,

കരൾ വീക്കം( ഫാറ്റി ലിവർ )ഉണ്ടാകുന്നത് എങ്ങനെ തടയാം? ഇതിന് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്..

 

              ഇന്നു ഞാൻ നിങ്ങളോട് പങ്ക് വെക്കുന്നത് കരൾവീക്കം എന്താണ് എന്നതാണ്.പല സ്റ്റേജുകൾ  ആയിട്ടാണ് കരൾ വീക്കം കാണപ്പെടുന്നത്.   നമ്മുടെ കരളിൽ അഞ്ച് ശതമാനം വരെ കൊഴുപ്പ് അടിഞ്ഞുകൂടുന്നുതു കൊണ്ട് കുഴപ്പമില്ല.   

                 അഞ്ച് മുതൽ എട്ട് ശതമാനം വരെ കൊഴുപ്പ് അടിഞ്ഞു കൂടിയാൽ ഫാറ്റിലിവർ ഗ്രേഡ് 1 എന്ന് പറയുന്നു. എട്ടു  മുതൽ പതിനൊന്നു ശതമാനം വരെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ ഗ്രേഡ് 2 ഫാറ്റി ലിവർ എന്ന് പറയുന്നു. 11 ശതമാനത്തിനു മുകളിൽ ആയി കൊഴുപ്പടിഞ്ഞു കൂടിയാൽ കരൾവീക്കം ഉണ്ടായി കരളിന് നീർക്കെട്ട് ഉണ്ടാകുന്നു.  പിന്നീട് ഇത് മറ്റു പല അസുഖങ്ങൾക്കും ഇത് കാരണം ആകുന്നു.                

                കരൾവീക്കം നമുക്ക് ഉണ്ടായാൽ നമ്മൾ ഇതിനു വലിയ പ്രാധാന്യം കൊടുക്കാറില്ല. അത് തനിയെ മാറിക്കൊള്ളും എന്ന് കരുതുന്നവരാണ് നമ്മളിൽ മിക്ക ആളുകളും.                                      

 ഫാറ്റിലിവർ ഉണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം. 

                                നമ്മൾ ഒരു അൾട്രാസൗണ്ട് സ്കാൻ ചെയ്തു കഴിഞ്ഞാൽ നമ്മളിൽ ഭൂരിഭാഗം ആളുകളിലും കരൾ വീക്കം കാണപ്പെടാറുണ്ട്. ഇതിന് കാരണം നമ്മുടെ ഭക്ഷണ രീതി തന്നെയാണ്. നമ്മൾ മലയാളികളിൽ  ആണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കാരണം നമ്മൾ കഴിക്കുന്ന അരിയാഹാരം, മധുരപലഹാരങ്ങൾ, ധാന്യങ്ങൾ ഇവയിലെല്ലാം കൊഴുപ്പ് അടങ്ങിയിരിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ കൊഴുപ്പ് കൂടുന്നു.                           

          അടുത്തതായി മദ്യപിക്കുന്ന ആളുകളിൽ കരൾ വീക്കം കാണപ്പെടുന്നു. മദ്യപിക്കുന്ന ആളുകളിൽ ആൽക്കഹോൾ ഉള്ളിൽച്ചെന്ന് കരളിലെ കോശങ്ങൾക്ക് കേട് സംഭവിച്ച് കൊഴുപ്പ് അടിഞ്ഞുകൂടുന്നു.                                          കൂടാതെ പാരമ്പര്യമായി ഉണ്ടാകാനുള്ള സാധ്യതകളും ഉണ്ട്.                  

          പ്രമേഹരോഗികളിൽ കരൾവീക്കം ഉണ്ടാകാറുണ്ട്. കരൾവീക്കം ഉണ്ടോ എന്നറിയുവാൻ ഇങ്ങനെയുള്ളവർ ഇടയ്ക്കിടയ്ക്ക് ബ്ലഡ് ടെസ്റ്റ് ചെയ്തു  നോക്കേണ്ടത് അത്യാവശ്യമാണ്. ബ്ലഡ് ടെസ്റ്റിൽ വ്യത്യാസമുണ്ടെങ്കിൽ, അടുത്തതായി നമ്മൾ അൾട്രാസൗണ്ട് ചെയ്തു നോക്കേണ്ടതാണ്.       

                              

         കൂടാതെ അമിതമായി ആഹാരം കഴിക്കാതെ നമുക്ക് ആവശ്യമുള്ള അത്രയും ആഹാരം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യണം. 

       ഇതു  കൂടാതെ  നമ്മുടെ കരളിന് വേറൊരു പ്രത്യേകത കൂടി ഉണ്ട്, നമ്മുടെ കരളിന് വീക്കമോ,  മറ്റ് എന്തെങ്കിലും കാരണങ്ങൾ കൊണ്ട് കരളിനു കേട് സംഭവിച്ചാലും നമ്മുടെ ശരീരത്തിൽ തിരിച്ചു കിട്ടുന്ന   ഒരേ ഒരു അവയവം മാത്രമേയുള്ളൂ അത് കരൾ ആണ്. 

            നമ്മുടെ ശരീരത്തിലെ  മറ്റ് ഏതെങ്കിലും അവയവങ്ങൾക്ക് കേട്ട് സംഭവിച്ചാൽ  തിരിച്ചു കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.ഈ കാര്യങ്ങളൊക്കെ നമ്മൾ ശ്രദ്ധിക്കേണ്ടത്  വളരെ അത്യാവശ്യമാണ്…

Leave a Reply

Your email address will not be published. Required fields are marked *