1

7 ലക്ഷം രൂപയ്ക്ക് 690 സ്ക്വയർഫീറ്റിൽ നിർമ്മിച്ച മനോഹരമായ ഒരു വീട് 

 

         ഒരു വീട് എന്നത് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. ഒരു മനോഹരമായ വീടിനുവേണ്ടി ആഗ്രഹിക്കാത്തവർ ആരുമില്ല. എന്നാൽ ഓരോരുത്തരും അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വീട് വയ്ക്കുന്നു. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ലോണെടുത്തു മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയ ഒക്കെയാണ് ഒരു വീട് പണി പൂർത്തിയാക്കുന്നത്. വീട് എന്ന് ചിന്തിക്കു മ്പോൾ തന്നെ മറ്റുള്ളവരുടെ വീടുകളാണ് നമുക്ക് ഓർമ്മ വരുന്നത്. ആ വീടുപോലെ എങ്ങനെ ഒരു വീട് പണിയാം എന്ന് ചിന്തിച്ച് വലിയ തുകകൾ ലോൺ എടുക്കുന്നു. എന്നാൽ ഇവ നമുക്ക് വളരെയധികം നഷ്ടം ഉണ്ടാക്കു ന്നതിന് ഇടയാകുന്നു. നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം എപ്പോഴും ഒരു വീട് പണിയേണ്ടത്. സ്ഥിരമായ ഒരു വരുമാനം ഉണ്ടെങ്കിൽ മാത്രമേ മാസം നമുക്ക് ഇഎംഐ അടയ്ക്കാൻ സാധിക്കുകയുള്ളൂ. അതിനനു സരിച്ചുള്ള തുക മാത്രമേ ബാങ്കുകളിൽ നിന്നും മറ്റും ലോൺ എടുക്കാവൂ. അല്ലെങ്കിൽ അവ അവസാനം നമുക്ക് വീട് തന്നെ നഷ്ടമാകുന്ന തിന് ഇടയാകും. വളരെ കുറഞ്ഞ ചിലവിൽ നമുക്ക് മനോഹരമായ വീടുകൾ നിർമ്മിക്കാൻ സാധിക്കും. കുറഞ്ഞ ചിലവിൽ വയ്ക്കുന്നതു കൊണ്ട് തന്നെ ക്വാളിറ്റി കുറച്ച് കോസ്റ്റ് കുറയ്ക്കാൻ കഴിയില്ല. വളരെ ഗുണനിലവാര മുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് തന്നെ നമുക്ക് മനോഹരമായി വീട് നിർമിക്കാം. അതിനായി കോസ്റ്റ് എഫക്റ്റീവ് ആയി ചെലവുകളെ നിയന്ത്രിക്കുന്ന കാര്യങ്ങളെപ്പറ്റി നമുക്ക് അറിവ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ആഡംബരം ആയ എല്ലാ ചിലവുകളും കഴിവതും ഒഴിവാക്കുക. നമ്മുടെ അയൽക്കാരൻ കിലോമീറ്ററുകൾക്കപ്പുറം ഉള്ള വലിയൊരു സംവിധാനം തേടിപ്പോയത് കണ്ട് നാം അങ്ങനെ ചെയ്യുന്നത് ചെലവ് വർദ്ധിക്കാൻ ഇടയാക്കുകയെ ഉള്ളൂ.

                  വളരെ കുറഞ്ഞ ചിലവിൽ ഗുണ നിലവാരമുള്ള ടൈലുകൾ നമുക്ക് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. വളരെ വിലകൂടിയ ടൈലുകൾ ഉപയോഗിക്കുന്നതിന് പകരം ഇവ ഉപയോഗിക്കേണ്ട കാര്യമേയുള്ളൂ. മറ്റുള്ളവർ  സ്ക്വയർഫീറ്റിന് 300 രൂപയിൽ കൂടുതൽ വിലയുള്ള ടൈലുകൾ ഉപയോഗിക്കുന്നത് കണ്ടു നാം അതുപോലെ ചെയ്യാൻ നോക്കിയാൽ നമുക്ക് നമ്മുടെ കൈയിലുള്ള തുക മതിയാകാ തെ വരും. അതുകൊണ്ടുതന്നെ എപ്പോഴും നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രം വീട് പണിയുക. സ്ക്വയർ ഫീറ്റ് അളവ് പരമാവധി കുറയ്ക്കുക. രണ്ടുനിലയായി വീട് പണിതാൽ നമുക്ക് ഒരുപരിധിവരെ ചെലവ് കുറയ്ക്കാൻ സാധിക്കും. വീടുപണി തുടങ്ങു ന്നതിനു മുൻപ് തന്നെ കൃത്യമായ പ്ലാനിങ് തയ്യാറാക്കുക. കൃത്യമായ ബഡ്ജറ്റിംഗ് തയ്യാറാക്കിയാൽ നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കാം. വീടുപണി തുടങ്ങി കഴിഞ്ഞാൽ ഇവയിൽ ഒന്നിലും മാറ്റം വരുത്താതിരിക്കുക. പരിചയസമ്പന്നനായ ആർക്കിടെക്റ്റിന്റെ സഹായം തേടുക. റീസൈക്ലിങ് ചെയ്ത ഫർണിച്ചറുകൾ തിരഞ്ഞെടുക്കുക. ഇന്റർ ലോക്ക് കട്ടകൾ ഉപയോഗിക്കുക. തടിയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. കോസ്റ്റ് എഫക്റ്റീവ് ആയിട്ടുള്ള സാധനസാമഗ്രികൾ തിരഞ്ഞെടുക്കുക. ആലോചിച്ച് തീരുമാനം എടുത്താൽ ജീവിതകാലം മുഴുവൻ അധ്വാനിച്ചാൽ തീരാത്ത ബാധ്യത ഒഴിവാക്കാം. വീടു പണി തുടങ്ങുന്നതിന് ചിന്തിക്കുമ്പോൾ തന്നെ അതിനു വേണ്ട തുക സ്വരൂപിക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്താൽ നമുക്ക്  ബാങ്കുകളിൽ നിന്ന് ലോൺ എടുക്കേണ്ടി വരികയില്ല. നമ്മുടെ കൈയിലുള്ള ചെറിയ തുക കൊണ്ട് തന്നെ മനോഹരമായ വീട് നിർമ്മിക്കാ ൻ സാധിക്കും. പ്ലാനിങ് തയ്യാറാക്കുമ്പോൾ തന്നെ വീടിന് എത്ര മുറികൾ വേണം, ഏതൊക്കെ ഡിസൈനാണ് നൽകേണ്ടത്, മുറികൾക്ക് എത്ര വലിപ്പം വേണം,ഏതൊക്കെ ഇന്റീരിയർ ചെയ്യണം എന്നൊക്കെ കണക്കുകൂട്ടുക. അതുപോലെതന്നെ വീട്ടിൽ ഉള്ള അംഗങ്ങളുടെ അഭിപ്രായത്തിനും പ്രാധാന്യം കൊടുക്കുക. കാരണം വീടുപണി തുടങ്ങിയതിനുശേഷം നമുക്ക് അവരുടെ അഭിപ്രായം ചോദിക്കാൻ പറ്റില്ല. അങ്ങനെ ചെയ്താൽ നമ്മുടെ പ്ലാനിങ് തന്നെ മാറ്റേണ്ടിവരും. അവ നമുക്ക് ഒരുപാട് ചിലവ് വർധിക്കുന്നതിന് ഇടയാക്കും. വീടുപണിക്ക് ആവശ്യമായ തുക സമ്പാദിക്കുന്നതിന് നമുക്ക് നിക്ഷേപങ്ങൾ, സ്വർണ്ണം, വസ്തുവിൽപ്പന ഇങ്ങനെ പല മാർഗങ്ങളുണ്ട്. ഇവ തുടക്കത്തിലെ ചിന്തിച്ചു വയ്ക്കുകയും അനുയോജ്യമായ സമയത്ത് പണമാക്കി എടുക്കുകയും വേണം. പലിശ കുറഞ്ഞ ബാങ്കുകളിൽ നിന്ന് ലോൺ എടുക്കാനും നേരത്തെ തീരുമാനിക്കാം. ആർക്കിടെക്ടിനെ തിരഞ്ഞെടുത്തതിനു ശേഷം അനുയോജ്യനായ ഒരു കോൺട്രാക്ടറെ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. അദ്ദേഹം മുൻപ് പണിത വീടുകൾ കണ്ട വിലയിരുത്തുന്നതും നല്ലതാണ്. കൃത്യമായ ഒരു ഉടമ്പടി കോൺട്രാക്ടറുമായി തയ്യാറാക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്. എത്ര നാളു കൊണ്ട് വീടുപണി പൂർത്തിയാക്കി തരുമെന്ന് അതിൽ പ്രതിപാദിച്ചിരിക്കണം.

           വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ച മനോഹരമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ വീട് കണ്ടാൽ വളരെ കുറഞ്ഞ ചെലവിൽ ആണ് നിർമ്മിച്ചത് എന്ന് നിങ്ങൾക്ക് സംശയം തോന്നും. അതി മനോഹരമായ രീതിയിലാണ് ഈ വീടിന്റെ നിർമ്മാണം. ഈ വീടിന്റെ പണിക്ക് ആകെ ചിലവായിരിക്കുന്ന തുക 7 ലക്ഷം രൂപയാണ്. 690 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ വിസ്തൃതി. നാം തന്നെ മെറ്റീരിയൽസ് എടുത്ത് ആളുകളെക്കൊണ്ട് ചെയ്യിപ്പിക്കുകയും വേണം. പരിചയസമ്പന്നരായവരുടെ കടകളിൽ നിന്ന് വേണം സാധനങ്ങൾ വാങ്ങേണ്ടത് . ചെറിയ ഹിറ്റാച്ചി ഉപയോഗിച്ച് ഈ വീടിനു വാനം വെട്ടിയതിന് 4500 രൂപയാണ് ചിലവായത്. ഈ വീടിന് ഉപയോഗിച്ചിരിക്കുന്നത് പാറപ്പൊടി ആണ്. കോൺക്രീറ്റിന് എംസാൻഡും  തേക്കു ന്നതിന് ബിസാന്റുമാണ് ഉപയോഗിച്ചി രിക്കുന്നത്.ഒരു ലോഡ് പാറപ്പൊടിക്ക് 7000 രൂപയാണ് നൽകിയത്.കോൺക്രീറ്റിന് മെറ്റൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ബസ്‌മെന്റ്, ഫൗണ്ടേഷനും കെട്ടുന്നതിന് 6 ലോഡ് പാറ ആയിരുന്നു ഇറക്കിയത്. തട്ടടിക്കുന്നതിന് അടങ്കൽ ആയിട്ട് ഒരു വ്യക്തിക്ക് നൽകുക യാണ് ചെയ്തത്. അതിന് 40,000 രൂപയാണ് നൽകിയത്. ഫോൺ വീടിനുമുകളിൽ തടിച്ച ബെൽറ്റ് കോൺക്രീറ്റ് ചെയ്തു. മണ്ണിനു പകരം  വേറൊരു വീട് ഇടിച്ചതിന്റെ കുറച്ചു ഭാഗങ്ങൾ ആണ് ഫൗണ്ടേഷൻ നിറക്കാൻ ഉപയോഗിച്ചത്. വാനം വെട്ടിയ മണ്ണ് ഇതിനു മുകളിൽ ഇട്ടു നിരപ്പാക്കുകയും ചെയ്തു. 1250 കടകളാണ് ഭിത്തി കെട്ടുന്നതിന് ഉപയോഗിച്ചത് .

             സൺ ഷെഡിന്  മുകളിലേക്ക് നാലുവരി കട്ടകളാണ് കെട്ടിയത്. വീടിന് മുകളിൽ നിന്നുള്ള ചൂട് അകത്തേക്ക് വരുന്നത് കുറയ്ക്കാൻ ആണ് ഇങ്ങനെ ചെയ്യുന്നത്. 675 കിലോ കമ്പി ആണ് ഈ വീടിന് ഉപയോഗിച്ചിരിക്കുന്നത്. മെയിൻ കോൺക്രീറ്റിന് 44 ചാക്ക് സിമന്റ് ഒരു ലോഡ് കറുത്ത മെറ്റലും ഒരു ലോഡ് എംസാൻഡ് ആണ് ഉപയോഗിച്ചത്. വൈബ്രേറ്റർ അടിച്ചാണ് മെയിൻ തട്ട് കോൺക്രീറ്റ് ചെയ്തത്. കൈവരിക്കാനായി ചെറിയ കട്ടകൾ ഉപയോഗിച്ചത്.  വീട് മുഴുവൻ തേച്ചതിന് അറുപതിനായിരം രൂപയായി. പതിന്നാല് ദിവസം കൊണ്ടാണ് അത് പൂർത്തിയാക്കിയത് പ്ലംബിങ്,വയറിങ് ഇവക്ക് ഒരു ലക്ഷം രൂപയാണ് ചിലവായത്. സ്ക്വയർഫീറ്റിന് 28 രൂപയുടെ ടൈൽ ആണ് വാങ്ങിയത്. ഇരുപതിനായിരം രൂപയാണ് ആകെ ടൈൽ ഇടുന്നതിനു ചിലവായത്. വീടുപണിക്ക് ആകെ 182 ചാക്ക് സിമന്റ് ആണ് ചെലവായത്. വീടുമുഴുവൻ പെയിന്റ് ചെയ്യുന്നതിന് എഴുപതിനായിരം രൂപയാണ് ആയത്. 40,000 രൂപയാണ് വീടിന്റെ തടി പണിക്ക് ചെലവായത്. ഇങ്ങനെയാണ് 7 ലക്ഷം രൂപയ്ക്ക് ഈ  വീടിന്റെ പണി പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *