417 സ്ക്വയർ ഫീറ്റിൽ നിർമ്മിച്ച 2 ബെഡ് റൂമുകളുള്ള 6 ലക്ഷം രൂപയുടെ മനോഹരമായ ഒരു വീട് 

        മനോഹരമായ ഒരു വീട് ചിലവ് കുറഞ്ഞ രീതിയിൽ പണിയുവാൻ താൽപര്യപ്പെടുന്ന വരാണ് നാമെല്ലാവരും. മറ്റുള്ളവരെ കാളും കൂടുതലായി ഒരു വീടുപണിയിൽ കൂടുതൽ ആത്മാർത്ഥതയും ശ്രദ്ധയും പുലർത്തുന്ന വരാണ് മലയാളികൾ. അതുകൊണ്ടുതന്നെ അവരുടെ ആയുഷ്കാലം മുഴുവൻ അധ്വാനിക്കുന്ന സമ്പാദ്യം വീടിനുവേണ്ടി ചിലവഴിക്കാറും ഉണ്ട്.

              മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ പ്രധാനപ്പെട്ട ഒന്നാണ് പാർപ്പിടം. പണ്ടുകാല ങ്ങളിൽ ഈ താമസ സൗകര്യത്തിന് മാത്രം നിർമ്മിച്ചിരുന്ന ഒന്നായിരുന്നു പാർപ്പിടം എങ്കിൽ ഇന്ന് അത് പ്രദർശനത്തിനും ആഡംബരത്തിനും ചിഹ്നം മാത്രമായി മാറിയിരിക്കുന്നു.

              സാമ്പത്തികസ്ഥിതി എത്രയുണ്ടെന്നു പോലും ചിന്തിക്കാതെ അതിലുമുപരിയായാണ് വീടുകൾ നിർമിക്കുന്നത്. വലിയ തുകകൾ ബാങ്കുകളിൽ നിന്ന് ലോൺ എടുത്തും കടംവാങ്ങിയും ഒക്കെയാണ് വീടുപണി പൂർത്തീകരിക്കുന്നത്.

           അതിനുശേഷം ഈ ബാങ്കുകളിൽനിന്ന് അടുത്ത ലോണുകളും കടവും തീർക്കുന്നതിനു വേണ്ടി ആയുസ്സു മുഴുവൻ അധ്വാനിക്കുകയും ചെയ്യുന്നു. പലപ്പോഴും ഈ വീടുകളിൽ സമാധാനത്തോടും കൂടി താമസിക്കുവാൻ പോലും അവർക്ക് കഴിയാറില്ല. ഈ നാളുകളിൽ ബാങ്കുകളുടെ  പലിശ നിരക്ക് ഉയർന്നതായിരുന്നിട്ടും ലോൺ എടുക്കുന്ന ആളുകളുടെ എണ്ണം കുറയുന്നില്ല.

         എന്നാൽ വലിയ തുകകൾ ലോണെടുത്ത് വീട് വയ്ക്കുന്നതിനും നല്ലത് ചെലവ് കുറച്ച് മനോഹരമായ ചെറിയ വീടുകൾ നിർമ്മിക്കുന്നതാണ്. ഗുണമേന്മയും സൗന്ദര്യത്തിനും കോട്ടം തട്ടാതെ ഓരോ പ്രദേശത്തിനും യോജിച്ച തരത്തിൽ വീടുകൾ നിർമ്മിക്കുന്ന ഒരുപാട് പേരുണ്ട്.

         ചെലവു കുറക്കുമ്പോൾ തന്നെ ഓരോരുത്തരുടെയും ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കും ബജറ്റിനും അനുസരിച്ചു വീട് നിർമ്മിക്കാൻ സാധിക്കും. ചിലവു കുറയ്ക്കുമ്പോൾ ഗുണമേന്മക്ക് ഒട്ടും വിട്ടുവീഴ്ച ചെയ്യാൻ പാടില്ല. ഒരു വീടു പണി തുടങ്ങുന്നതിനു മുമ്പ് തന്നെ കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കുക.

      ആ പ്ലാനിങ് അനുസരിച്ച് ആയിരിക്കും നമ്മുടെ നിർമ്മാണ ചെലവുകൾ. നമ്മുടെ സാമ്പത്തികസ്ഥിതിയും നമ്മുടെ വീട്ടിലെ അംഗങ്ങളുടെ എണ്ണം അനുസരിച്ച് മുറികളുടെ എണ്ണം നിശ്ചയിക്കുക. മുറികളുടെ എണ്ണം കുറയുന്നതിനനുസരിച്ച് നിർമാണ ചെലവും കുറയും.

      എത്ര മുറികൾ വേണംഎന്നതും  വാതിലുകളുടെ എണ്ണം,ജനലുകളുടെ എണ്ണം,ഇലക്ട്രിക്കൽ,പ്ലംബിങ് ഇവയൊക്കെയും പ്ലാനിങ് സമയത്ത് തന്നെ നാം തീരുമാനിക്കണം. വീടുപണി ആരംഭിച്ചതിനു ശേഷം ഒരിക്കലും പ്ലാനിൽ മാറ്റം വരുത്തരുത്. അങ്ങനെ ചെയ്താൽ നമുക്ക് ഒരുപാട് ചെലവ് വർധിക്കുന്നതിന് ഇടയാക്കും.

      ആവശ്യമെങ്കിൽ പിന്നീട് മുറികൾ ചേർത്തു പണിയത്തക്ക രീതിയിൽ വേണം പ്ലാൻ തയ്യാറാക്കേണ്ടത്.  വളരെ കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള ടൈലുകൾ നമുക്ക് മാർക്കറ്റുകളിൽ ലഭ്യമാണ്. ഇന്റർലോക്ക് കട്ട ഉപയോഗിച്ചാൽ നമുക്ക് സിമന്റ്, മണൽ, പെയിന്റിംഗ്  ഇവയൊക്കെ കുറയ്ക്കാവു ന്നതാണ്.

        മിക്കവാറും എല്ലാ വീടുകളിലും ഇപ്പോൾ തടികൊണ്ടാണ് സിറ്റൗട്ടിൽ ഡെക്കറേറ്റ് ചെയ്യാറുള്ളത്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് വളരെ വലിയ ഭീമമായ തുക ചെലവാക്കാൻ ഇടയാകും. അതുകൊണ്ടുതന്നെ മരത്തിനു പകരം സിമന്റ് മറ്റു മെറ്റീരിയൽസ് ഉപയോഗിച്ച് നമുക്ക് ഡെക്കറേറ്റ് ചെയ്യാൻ സാധിക്കും. കോൺക്രീറ്റ് കൊണ്ടുള്ള ചാരൂപടിക്ക് 12 രൂപ മുതലാണ് ഒരു ചാരിന് വില വരുന്നത്. നമുക്ക് അത് പെയിന്റ് ചെയ്തു മരത്തിന്റെ രൂപം ആകാൻ സാധിക്കും.

       അടുക്കളയും ഡൈനിംഗ് ഹാളിനും ഇടയിലെ ചുവര് പകുതി മുറിച്ച് അതിനുമേൽ ഗ്രാനൈറ്റ് ഷീറ്റ് നൽകിയാൽ നമുക്ക് പണവും സ്ഥലവും ലഭിക്കാൻ സാധിക്കും. അതുപോലെതന്നെ ചുവരിൽ ഇരുമ്പ് ക്ലാമ്പുകൾ ഫിറ്റ് ചെയ്തു ഒരു ഗ്ലാസ് ഇട്ടാൽ നമുക്ക് ചെറിയ ഒരു ഡൈനിങ് ടേബിൾ ഒരുക്കാവുന്നതാണ്.

       ബാത്റൂമുകളിൽ സ്റ്റീലിന് പകരം ഗുണമേന്മ കൂടിയ ഫൈബർ ഫിറ്റിംഗ്സ് ഉപയോഗിക്കാം. അതുപോലെതന്നെ ബാത്റൂമിന്റെ ചുവരുകളിൽ ടൈലുകൾക്ക് പകരമായി ജിപ്സം പൂശി കളർ ഡിസൈൻ ചെയ്ത് ഗ്ലാസ് ഉറപ്പിച്ചാൽ ചെലവ് കുറയ്ക്കാൻ സാധിക്കും.

           417 സ്ക്വയർഫീറ്റിൽ നിർമ്മിച്ച 2 ബെഡ് റൂമുകളുള്ള മനോഹരമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ വീടിന് ആകെ ചിലവായിരിക്കുന്നത് ആറു ലക്ഷം രൂപയാണ് . ഈ വീടിന് ഒരു സിറ്റൗട്ടും ലിവിങ് ഏരിയ,ഡൈനിങ് ഏരിയ, രണ്ട് ബെഡ്റൂം, ഒരു കോമൺ ബാത്റൂം,ഒരു അടുക്കള എന്നിവയാ ണുള്ളത്.

            ലിവിങ് ഏരിയയോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയ നൽകിയിട്ടു ള്ളത്. ഒരുപാട് ചെലവുകുറഞ്ഞ രീതിയിൽ ആണ് ഈ വീട് പണിതിട്ടുള്ളത്. ഒട്ടും സ്ഥലം പാഴാക്കാതെ ആണ് ഈ വീടിന്റെ പണി തീർത്തിട്ട് ഉള്ളത്. ചതുരാകൃതിയിലാണ് ഈ വീടിന്റെ നിൽപ്പ്. വായുസഞ്ചാരം നന്നായി കടക്കാത്ത രീതിയിൽ ജനലുകൾ സ്ഥാപിച്ചിരിക്കുന്നു. എൽഇഡി ബൾബുകൾ നൽകി ഇന്റീരിയർ വർക്കുകൾ അതിമനോഹരമായിരിക്കുന്നു.

       അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് ഈ വീടിന് ഉണ്ട്. സിറ്റൗട്ട് 255 ×95, ലിവിങ് ഏരിയ, ഡൈനിങ് ഏരിയ 240×372, അടുക്കള 240×180, ബെഡ്‌റൂം 275×256, ബാത്റൂം 180×120.

Leave a Reply

Your email address will not be published. Required fields are marked *