട് ഉപയോഗിക്കുന്ന ഒരു കാലമാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ ഒരു വീട് പണിയുന്നതിന് ഒരു മനുഷ്യായുസിന്റെ അധ്വാനം തന്നെ ആവശ്യമായിവരുന്നു. കാരണം ലോണെടുത്തും മറ്റുള്ളവരോട് കടംവാങ്ങിയും ഒക്കെയാണ് മനുഷ്യർ വീട് പണി പൂർത്തീകരിക്കുന്നത്.

      അതിനുശേഷം ഈ ലോണും കടവും അടച്ചു തീർക്കുന്നതിനു വേണ്ടി ജീവിതാവസാനം വരെ അധ്വാനിക്കുന്നു. ഒരുമാസം മുടങ്ങി പോയാൽ ഇരട്ടി തുക അടക്കേണ്ടത് ആയി വരുന്നു. കുറച്ചുനാൾ അടയ്ക്കാതെ വന്നാൽ ആ ഭവനം തന്നെ കയ്യിൽ നിന്ന് നഷ്ടമാകുന്നതും നമുക്ക് കാണാം.

       എന്നാൽ വളരെ കുറഞ്ഞ ചിലവിൽ ആധുനികമായ രീതിയിൽ തന്നെ നമുക്ക് വീട് പണിയാൻ സാധിക്കും നല്ല ഉറപ്പുള്ള തറ വേണം വീട് പണിയുന്നതിന് തിരഞ്ഞെടുക്കേണ്ടത്. അധികം പണം ചിലവാക്കാതെയും നമുക്ക് മനോഹരമായ വീട് പണിയാൻ സാധിക്കും. മഡിന്റെ ഇന്റർലോക്ക് കട്ട ഉപയോഗിച്ച് ഭിത്തി കെട്ടിയാൽ ഒരുപരിധിവരെ ചെലവ് കുറയ്ക്കാൻ സാധിക്കും. സിമന്റും മണലും കുറച്ചു മാത്രം മതി താനും.

         ചൂടിനെ പ്രതിരോധിക്കാൻ വി ബോർഡ് കൊണ്ട് നമുക്ക് ഫോൾസ് സീലിങ് ചെയ്യാൻ സാധിക്കും. മഴവെള്ളപ്പാത്തികൾ നൽകി മേൽക്കൂരയിൽ വീഴുന്ന വെള്ളം നമുക്ക് സംഭരിക്കാം . ഓടിനു പകരം 5mm കനമുള്ള അലൂമിനിയം ട്രാഫോൾഡ് ഷീറ്റ് ഉപയോഗിക്കാം. വാട്ടർപ്രൂഫിങ് ചെയ്തശേഷം റബ്ബർ പെയിന്റ് കൾ പുറം ഭിത്തികളിൽ അടിച്ചാൽ  ചെലവ് കുറയ്ക്കാം.

          തടിയുടെ ഉപയോഗം ഒരുപരിധിവരെ കുറയ്ക്കുക. പഴയ തടികൾ പുനരുപയോഗം ചെയ്ത് നമുക്ക് ഉപയോഗിക്കാം. അതുപോലെ തന്നെ വാതിലുകളും ജനലുകളും തടി കൊണ്ടുള്ള കട്ടിളകൾക്ക് പകരമായി കോൺഗ്രീറ്റ് കട്ടിളകൾ ഉപയോഗിക്കാം.

            1730 സ്ക്വയർഫീറ്റിന്റെ മനോഹരമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തു ന്നത്. തൊടുപുഴ ഈരാറ്റുപേട്ട റൂട്ട് മേലുകാവുമറ്റത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഗ്ലാസ് ഫില്ലർ ഉപയോഗിച്ച് ഡെക്കറേഷൻ ചെയ്ത വീട് മനോഹരമാക്കി യിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും മാറിയാണ് ഡൈനിങ് ഏരിയ നിർമ്മിച്ചിരിക്കുന്നത്. ഇവയ്ക്കിടയിലുള്ള ഭിത്തിയിൽ ആണ് ഗ്ലാസ് കൊണ്ടുള്ള ഈ ഫില്ലർ നിർമ്മിച്ചിട്ടുള്ളത്.

         ഡൈനിങ് ഏരിയ യുടെ മുൻപിലായി ഒരു സിറ്റൗട്ട് നൽകിയിട്ടുണ്ട്.ഇവിടെ ഉപയോഗിച്ചിരി ക്കുന്ന തടികൾ എല്ലാം തേക്കു ക്കൊണ്ടുള്ളതാ ണ് . ഡൈനിങ് ഏരിയ യുടെ ഒരുവശത്തായി വാഷ് ഏരിയ നൽകിയിട്ടുണ്ട്. അതിനു താഴെയായി തടികൊണ്ടുള്ള സ്റ്റോറേജ് സ്പേസുകൾ ഒരുക്കിയിട്ടുണ്ട്.

          അതിനോട് ചേർന്ന് 12×13 സൈസിലുള്ള ഒരു ബെഡ്റൂം കാണാം. ഈ ബെഡ് റൂമിനോട് ചേർന്ന് ഒരു അറ്റാച്ച്ഡ് ബാത്റൂം ഉണ്ട്.  ജനലുകൾക്ക് ആഞ്ഞിലി കൊണ്ടുള്ള കട്ടിളകളാണ് ഉപയോഗിച്ചിട്ടുള്ളത്. ജനലുകൾക്ക്സ്റ്റീൽ പൈപ്പ് നൽകിയിരിക്കുന്നു.

         രണ്ടാമത്തെ ബെഡ്റൂം അത്യാവശ്യം വലിപ്പമുള്ളതാണ്. ഇതിനോട് ചേർന്ന് ഒരു ഡ്രസിങ് ഏരിയ ഒരുക്കിയിട്ടുണ്ട്. ഇതിനും അറ്റാച്ച്ഡ് ബാത്റൂം നൽകിയിട്ടുണ്ട്. മൂന്നാമത്തെ ബെഡ്റൂമും അറ്റാച്ച്ഡ് ബാത്റൂം ഉള്ളതാണ്. വിലകൂടിയ ഐറ്റങ്ങൾ ഉപയോഗിച്ചാണ് ബാത്റൂം ഒരുക്കിയിട്ടുള്ളത്.

              അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കളയാണ് ഈ വീടിന് നൽകിയിട്ടുള്ളത് അടുക്കളയുടെ  സൈഡിൽ ആയി തടികൊണ്ടുള്ള ഷെൽഫുകൾ നൽകി മനോഹരമാക്കിയിട്ടുണ്ട്. അടുക്കളയിൽ തന്നെ ബ്രേക്ഫാസ്റ്റ് ടേബിൾ ഇടാനുള്ള സൗകര്യമൊരു ക്കിയിട്ടുണ്ട്. തേക്ക് കൊണ്ട് നിർമ്മിച്ച കബോർഡുകൾ ആണ് അടുക്കളയിലും ഉള്ളത്.

         സ്റ്റീൽ കൊണ്ട് നിർമിച്ച വ്യത്യസ്തമായ അലമാരകൾ നമുക്ക് അടുക്കളയിൽ കാണാം അടുക്കളയോട് ചേർന്ന് തന്നെ ഒരു വർക്ക് ഏരിയ നൽകിയിട്ടുണ്ട് വർക്ക് ഏരിയയിലും സ്റ്റോറേജ് സ്പേസുകൾ തടി കൊണ്ടുള്ളതാണ് നൽകിയിട്ടുള്ളത്. വർക്ക് ഏരിയയിൽ വാഷിങ്മെഷീൻ വെക്കാനുള്ള സൗകര്യം നൽകിയിട്ടുണ്ട്.

         സ്റ്റെയർകെയ്സിന്റെ കൈവരികൾ സ്റ്റീൽ കൊണ്ട് നിർമ്മിച്ചതാണ്. 1730 സ്ക്വയർഫീറ്റിൽ ആണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. 11 സെന്റ് ആണ് വിൽക്കാൻ ഉള്ളത്. ഏകദേശം 60 ലക്ഷം രൂപയാണ് അവർ ചോദിക്കുന്നത്. ഈ വീടിന്റെ മുൻപിൽ ആയി പഞ്ചായത്ത് റോഡ് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *