1

14 ലക്ഷം രൂപയുടെ മനോഹരമായ ഒരു വീട് | 1200 സ്ക്വയർ ഫീറ്റ്

 

         മനോഹരമായ ഒരു വീട് നിർമിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്.  ഒരുപാട് ലക്ഷങ്ങൾ മുടക്കി ഒരു വീട് നിർമ്മിക്കുന്നതിനെ ക്കാൾ പ്രയാസമാണ് അത് ഭംഗിയോടെ സൂക്ഷിക്കുന്നത്. ലക്ഷങ്ങൾ മുടക്കി വീട് നിർമ്മിച്ച് അതിനുശേഷം കുറച്ചു നാളുകൾ കഴിയുമ്പോൾ ആ വീട് തന്നെയാണോ എന്ന് സംശയിക്കത്തക്ക രീതിയിൽ ആവും അതിന്റെ അവസ്ഥ. ഒരുപാട് സാധനങ്ങൾ തന്നെ ആവശ്യത്തിനും അനാവശ്യത്തിനും വാങ്ങി കൂട്ടാറുണ്ട്. ഇവയുടെ സ്ഥാനം തെറ്റി കിടക്കുമ്പോൾ തന്നെ ആ വീടിന്റെ ഭംഗി നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ ഒരു വീട് നിർമ്മിക്കുമ്പോൾ അവയിലുള്ള ഫർണിച്ചറുകളുടെ എണ്ണവും നിശ്ചയിക്കേണ്ടത് അത്യാവശ്യമാണ്. ഒരു വീട് ഡിസൈൻ ചെയ്യുമ്പോൾ തന്നെ എന്ത് സാധനം എവിടെ വെക്കണം എന്നുള്ള ഒരു ധാരണ ഉണ്ടായിരിക്കണം ആവശ്യത്തിൽ കൂടുതൽ ഫർണിച്ചറുകളും കർട്ടനുകളും ഒക്കെയും വീടിന് ഭംഗി നശിപ്പിക്കാറാണ്  പതിവ്. വളരെ കുറച്ചു പറഞ്ഞ ഫുർണിച്ചറുകൾ തിരഞ്ഞെടുക്കുന്നത് ആവും വീടിന്റെ ഭംഗിക്ക് നല്ലത്. മനോഹരമായ ഒരു വീട് നിർമ്മിക്കേണ്ടത് ഇതുപോലെ ഒരുപാട് കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം തന്നെ ആ വീടിനെ പറ്റി കൃത്യമായ ഒരു പ്ലാനിങ് തയ്യാറാക്കുക. ചുവരുകളില്ലാത്ത വിശാലമായ ഒരു പ്ലാൻ വേണം തയ്യാറാക്കേണ്ടത് കിടപ്പുമുറികൾ ഒഴികെയുള്ള മുറികളുടെ ചുവരുകൾ എടുത്തുമാറ്റി ഓപ്പൺ സ്പേസ് ആക്കി മാറ്റുക ചിലവ് കുറയ്ക്കുകയും ഭംഗി കൂട്ടുകയും ചെയ്യാം. അടുക്കള നമുക്ക് ഓപ്പൺ കിച്ചൻ ആക്കി മാറ്റാവുന്ന ചെറിയ ജനാലകൾക്ക് പകരം നീളമുള്ള വലിയ ജനാലകൾ നൽകിയാൽ തുറന്ന വായുസഞ്ചാരമുള്ള മുറികൾ ആക്കി നമുക്ക് മാറ്റാൻ കഴിയും. വളരെ മനോഹരമായ വീടുകൾ ചിലവ് കുറച്ച് നിർമ്മിക്കാൻ സാധിക്കും.

           കുറഞ്ഞ സമയം കൊണ്ട് നമുക്ക് കുറഞ്ഞ ചിലവിൽ മനോഹരമായ വീടുകൾ നിർമിക്കാം ഇപ്പോഴത്തെ കാലത്ത് ചിലവ് ചുരുക്കാനുള്ള മാർഗങ്ങൾ ഇന്റർനെറ്റിൽ നമുക്ക് ലഭ്യമാണ്. ആദ്യമായി ചെലവ് ചുരുക്കാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ കുറച്ച് മണ്ണുള്ള സ്ഥലം വീട് വയ്ക്കാനായി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. രണ്ടുനില യായി വീട് പണിഞ്ഞാൽ ചിലവ് കുറയും. പുറമേയുള്ള വാതിലുകൾ ഒഴിച്ച് അകത്തുള്ള വാതിലുകൾ ഒക്കെയും ഫൈബർ, കോൺക്രീറ്റ് കട്ടിള എന്നിവ ഉപയോഗിച്ച് നമുക്ക് പണിയാം. ജനലുകൾക്കും കോൺക്രീറ്റ് കട്ടിളകൾ തന്നെയാണ് നല്ലത്. നാം ഒരു പ്ലാൻ തയ്യാറാക്കുമ്പോൾ എത്ര ജനലുകൾ വേണം, എത്ര കതകുകൾ വേണം, എത്ര മുറികൾ വേണം, മുറിയുടെ വലിപ്പം എത്ര എന്നൊക്കെ കണക്കു കൂട്ടുന്നത് നല്ലതാണ്. അനാവശ്യമായ ആഡംബരങ്ങൾ കഴിവതും ഒഴിവാക്കുക തടിക്ക് പകരമായി മാർക്കറ്റിൽ ഒരുപാട് സാധനങ്ങൾ ലഭ്യമാണ്. അതുപോലെതന്നെ തടികൾ പുനരുപയോഗം ചെയ്ത് ഉപയോഗിക്കാവു ന്നതാണ്. ഒരിക്കലും മറ്റുള്ള ആളുകൾ പറയുന്നത് കേട്ട് എടുത്തുചാടി വലിയ വീട് നിർമ്മിക്കരുത്. അവരുടെ എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുകയിൽ ഒരിക്കലും വീട് പണി തീരുകയില്ല. അവർ പറയുന്നതിൽ നിന്ന് ഒരു 50 ശതമാനം കൂടുതൽ വീടു പണി തീർക്കാൻ ആവശ്യമായിവരും. അല്ലെങ്കിൽ നാം വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരുന്നു. അങ്ങനെ ചെയ്താൽ ഭാവിയിൽ നമുക്ക് ഒരുപാട് നഷ്ടം ഉണ്ടാകും എപ്പോഴും നമ്മുടെ കയ്യിലുള്ള സമ്പാദ്യത്തെ അനുസരിച്ച് മാത്രം വീടുപണിയുക. നമ്മുടെ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് മുറികളുടെ എണ്ണം നിശ്ചയിക്കുക. പഴയ വീട് വാങ്ങി പുതുക്കി പണിയുന്നതും ഒരു നല്ല അഭിപ്രായമാണ്. നമ്മുടെ കൈയിലുള്ള തുക മുഴുവൻ ഉപയോഗിച്ച് വീട് പണിയരുത്. കാരണം ഒരിക്കലും നാം പ്രതീക്ഷിച്ച തുകയിൽ പണി തീരുകയില്ല. മിറ്റം നിർമിക്കുമ്പോൾ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും തിരിച്ചറിയുന്നതിനും സാധിക്കുന്ന രീതിയിൽ നിർമ്മിക്കുക. ഭാവിയിൽ മുറികൾ പണിയുന്ന രീതിയിൽ വേണം വീടുപണി പൂർത്തീകരിക്കേണ്ടത്. വയറിങ്ങിന് ഉപയോഗിക്കുന്ന എല്ലാ മെറ്റീരിയൽസും ഗുണനിലവാരം ഉള്ളവയായിരിക്കണം. 14 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച മനോഹരമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്

              വളരെ കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയം കൊണ്ടാണ് ഈ വീടു നിർമ്മിച്ചിരി ക്കുന്നത്. ഇന്റർലോക്ക്കട്ടകൾ ഉപയോഗിച്ചാണ് ഈ വീടിന്റെ ഭിത്തി നിർമ്മിച്ചിരിക്കുന്നത്. വളരെ ലാളിത്യം ഏറിയ രീതിയിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഒരുപാട് ആഡംബരങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഓപ്പൺ ആയ രീതിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിനു നൽകിയിരിക്കുന്നത് സിറ്റൗട്ടിൽ ഒരു ഫില്ലർ നൽകിയിട്ടുണ്ട്. ലിവിങ് ഏരിയ സെപ്പറേറ്റ് ആയിട്ടാണ് നൽകിയിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള രീതിയിൽ മനോഹരമായ ഒരു സെറ്റി ലിവിങ് ഏരിയയിൽ കാണാം. നന്നായി മുറികളിൽ വായുസഞ്ചാരം ലഭിക്കുന്ന രീതിയിലാണ് ജനലുകൾ നൽകിയിരിക്കുന്നത്. റെക്സിൻ കൊണ്ടുള്ള  ഒരു സോഫാ സെറ്റി ആണ് ഇവിടെ ഉള്ളത്. സോഫാ സെറ്റി ഇട്ടിരിക്കുന്നതിന്റെ നേരെ എതിർവശത്തായി തന്നെ ടിവി യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നു . പ്ലൈവുഡിൽ ആണ് ഈ ഇന്റീരിയർ നൽകിയിരിക്കുന്നത്. ഈയൊരു ടിവി യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നത് ഈ വീടിന്റെ ഭംഗി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.   ടിവി യൂണിറ്റിനോട് ചേർത്ത് തന്നെ കുറച്ച് റാക്കുകൾ നൽകിയിരിക്കുന്നു. അതിനു താഴെയായി രണ്ട് ഷെൽഫുകൾ നൽകിയിരി ക്കുന്നു. ലിവിങ് ഏരിയ യിൽ നിന്ന് മാറിയാണ് ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിട്ടുള്ളത്. ഏകദേശം ആറു പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിട്ടുള്ളത്. വലരെ ചെലവ് ചുരുക്കി നിർമ്മിച്ചിരിക്കുന്ന ഒരു ഡൈനിങ് ടേബിൾ ആണിത്. ഇരുമ്പിന്റെ സ്ക്വയർ പൈപ്പിൽ വെൽഡ് ചെയ്താണ് ഈ ഡൈനിംഗ് ടേബിളിന്റെ ഫ്രെയിം സെറ്റ് ചെയ്തിരിക്കുന്നത്. അതിനു മുകളിലായി 5 mm കട്ടിയുള്ള ഒരു ഗ്ലാസ് വെച്ചിട്ടുണ്ട്. ഡൈനിങ് ടേബിളിനോട്  ചേർന്ന് ഫൈബർ ചെയറുകൾ ആണ് നൽകിയിരിക്കു ന്നത്. ഒരു ഓപ്പൺ കിച്ചൻ ആണ് ഈ വീടിന് നൽകിയിരിക്കുന്നത്. കതകുകളൊന്നും നൽകി ഇത് സെപ്പറേറ്റ് ചെയ്തിട്ടില്ല. അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കള ആണിത്. ഒരുപാട് സ്റ്റോറേജ് സ്പേസ്കൾ അടുക്കളക്ക് നൽകിയിരിക്കുന്നു. എസിപി ഡോറുകൾ ആണ് സ്റ്റോറേജിന് നൽകിയിരിക്കുന്നത്. ഈ വീടിന് മൂന്ന് ബെഡ്റൂമുകൾ ആണ് നൽകിയിരി ക്കുന്നത്. ഹാളിന്റെ ഒരു സൈഡിൽ ആയി വാഷ്ബേസിൻ നൽകിയിരിക്കുന്നു. അതിന് ഓപ്പോസിറ്റ് ആയിട്ട് ഒരു കോമൺ ബാത്റൂം ആണ് നൽകിയിരിക്കുന്നത്. നല്ല ഭംഗിയുള്ള രീതിയിലാണ് വാഷ്ബേസിൻ സെറ്റ് ചെയ്തിരിക്കുന്നത്. ആധുനികമായ രീതിയിലുള്ള എല്ലാ  സംവിധാനങ്ങളും ഈ വീടിനു നൽകിയിരിക്കുന്നു. വാഷ്ബേസിന് താഴെയും കുറച്ച് സ്റ്റോറേജ് സ്പേസ് നൽകിയിട്ടുണ്ട്. ഒരു വരാന്ത പോലെയാണ് ഈ സ്പേസ് നൽകിയിരിക്കുന്നത്. ബെഡ് റൂമുകളും അത്യാവശ്യം വലിപ്പം ഉള്ളവയാണ്. നന്നായി വായുസഞ്ചാരം ലഭിക്കുന്ന രീതിയിലാണ് ജനലുകൾ നൽകിയിരിക്കുന്നത്. പ്ലൈവുഡിൽ നിർമ്മിച്ചിരിക്കുന്ന ബോക്സ് ടൈപ്പ് ബെഡ് ആണ് ഇത്. എൽഇഡി ലൈറ്റുകൾ നൽകി റൂമിന്റെ ഭംഗി വർദ്ധിപ്പിച്ചിരിക്കുന്നു .

          കട്ടിലിനോട് ചേർന്ന് ഒരു ബോക്സ് പോലെ നിർമ്മിച്ചിരിക്കുന്നത് കാണാം. റൂമിലെ എല്ലാ ഇലക്ട്രിക് സാധനങ്ങളുടെ സ്വിച്ചുകളും ഇതിലാണ് ഘടിപ്പിച്ചിരിക്കുന്നത്. സ്റ്റോറേജ് സ്പേസ് ബെഡ്റൂമിലും നൽകി ഇരിക്കുന്നു. 3 ഡോർ ഉള്ള ഒരു വാർഡ് റോബ് ബെഡ്റൂമിന് നൽകിയിട്ടുണ്ട്. ഈ വാർഡ്രോബ് പ്ലൈവുഡിൽ ആണ് ചെയ്തിരിക്കുന്നത്. ഈ ബെഡ്റൂം ബാത്റൂം അറ്റാച്ഡ് ആണ്. ഫൈബർ  ഡോറുകൾ ആണ് ബാത്റൂമിനു നൽകിയിരിക്കു ന്നത്. റെഡിമെയ്ഡ് ഡോറുകൾ ആണ് മുറികൾക്ക് നൽകിയിരിക്കുന്നത്. ഓരോ മുറിയുടെയും ഒരു ഭിത്തിയിൽ ആയി സെപ്പറേറ്റ് കളർ നൽകിയിരിക്കുന്നു. ഒരു ബെഡ്റൂം കിഡ്സ് റൂം ആയാണ് അറേഞ്ച് ചെയ്തിരിക്കുന്നത്. ഇലക്ട്രിക് വർക്ക്‌ കട്ടിലിനോട് ചേർന്നാണ് ചെയ്തിരിക്കുന്നത്.

 1200 ചതുരശ്ര  അടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. മുൻവാതിൽ മാത്രം തടി കൊണ്ട് നിർമ്മിച്ചിരിക്കുന്നു. ബാക്കിയുള്ള കതകുകളും ജനലുകളും ഇരുമ്പിലാണ് നിർമ്മിച്ചിരിക്കുന്നത്. മാഗ്നെറ്റ് ഉപയോഗിച്ചാണ് തറ ഇട്ടിരിക്കുന്നത്. എപ്പോക്സി ബ്ലാക്ക് ബോർഡർ നൽകിയിട്ടുണ്ട്. വളരെയധികം ചെലവുചുരുക്കൽ നിർമ്മിച്ചിരിക്കുന്ന ഈ വീടിന് ആകെ ചെലവഴിക്കുന്നത് 14 ലക്ഷം രൂപയാണ്. ഫർണിഷിങ്ങ് പൂർത്തിയാക്കിയി ട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *