വീട് പണിയുന്നതിന് ആവശ്യമായ എല്ലാ ഇലക്ട്രോണിക് സാധനങ്ങളും വളരെ വിലക്കുറവിൽ ലഭിക്കുന്ന സ്ഥലം 

 

         ഒരു വീട് കുറഞ്ഞവിലയിൽ പൂർത്തീകരിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ് കാരണം ഒരു സാധാരണക്കാരന് ഒരു വീട് എന്ന് പറയുന്നത് അവരുടെ സ്വപ്നമാണ് വീടു പണിയുന്നതിന് ആദ്യമായി പരിചയസമ്പന്നത യും ആത്മാർഥതയുമുള്ള ആർക്കിടെക്റ്റ് മാരെ കണ്ടെത്തുക എന്നതാണ് പ്രധാനം. അതിനുശേഷം കൃത്യമായ പ്ലാനിങ്ങും ബഡ്ജറ്റിങ്ങും തയ്യാറാക്കുക.

       ചെലവ് കുറച്ചു വീട് വയ്ക്കാം എന്ന് ചിന്തിക്കുമ്പോൾ മിക്ക ആളുകളുടെ മനസ്സിൽ വരുന്നത് ചുമര് തേക്കാതെ നിലത്ത് ടൈൽ ഒട്ടിക്കാതെ നിർമ്മിക്കുന്ന വീടുകൾ കുറിച്ചാണ് എന്നാൽ ഇങ്ങനെയുള്ള വീടുകൾ വിൽക്കാൻ നമുക്ക് വളരെയധികം ബുദ്ധിമുട്ടാണ് വീട് ചിലവ് കുറച്ച് പണിയുക എന്നതുകൊണ്ട് വീടിന്റെ സൗകര്യവും ഭംഗിയും കുറയ്ക്കണം എന്നില്ല.

      വളരെ കുറഞ്ഞ ചിലവിൽ തന്നെ നമുക്ക് ആധുനികമായ രീതിയിൽ മനോഹരങ്ങളായ വീടുകൾ പണിയാൻ സാധിക്കും. ഒരു വീടു പണിതാൽ ജീവിതകാലം മുഴുവൻ ആ വീടു നമുക്ക് പൂർണമായ സംതൃപ്തി തരികയില്ല ആദ്യത്തെ കുറച്ചുവർഷങ്ങൾ പൂർണ്ണസംതൃപ്തി തരുമെങ്കിലും പിന്നീട് അവ കുറയാൻ സാധ്യതയുണ്ട് അപ്പോൾ നാം ചിന്തിക്കും കുറച്ചുകൂടി മാറ്റങ്ങൾ അന്ന് വരുത്തിയിരുന്നു എങ്കിൽ നന്നായിരുന്നു എന്ന്.

       അതുകൊണ്ടുതന്നെ ഒരു വീട് പണിയുമ്പോൾ ഭംഗി കുറയാതെ എല്ലാ സൗകര്യങ്ങളോടും കൂടെ ചെലവ് കുറച്ച് പണിയുക. വീടുപണി തുടങ്ങുന്നതിനു മുൻപ് തന്നെ നമുക്ക് ആകെ എത്ര രൂപ ചിലവാകും എന്ന് കണക്കു കൂട്ടേണ്ടത് അത്യാവശ്യമാണ് വീടിന്റെ പ്ലാൻ വരയ്ക്കുമ്പോൾ മുതൽ ചെലവുചുരുക്കാൻ തുടങ്ങണം നാം കൃത്യമായ ഒരു പ്ലാനിങ് തയ്യാറാക്കി അതിനനുസരിച്ച് വേണം വീടുപണി പൂർത്തീകരിക്കേണ്ടത്. അതിനിടയിൽ പ്ലാനിന് മാറ്റം വരുത്തിയാൽ അത് ലാഭത്തെക്കാൾ ഉപരി നഷ്ടം വരുത്തുക തന്നെ ചെയ്യും.

     നമ്മുടെ വീട്ടിലുള്ള എല്ലാ അംഗങ്ങളുടെയും അഭിപ്രായങ്ങൾ അറിഞ്ഞതിനു ശേഷം വേണം പ്ലാൻ തയ്യാറാക്കേണ്ടത്. ഫൗണ്ടേഷൻ പണിയുമ്പോൾ വീതികൂട്ടി പണിയുന്നതാണ് നല്ലത്. കോൺക്രീറ്റിന് ആവശ്യമായ റിങ്ങുകൾ നമുക്ക് റെഡിമെയ്ഡ് ആയി ലഭിക്കും. സാധാരണയായി അലമാരി കൾക്കും മറ്റും പ്ലൈവുഡ് ആണല്ലോ ഉപയോഗിക്കാറ്. എന്നാൽ അതിനു പകരം ഫെറോസിമന്റ് ഉപയോഗിച്ചാൽ നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കാൻ സാധിക്കും ഒരുപാട് നാൾ നിലനിൽക്കുകയും ചെയ്യും.

       തടിയുടെ കട്ടിള കൾക്ക് പകരമായി കോൺക്രീറ്റ് കട്ടിളകൾ ഉപയോഗിക്കാം അതുപോലെതന്നെ തടിയുടെ ഡോറിന് പകരം റെഡിമെയ്ഡ് ഡോറുകൾ വിലക്കുറവിൽ നമുക്ക് ലഭിക്കും. യഥാർത്ഥമായി പുഴയിൽ നിന്ന് ലഭിക്കുന്ന മണലിനു പകരം നമുക്ക് മാനുഫാക്ചറിംഗ് മണൽ ഉപയോഗിക്കാം.

      വയറിങ് ചെയ്യുന്നതിനുമുൻപ് ഒരു വയറിങ് ഡയഗ്രം ഉണ്ടാക്കുക. അതിൻപ്രകാരം നമുക്ക് വയറിന് നീളം കുറച്ച് ഉപയോഗിക്കാൻ സാധിക്കും. കൃത്യമായ സമയത്ത് തന്നെ പണി പൂർത്തീകരിക്കാൻ  ശ്രമിക്കുക.

       കുറഞ്ഞ പൈസയ്ക്ക് നമുക്ക് വീടുപണിക്ക് ആവശ്യമായ സാധനങ്ങൾ ലഭിക്കുന്ന ഒരു സ്ഥലമാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തു ന്നത്. ഇത് നിങ്ങൾക്ക് ഏറ്റവും ഉപകാരപ്രദ മായിരിക്കും എന്ന് ചിന്തിക്കുന്നു. കോയമ്പത്തൂർ ഇലക്ട്രിക് മാർക്കറ്റിലാണ് നമുക്ക് വില കുറച്ച് സാധനങ്ങൾ ലഭ്യമാകുന്നത്. എല്ലാതരത്തിലു മുള്ള ഇലക്ട്രിക്കൽ സാധനങ്ങളും നമുക്ക് ഇവിടെ ലഭിക്കും ഫാമുകളിൽ ഉപയോഗിക്കുന്ന എക്സ് ഹോസ്റ്റ് പൈപ്പ് നമുക്ക് വിലക്കുറവിൽ ഇവിടെ ലഭിക്കും. പലതരത്തിലുള്ള ഹോസ് പൈപ്പുകൾ ഇവിടെ ലഭ്യമാണ്. 2200 മുതൽ 3000 രൂപ വരെയാണ് അതിന് വില വരുന്നത്

       കരിമ്പിൻ ജ്യൂസ് ഉണ്ടാക്കുന്ന മെഷീന് ഇവിടെ 17500 മുതൽ 25000 രൂപ വരെയാണ് വില വരുന്നത്. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷന് അടുത്താണ് ഈ കട സ്ഥിതി ചെയ്യുന്നത്. എല്ലാതരത്തിലുമുള്ള ഇലക്ട്രിക്കൽ മെറ്റീരിയൽസ് ഇവിടെ ലഭ്യമാണ്.

       അക്രോ ഇലക്ട്രിക്കൽസ്, അവിനാസി റോഡ് എന്നാണ് ഇതിന്റെ പേര്. അതിമനോഹരമായ ഇലക്ട്രിക്കൽ സ്വിച്ചു കൾ നമുക്ക് പതിനെട്ട് രൂപയ്ക്ക് ഇവിടെ ലഭ്യമാണ്.  വി-ഗാർഡ് 90 മീറ്റർ വയറിനു 1,900 രൂപയാണ് ഇവിടെ വില.

        ഹോൾസെയിൽ ആയിട്ടാണ് നമുക്ക് ഇവിടുന്ന് സാധനങ്ങൾ പർച്ചേസ് ചെയ്യാൻ സാധിക്കുക. അവന് സമീപത്തുള്ള ഒരു കടയിൽ സ്റ്റീൽ പൈപ്പുകൾ വിലകുറവിൽ ലഭിക്കുന്നുണ്ട്. മനോഹരമായ ഷവറുകൾ നമുക്ക് 350 രൂപയ്ക്ക് ലഭ്യമാകുന്നു. മനോഹരമായ സ്റ്റീൽ പൈപ്പുകൾ നമുക്ക് 250 രൂപയ്ക്ക് അഞ്ചുവർഷം വാറണ്ടിയോടു കൂടി ലഭ്യമാകുന്നു.

     വാഷ്ബേസ് സുകൾ 500 -1400 രൂപയ്ക്ക് ലഭ്യമാകുന്നു. ഒപ്പന കര സ്ട്രീറ്റിലുള്ള ശാന്തി ഇലക്ട്രോണിക്സ് ആണ് അടുത്തത്. ബ്യൂറയുടെ ഡിവിഡി കൾ നമുക്ക് 650 രൂപയ്ക്ക് ഇവിടെ ലഭ്യമാണ്. ഹോം തിയേറ്റർ നമുക്ക് 10,500 രൂപയ്ക്ക് ലഭിക്കും.

       600-900 രൂപയ്ക്ക് മനോഹരമായ ഫാനുകൾ ഇവിടെ ലഭ്യമാണ് നമുക്ക് ഒരു വർഷം വാറണ്ടി ലഭിക്കും. 1600 രൂപയ്ക്ക് നമുക്ക് മിക്സി ലഭ്യമാണ്.  അവർക്ക് രണ്ടു വർഷം വാറന്റി ലഭിക്കും. അടുത്തതായി കോയമ്പത്തൂർ ഉള്ള edr സ്ട്രീറ്റിൽ കരിഷ്മ എന്നുപറയുന്ന ഒരു ഇലക്ട്രോണിക് ഷോപ്പ് ആണ്. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ എല്ലാ ഇലക്ട്രോണിക് സാധനങ്ങളും ഇവിടെ വളരെ വിലക്കുറവിൽ ലഭ്യമാണ്. ഡ്രോൺ ഉണ്ടാക്കാൻ ആവശ്യമായ 1000 കെവി മോട്ടോർ ഇവിടെ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *