1

കാൻസർ രോഗിയായ അമ്മയെ നോക്കി, പശുവിനെ വളർത്തി,അതിലുപരി പഠിച്ചു ടെസ്സ നേടിയ വിജയം ഇങ്ങനെ……

 

             നമ്മുടെ ഓരോരുത്തരുടെയും ജീവിതം വളരെയധികം പ്രതിസന്ധികൾ നിറഞ്ഞതാണ്. ആ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുക എന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പല ആളുകൾക്ക് പല രീതിയിലുള്ള പ്രതിസന്ധികളെ ആണ് തരണം ചെയ്യേണ്ടി വരുക. ആ പ്രതിസന്ധികളെ തരണം ചെയ്ത് വൻവിജയത്തിലേക്ക് ജീവിതം എത്തിച്ച ഒരുപാട് ആളുകളുടെ കഥകൾ നാം കേൾക്കാറുണ്ട്. ആ കഥകൾ എപ്പോഴും നമ്മുടെ ജീവിതത്തിൽ ഒരു ഉത്തേജനം ആയി തീരാറുണ്ട്. ഒരു പ്രതിസന്ധി എന്നാൽ ഒരു ശക്തൻ ശക്തമാകുന്ന സമയമാണ്. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും സുഗമമായി നടന്നാൽ അത് അനുയോജ്യമായ ലോകം ആയിരിക്കും. എന്നാൽ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഓരോ രീതിയിൽ പ്രതിസന്ധികൾ ഉണ്ടാകുന്നു. ഓരോ പ്രതിസന്ധി സാഹചര്യ ങ്ങളിൽ  നിന്നും ഓരോ പ്രത്യേക പാഠം ഉൾക്കൊള്ളാൻ നമുക്ക് സാധിക്കും.പിന്നീട് ആ പ്രതിസന്ധി വരുമ്പോൾ അവയെ കാര്യക്ഷമ മായി നേരിടാൻ കഴിയുന്നു . ജീവിതത്തിൽ ഉണ്ടായ പ്രതിസന്ധികളെ തരണം ചെയ്തു ഉന്നത വിജയം വരിച്ച ഒരു പെൺകുട്ടിയെയാണ് ഇന്ന് നാം പരിചയപ്പെടുന്നത്. ഒരു കണ്ണൂർ സ്വദേശിനിയാണ് ഈ പെൺകുട്ടി. ടെസ എന്നാണ് ഈ പെൺകുട്ടിയുടെ പേര്. മാതാവ് ഒരു കാൻസർ രോഗിയാണ്.പിതാവ് ഒരു കൃഷിക്കാരനാണ്.

           മാതാവിനെ പരിചരിച്ചും പിതാവിനെ സഹായിച്ചും പശുക്കളെ വളർത്തിയും ആണ് ഈ പെൺകുട്ടി തന്റെ വിദ്യാഭ്യാസം തുടർന്നത്. കണ്ണൂർ സർവകലാശാലയുടെ എം എസ് ഡബ്ലിയു പരീക്ഷയിൽ മൂന്നാം റാങ്ക് ആണ് ഈ പെൺകുട്ടിക്ക് ലഭിച്ചത്. അവളുടെ കഠിനാധ്വാനം കൊണ്ട് ലഭിച്ച വിജയം ആയതുകൊണ്ട് തന്നെ ഇതിന് ഒന്നാം റാങ്കിനേക്കാൾ വിലയുണ്ട്. ബി എസ് ഡബ്ല്യു വിനു ശേഷമാണ് ഈ പെൺകുട്ടി എം എസ് ഡബ്ലിയു പൂർത്തിയാക്കിയത്. ടീച്ചർമാരുടെയും കൂട്ടുകാരുടെയും സഹകരണത്തോടെയാണ് ടെസ്സക്ക് ഈ വിജയം  ലഭിച്ചത്. സാഹചര്യങ്ങളൊന്നും അനുകൂലമല്ലാതിരു ന്നിട്ടും ടെസ്സ പൊരുതി നേടിയതാണ് ഈ വിജയം. ഈ വിജയം നമുക്ക് ഓരോരുത്തർക്കും ഒരു പ്രചോദനമാണ്. രാത്രിയിൽ അച്ഛനോടൊപ്പം മതിൽ കെട്ടുന്ന പണിയിലും ഈ പെൺകുട്ടി സഹായിക്കും. ടെസ്സയുടെ മാതാവിനെ തലച്ചോറിൽ ട്യൂമറായിരുന്നു. മാതാവിന് അഞ്ചിലേറെ ശസ്ത്രക്രിയകൾ നടത്തുകയും റേഡിയേഷൻ,കീമോ ഇവ ചെയ്തു. മാതാവിന് ഇപ്പോഴും കട്ടിലിൽ നിന്ന് അനങ്ങാൻ പറ്റാത്ത സാഹചര്യമാണ്. 12 വർഷത്തോളമായി കിടപ്പിലാണ്. അമ്മയുടെ ചികിത്സയ്ക്കും അനുജത്തിയുടെ വിദ്യാഭ്യാസത്തിനും വീട്ടിൽ ചെലവിനുള്ള പണം കണ്ടെത്തുക എന്ന വലിയ ഭാരം അച്ഛനെ കൊണ്ട് കഴിയില്ല എന്ന് ടെസക്കറിയാമായി രുന്നു. നാലു പശുക്കളും ഉണ്ടായിരുന്നു. വീട്ടു ജോലികളെല്ലാം തീർത്ത് അതിനുശേഷമാ യിരുന്നു ടെസ കോളേജിൽ പോയിരുന്നത്.

         ജോയി ആലീസ് ദമ്പതികളുടെ 4 പെൺ മക്കളിൽ മൂന്നാമത്തെ മകളാണ് ടെസ്സ. രണ്ട് പെൺമക്കളുടെ വിവാഹം കഴിഞ്ഞു. പതിനാലുവർഷത്തോളം 4 കോൺവെന്റ് ലാണ് ടെസ താമസിച്ചു പഠിച്ചിരുന്നത്. അവർക്കുണ്ടായിരുന്ന 8 ½ ഏക്കർ  വസ്തു വിറ്റാണ് മാതാവിന്റെ ചികിത്സ നടത്തിക്കൊ ണ്ടിരുന്നത്. ഇവരുടെ സമീപത്ത് ആയി കുറച്ച് സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി നടത്തു ന്നത്. പിതാവിനോടു കൂടെ ഈ കൃഷിയിലും ടെസ്സ സഹായിക്കുന്നുണ്ട്. മതിൽ കെട്ടുന്ന പണിയിലും പിതാവിനോടു കൂടെ നിന്ന് സഹായിക്കാറുണ്ട്. 10 ലിറ്ററോളം പാൽ പശുവിൽ നിന്ന് തന്നെ ആദായം ലഭിക്കുന്നുണ്ട്.

        ഈ മാതാവിന് ഒരു സർജറി ഉണ്ടെങ്കിൽ ആവശ്യമാണ്. 22 ലക്ഷത്തോളം  രൂപ ചെലവ് വരും. മാതാപിതാക്കളോട് ആത്മാർത്ഥതയും സ്നേഹവും കാണിക്കുന്ന ഈ പെൺകുട്ടി നമുക്കൊരോരുത്തർക്കും ഒരു മാതൃകയാണ്. പ്രതിസന്ധികളെ ചവിട്ടുപടികളാക്കുന്ന ഈ പെൺകുട്ടിയെ നമുക്ക് മാതൃകയാക്കാം. പ്രതിക്കൂലങ്ങളു മദ്ധ്യേ നേടിയെടുത്ത വിജയത്തിന്  പത്തരമാറ്റിന്റെ തിളക്കമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *