,

ബിപി അഥവാ രക്ത സമ്മർദം എങ്ങിനെ കുറയ്ക്കാം. എന്ത് കാരണം കൊണ്ടാണ് രക്തസമ്മർദ്ദം കൂടുന്നത്? ബിപി എങ്ങനെ നിയന്ത്രിക്കാം…

               ഇന്ന്  ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത്  ബിപി അഥവാ രക്തസമ്മർദം എങ്ങനെ കുറയ്ക്കാം എന്നുള്ളതിനെ പറ്റിയാണ്.  നമ്മൾ മിക്ക ആളുകളും ബിപി ചെറിയ കാര്യമാണെന്നു ചിന്തിക്കാറുണ്ട്. എന്നാൽ രക്തസമ്മർദ്ദം കൂടുന്നത്  ശ്രദ്ധിച്ചില്ലെങ്കിൽ അത് മറ്റുപല മാരകമായ അസുഖങ്ങൾക്ക് കാരണമാകന്നു. 

               അതായത് കിഡ്നിയുടെ പ്രശ്നങ്ങൾ,  ഹൃദയത്തിന്റെ പ്രശ്നങ്ങൾ, രക്തക്കുഴലുകൾ പൊട്ടി രക്തം ഒഴുകുന്നത്, കാഴ്ചയുടെ പ്രശ്നം, രക്തസമ്മർദ്ദം കൂടുന്നവർക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നു.  

     ഇനിയും എന്താണ് ബിപി ഉണ്ടാകുവാനുള്ള കാരണങ്ങൾ എന്ന് നോക്കാം.                     

           നമ്മുടെ ആഹാര രീതി ബിപി ഉണ്ടാകുവാനുള്ള ഒരു കാരണമാണ്. മറ്റൊരു കാരണമാണ് നമ്മുടെ മാനസികസമ്മർദം ഉയരുന്നത്.മറ്റൊന്ന്  വൈറ്റമിൻ B12 ന്റെ കുറവ് കൊണ്ടും രക്തസമ്മർദ്ദം ഉണ്ടാകുന്നു. മറ്റൊന്ന് വൈറ്റമിൻ ഡിയുടെ കുറവു കൊണ്ടും രക്തസമ്മർദം ഉയരുന്നു.മറ്റൊരു കാരണം  ഉപ്പിന്റെ അമിതമായ ഉപയോഗം കൊണ്ടും രക്തസമ്മർദം ഉയരുന്നു.                   

          മറ്റൊന്നാണ് നമ്മൾ ഉപയോഗിക്കുന്ന എണ്ണയുടെ അമിതമായ ഉപയോഗം,  ഇതുകൊണ്ടും നമ്മളിലെ രക്തസമ്മർദ്ദം ഉയരുന്നു. മറ്റൊരു കാരണമാണ് നമ്മളിൽ ഉണ്ടാകുന്ന ഉറക്കക്കുറവ്. മിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഉറക്കക്കുറവ്. ഇങ്ങനെയുള്ളവരുടെ രക്തസമ്മർദം ഉയരുന്നു.

          രക്ത സമ്മർദ്ദം കൂടുന്നതിന്റെ മറ്റൊരു കാരണമാണ് വ്യായാമം കുറയുന്നത്. ദിവസവും രാവിലെയും വൈകിട്ടും കുറച്ച് സമയം നടക്കുകയാണെങ്കിൽ  നമ്മളിലുള്ള ബിപി കുറയ്ക്കുവാൻ അത് സഹായിക്കും.               

         ഇനിയും ബിപി കുറയുവാൻ ചികിത്സിക്കേണ്ടത് എങ്ങനെ എന്ന് നോക്കാം. എന്ത് കാരണം കൊണ്ടാണ് നമുക്ക് ബിപി ഉണ്ടാകുന്നതെന്ന് ആദ്യം നമ്മൾ മനസ്സിലാക്കണം. അതിനുശേഷം വേണം ചികിത്സിക്കാൻ. ഇങ്ങനെ ചികിത്സിച്ചാൽ നമ്മളിൽ ഉയരുന്ന രക്തസമ്മർദ്ദത്തെ  പൂർണ്ണമായും മാറ്റിയെടുക്കാൻ കഴിയും. 

          കൂടാതെ നമ്മൾ ബിപിക്കു  മെഡിസിൻ കഴിക്കുന്നവർ ആണെങ്കിൽ അത് ഒഴിവാക്കാനും കഴിയും.നമ്മൾ ഉപയോഗിക്കുന്ന പച്ചക്കറികൾ അതായത് വെണ്ടയ്ക്ക, വാഴപ്പിണ്ടി, വാഴയ്ക്കാ ഇവയ്ക്ക് ബിപി കുറയ്ക്കുവാൻ കഴിയും.

        അതുപോലെതന്നെ പഴവർഗങ്ങളിൽ തണ്ണിമത്തൻ, സാധാരണ പഴങ്ങൾ ഇവയ്ക്കും ബിപി കുറയ്ക്കാൻ കഴിയും. വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ, മദ്യപാനം,  പുകയില, ശീതളപാനീയങ്ങൾ, അച്ചാറുകൾ, പപ്പടം, ഇങ്ങനെയുള്ള കാര്യങ്ങൾ ഒഴിവാക്കിയാൽ ബിപി കുറയ്ക്കാൻ കഴിയും. 

            ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമ്മുടെ ശരീരത്തിൽ ഉയരുന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കുവാൻ നമുക്ക് സാധിക്കും…

Leave a Reply

Your email address will not be published. Required fields are marked *