ചിലവ് കുറച്ചു 10 ലക്ഷം രൂപക്ക് താഴെയുള്ള ഒരു വീട് എങ്ങനെ മനോഹരമായി പണിയാം 

 

         മനോഹരമായ ഒരു വീട് എന്നത് ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ്. ആ സ്വപ്നം യാഥാർഥ്യമാക്കുന്നതിനുവേണ്ടിയാണ് ഓരോരുത്തരും പരിശ്രമിക്കുന്നത്. ലോണെ ടുത്തും മറ്റുള്ളവരുടെ കയ്യിൽ നിന്ന് കടം വാങ്ങിയുമാണ് വീടുപണി പൂർത്തീകരിക്കുന്നത്. അതുകൊണ്ടുതന്നെ ചിലവ് കുറച്ച് വീട് പണിയാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

             ഒരു വീട് പണിയുമ്പോൾ കൃത്യമായ പ്ലാനിങ്, ബഡ്ജറ്റിങ് ഇവ തയ്യാറാക്കണം. പരിചയസമ്പന്നരായ ആത്മാർത്ഥതയുള്ള ആർക്കിടെക്റ്റ് മാരെ തിരഞ്ഞെടുത്താൽ അവർ മുഖേന നമുക്ക് കൃത്യമായ പ്ലാനിങ് തയ്യാറാക്കാൻ സാധിക്കും. പ്ലാനിങ് തയ്യാറാക്കുമ്പോൾ നമ്മുടെ കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തിയാൽ വീടുപണി തുടങ്ങിയതിനുശേഷം പ്ലാനിൽ മാറ്റം വരുത്തേണ്ടത് വരുകയില്ല. വീടുപണി തുടങ്ങിയതിനുശേഷം പ്ലാനിൽ മാറ്റം വരുത്തിയാൽ ചിലവു വർധിക്കുന്നതിന് ഇടയാക്കും.

       നമ്മുടെ കൈയിലുള്ള തുകയ്ക്ക് അനുസരിച്ച് മാത്രം ആവശ്യത്തിനുള്ള രീതിയിൽ വീടുപണിയുക. ആഡംബരങ്ങൾ കഴിവതും ഒഴിവാക്കുക. ഓരോ ഘട്ടത്തിലും എത്ര തുക ആകും എന്ന് കൃത്യമായി കണക്കു കൂട്ടുക.

       ഒരു വീട് പണിയുമ്പോൾ സ്ക്വയർഫീറ്റ് കുറച്ചു വെക്കുവാൻ ശ്രമിക്കുക സ്ക്വയർഫീറ്റ് കൂടുമ്പോൾ ആഡംബരനികുതി നൽകേണ്ടതായി വരും. അതുപോലെതന്നെ എന്നെ നിർമ്മാണ സാധനങ്ങളുടെ  അളവും കൂടും.

       ഒരു നിലയായി വിസ്താരത്തിൽ വീടുവയ്ക്കുന്നതിനെക്കാളും ഉത്തമം രണ്ടുനില യായി വയ്ക്കുന്നതാണ്. വീട് വെക്കുന്നതിനു ഉറച്ച സ്ഥലം തെരഞ്ഞെടുക്കുന്നതാണ് നല്ലത്. ചതുരകൃതിയിൽ  വീട് വെക്കുന്നതാണ് ഏറ്റവും നല്ലത്. അവ ചെലവ് കുറയ്ക്കാൻ സഹായിക്കും.

             അനാവശ്യമായ വരാന്തകൾ ഒഴിവാക്കുക.മുറികളുടെ വലിപ്പം, എണ്ണം ഇവ പരമാവധി കുറയ്ക്കുക. ഭിത്തി കെട്ടുന്നതിന് ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാൽ ഒരു പാട് ചെലവ്  കുറക്കാൻ കഴിയും. സിമന്റിന്റെയും മണലിന്റെയും അളവ് ഒരുപാട് കുറയും. പ്ലാസ്റ്ററിങ്, പെയിന്റിംഗ് ചെയ്യേണ്ടതായി വരുന്നില്ല.

     പഴയ തടികൾ പുനരുപയോഗം ചെയ്യുന്നത് ഏറ്റവും നല്ലതാണ്. തടികൊണ്ടുള്ള കട്ടിളകൾക്ക് പകരമായി കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിക്കാവുന്നതാണ് . വളരെ കുറഞ്ഞ ചെലവിൽ നമുക്ക് ഇരുമ്പ് ജനാലകൾ ലഭ്യമാണ്.

      ബാത്റൂമിൽ സാനിറ്ററി ഐറ്റംസ് ഉപയോഗിക്കുമ്പോൾ പ്ലാസ്റ്റിക് ഐറ്റംസ് വാങ്ങുക. അതുപോലെതന്നെ വെള്ളനിറമുള്ള വക്ക് വില കുറവാണ്. വയറിങ്, പ്ലബിങ് സാധനങ്ങൾ വാങ്ങുമ്പോൾ ക്വാളിറ്റിയുള്ളവ തന്നെ നോക്കി വാങ്ങുക.

      സ്റ്റൈർകാസ്  വളരെ ലളിതമായ രീതിയിൽ ചെയ്യാൻ നോക്കുക. സ്റ്റീൽ കൊണ്ടുള്ള ഉത്തരങ്ങളും ഗാൽവനൈസ്ഡ് ഇരുമ്പ് ഷീറ്റുകളും ഉപയോഗിച്ചുള്ള മേൽക്കൂരകളും ചെലവ് വളരെയധികം കുറയ്ക്കും.

       25 രൂപ ചെലവിൽ നമുക്ക് ക്വാളിറ്റിയുള്ള ടൈലുകൾ മാർക്കറ്റിൽ ലഭ്യമാണ്. റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകൾ ഉപയോഗിച്ചാൽ നമുക്ക് ഒരുപരിധിവരെ ചെലവ് കുറയും.

Leave a Reply

Your email address will not be published. Required fields are marked *