,

യൂട്യൂബ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതും, ശ്രദ്ധിക്കേണ്ടതും ആയ ചില കാര്യങ്ങൾ….

                               ഇന്ന് ഞാൻ നിങ്ങളോട്  സംസാരിക്കുന്നത് നമ്മൾ യൂട്യൂബ് ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ്. ആദ്യമായി നമ്മൾ യൂട്യൂബ് ഉപയോഗിക്കാൻ തുടങ്ങിയ ദിവസം മുതൽ  യൂട്യൂബിൽ കാണുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് യൂട്യൂബിലെ വാച്ച് ഹിസ്റ്ററിയിൽ നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും,.                     

           യൂട്യൂബിലെ വാച്ച് ഹിസ്റ്ററിയിൽ നിന്നും നമുക്ക് വേണ്ടാത്ത കാര്യങ്ങൾ എങ്ങനെ പൂർണ്ണമായും ഒഴിവാക്കാം, അല്ലെങ്കിൽ നമ്മൾ കണ്ട വീഡിയോസ്, നമ്മൾ ഉപയോഗിച്ച വാക്കുകൾ എങ്ങനെ സേവ് ചെയ്യാതിരിക്കാം എന്നൊക്കെ നമ്മൾ മനസ്സിലാക്കേണ്ടതാണ്.

        നമ്മുടെ കുട്ടികൾ  ഫോൺ എടുക്കുകയും യൂട്യൂബ് കാണുകയും ചെയ്യുന്നവരാണ്,  കുട്ടികൾ ഉപയോഗിക്കുമ്പോൾ ഏതൊക്കെ സെറ്റിംഗ്സ് ഓൺ ചെയ്യണമെന്നും നമുക്ക് നോക്കാം.  

  യൂട്യൂബ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.                          

             യൂട്യൂബിൽ നമ്മൾ സെർച്ച്‌ ചെയ്യുന്ന ഓരോ വാക്കുകളും  പിന്നീട് കാണുന്നതിന് സെർച്ച് ബട്ടൺ ഓപ്പൺ ചെയ്താൽ നമുക്ക് കാണാൻ സാധിക്കും.  ഇനിയും നമ്മൾ സെർച്ച് ചെയ്ത വാക്ക് ഡിലീറ്റ് ചെയ്യണമെങ്കിൽ ആ വാക്കിൽ ക്ലിക്ക് ചെയ്തിട്ട് റിമൂവ് ബട്ടൺ അമർത്തുക. അങ്ങനെ ചെയ്താൽ ആ വാക്ക് പോകുന്നതായിരിക്കും.                              

          കൂടാതെ നമ്മൾ ഡൗൺലോഡ് ചെയ്ത വീഡിയോ ആണ് നമുക്ക് കളയേണ്ടത് എങ്കിൽ ആദ്യം ലൈബ്രറി ഓപ്പൺ ചെയ്യുക. അതിനുശേഷം ഏതു വീഡിയോ ആണോ  ഡിലീറ്റ് ചെയ്യേണ്ടത് ആ വീഡിയോ ഓപ്പൺ ചെയ്യുക. അവിടെ കാണുന്ന ഓപ്ഷനിൽ റിമൂവ് വാച്ച് ഹിസ്റ്ററി എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ വീഡിയോ റിമൂവ് ആകും. 

    അടുത്തതായി നമ്മൾ ഡൗൺലോഡ് ചെയ്ത എല്ലാ വീഡിയോസും റിമൂവ് ചെയ്യണമെങ്കിൽ അതിനുവേണ്ടി ഹോം സ്ക്രീനിൽ നിന്നും നമ്മുടെ ഗൂഗിൾ അക്കൗണ്ട് ഓപ്പൺ ചെയ്യുക, അപ്പോൾ തുറന്നുവരുന്ന പേജിൽ സെറ്റിംഗ്സ് കാണാം, ആ സെറ്റിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ ഹിസ്റ്ററി ആൻഡ് പ്രൈവസി കാണാം. 

      അത് ഓപ്പൺ ചെയ്യുമ്പോൾ ഇവിടെ രണ്ട് ഓപ്ഷൻസ് നമുക്ക് കാണാം. ഒന്ന് ക്ലിയർ സെർച്ച് ഹിസ്റ്ററി രണ്ടാമത്തേത് ക്ലിയർ വാച്ച് ഹിസ്റ്ററി എന്ന് കാണാം. അത് ക്ലിയർ വാച്ച് ഹിസ്റ്ററി  ക്ലിക്ക് ചെയ്യുക. അങ്ങനെ നമ്മൾ കണ്ട വീഡിയോസ് എല്ലാം ക്ലിയർ ചെയ്യാൻ കഴിയും.

        കൂടാതെ സെർച്ച് ചെയ്ത കാര്യങ്ങൾ ക്ലിയർ ചെയ്യണമെങ്കിൽ ക്ലിയർ സെർച്ച് ഹിസ്റ്ററി ക്ലിക്ക് ചെയ്യുക. അപ്പോൾ നമ്മൾ സെർച്ച് ചെയ്ത കാര്യങ്ങൾ ക്ലിയർ ചെയ്യാം. 

        അടുത്തതായി നമ്മൾ സെർച്ച് ചെയ്യുന്ന കാര്യങ്ങളും നമ്മൾ ഡൗൺലോഡ് ചെയ്യുന്ന വീഡിയോകളും സേവ് ആകാതിരിക്കാൻ സെറ്റിംഗ്സ് എടുത്തശേഷം ഹിസ്റ്ററി ആൻഡ് പ്രൈവസി  ഓപ്പൺ ചെയ്യുക. അപ്പോൾ പൗസ് വാച്ച് ഹിസ്റ്ററി,പൗസ് സെർച്ച് ഹിസ്റ്ററി എന്ന് കാണാം. ഇത് ഓഫ് ചെയ്യുക. 

      കൂടാതെ നിങ്ങളുടെ ഫോണിൽ കുട്ടികൾ യൂട്യൂബ് കാണുന്നുണ്ടെങ്കിൽ സെറ്റിംഗ്സ് എടുത്തശേഷം ജനറൽ ഓപ്പൺ ചെയ്യുക. അതിൽ റെസ്ട്രിക്റ്റഡ്  മോഡ് എന്നുള്ളത് ഓൺ ചെയ്തു വെക്കുക. ഇങ്ങനെ ചെയ്താൽ കുട്ടികൾ കാണേണ്ടാത്ത വീഡിയോകൾ യൂട്യൂബിൽ പരമാവധി വരാതെ ഇരിക്കും. 

ഇങ്ങനെയുള്ള കാര്യങ്ങൾ യൂട്യൂബ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *