,

നമ്മുടെ ശരീരത്തിൽ രക്ത കുറവ് എങ്ങനെ ഉണ്ടാകുന്നു, അതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ…

           ഇന്നു  ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത് രക്ത കുറവ് എങ്ങനെ ഉണ്ടാകുന്നു എന്നതാണ്…                                                       നമുക്ക് അസുഖങ്ങൾ ഉണ്ടാകുമ്പോൾ എന്തു കാരണം കൊണ്ടാണ് അസുഖങ്ങൾ ഉണ്ടാകുന്നത് എന്ന് ചിന്തിക്കാറില്ല. നമുക്ക് എന്തോ വലിയ അസുഖമാണെന്ന് ഓർത്ത് ടെൻഷൻ അടിക്കാറുണ്. എന്നാൽ രക്ത കുറവ് മൂലം ആണ് പല അസുഖങ്ങളും നമുക്ക് ഉണ്ടാകുന്നത്  എന്നു നമ്മൾ അറിയാറില്ല.       

                                 നമ്മളിൽ രക്തത്തിന്റെ അളവ് എത്രയാണ് എന്നത് ആരും നോക്കാറില്ല. ചില കാര്യങ്ങൾ നോക്കിയാൽ നമുക്ക് രക്തക്കുറവ് ഉണ്ടോ എന്ന് അറിയാൻ കഴിയും.അതായത് നമ്മുടെ കണ്ണിൽ  നോക്കിയാൽ, കൂടാതെ നമ്മുടെ നഖം നോക്കിയാൽ നഖത്തിന് വെള്ളനിറം കാണുന്നു, കൂടാതെ നമ്മുടെ ശരീരം വിളറി ഇരിക്കുന്നതായി കാണാം..   

                 രക്തക്കുറവ് ഉള്ളവർക്ക് മുടി നന്നായി കൊഴിഞ്ഞുപോകുന്നു. കൂടാതെ രക്തക്കുറവ് ഉള്ളവർക്ക് നല്ല ക്ഷീണം അനുഭവപ്പെടുന്നു. ഉറക്കക്കുറവും ഉണ്ടാകുന്നു .ഇങ്ങനെ പല കാര്യങ്ങൾ രക്ത കുറവ് മൂലം നമുക്ക് ഉണ്ടാകാറുണ്ട്.                                                 

          ഇനിയും രക്ത കുറവ് നമ്മളിൽ ഉണ്ടാകുന്നതിനുള്ള  ചില കാരണങ്ങൾ.      

               അൾസർ ഉള്ളവർക്ക് രക്തക്കുറവു അനുഭവപ്പെടാറുണ്ട്. ചിലർക്ക് നെഞ്ചിരിച്ചിൽ,  പുളിച്ചുതികട്ടൽ ഇങ്ങനെയുള്ള അസ്വസ്ഥതകൾ ഉണ്ടാകും. കൂടാതെ അൾസർ ഉള്ളവർക്ക് ആഹാരം കഴിച്ചതിനുശേഷം  വയറ്റിൽ വേദന ഉണ്ടാകുന്നു. ഇതിനെ ഡിയോഡിനൽ അൾസർ എന്നു പറയുന്നു. ഇങ്ങനെ ഉള്ളവരിൽ ബ്ലീഡിങ് ഉണ്ടായിട്ട്  രക്ത കുറവ് അനുഭവപ്പെടുന്നു. 

            കൂടാതെ പൈൽസ് ഉള്ളവർക്ക് മലത്തിലൂടെ രക്തം പോയിട്ട് രക്തക്കുറവ് ഉണ്ടാവുന്നു.  കൂടാതെ ന്യൂട്രിഷണൽ ഡെഫിഷൻസി കൊണ്ടും രക്ത കുറവ് ഉണ്ടാകാം , ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് നമുക്ക് രക്തകുറവ് ഉണ്ടാകുന്നു.

   രക്തക്കുറവ് ഉള്ളവർ കഴിക്കേണ്ട ആഹാരങ്ങൾ.. 

           ഫോളിക് ആസിഡ്, വൈറ്റമിൻ B12 അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് കൂടുതലായി അടങ്ങി യിരിക്കുന്നത്, ഇലക്കറികൾ, മാംസാഹാരങ്ങൾ, ഡ്രൈ ഫ്രൂട്ട്സ് , പാൽ, തൈര് , പഴങ്കഞ്ഞി, പഴവർഗ്ഗങ്ങൾ ഇവയിൽ ആണ്.

        കൂടാതെ രക്ത കുറവ് പരിഹരിക്കുന്നതിന് ടോണിക് കുടിച്ചത് കൊണ്ട് മാത്രം കഴിയില്ല, എന്ത് കാരണം കൊണ്ടാണ് രക്തക്കുറവ് ഉണ്ടായതെന്നു  മനസ്സിലാക്കി വേണം ഇത് പരിഹരിക്കുവാൻ…..

Leave a Reply

Your email address will not be published. Required fields are marked *