,

നടുവേദന ഉള്ളവർ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളും.. ചികിത്സാരീതികളും…

                         ഇന്ന് ഞാൻ നിങ്ങളോട് സംസാരിക്കുന്നത് നടുവേദന ഉള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി ആണ് . ഭൂരി ഭാഗം ആളുകളിലും നടുവിനു വേദന കണ്ടുവരുന്നു.               

   നടുവേദന എങ്ങനെയാണ് ഉണ്ടാകുmന്നതെന്ന് ആദ്യം നമുക്ക് മനസ്സിലാക്കാം.      

              പലതരത്തിലുള്ള വേദനകൾ ആളുകളിൽ  അനുഭവപ്പെടാറുണ്ട്. ചില ആളുകളിൽ പുറമേയുള്ള മസിലുകളിൽ വേദന ഉണ്ടാകാറുണ്ട്  ഇതിനെ മസിൽസ്പാസം എന്നാണ് പറയുന്നത്. കൂടാതെ ചിലരുടെ നട്ടെല്ല് വളഞ്ഞു കാണപ്പെടാറുണ്ട് .ഇങ്ങനെ ഉള്ളവരിലും നടുവേദന അനുഭവപ്പെടുന്നു. ചിലരുടെ ഇടത് കാലിലും, വലതു കാലിലും, വേദനയും തരിപ്പും അനുഭവപ്പെടാറുണ്ട്,  ഭാരം എടുക്കുമ്പോൾ ചിലരിൽ നടുവേദന ഉണ്ടാകാറുണ്ട്, 

            ഇങ്ങനെ പല കാരണങ്ങൾ കൊണ്ടും നടുവേദന അനുഭവപ്പെടാറുണ്ട്. നടുവേദന ഉള്ളവർക്ക് വ്യായാമം ആവശ്യമാണ്. ഇങ്ങനെ വ്യായാമം ചെയ്യുമ്പോൾ എങ്ങനെയുള്ള നടുവേദനയാണ് നമുക്കുള്ളത് എന്ന് അറിഞ്ഞിരിക്കണം. 

             നട്ടെല്ലിന് മുകൾ ഭാഗത്താണ് വേദന എങ്കിൽ അതിനുള്ള വ്യായാമം ചെയ്യണം,  നട്ടെല്ലിന്റെ താഴ്ഭാഗത്ത് ആണ് വേദന എങ്കിൽ അതിന് അനുസരിച്ചുള്ള വ്യായാമം ചെയ്യണം. നട്ടെല്ലിന് മുകൾ ഭാഗത്താണ് വേദന ഉള്ളതെങ്കിൽ പുറമേയുള്ള മാംസപേശികൾക്ക് ബലം വർദ്ധിക്കാനുള്ള വ്യായാമങ്ങളാണ് ചെയ്യേണ്ടത്, അതുപോലെതന്നെ മസാജ് ചെയ്യുന്നതും നല്ലതാണ്. 

           നടുവേദനയുടെ തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ നടുവേദന മാറ്റാവുന്നതാണ്, തുടക്കത്തിൽ തന്നെ ചികിത്സിക്കാതിരുന്നാൽ  ചില ആളുകളിൽ നാളുകൾ കഴിയുംതോറും നടുവേദന കൂടി ഓപ്പറേഷൻ ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നു.    

             നടുവേദനയുള്ളവർ ശ്രദ്ധിക്കേണ്ട ചില ഭക്ഷണ രീതികൾ.                                                   

         നടുവേദന ഉള്ളവർ  വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ  കഴിക്കുക. അമിതമായി ആഹാരം കഴിക്കാതിരിക്കുക.    മിതമായ രീതിയിലുള്ള ആഹാരം കഴിക്കുക. നടുവേദന ഉള്ളവർക്ക് നല്ല വിശ്രമം ആവശ്യമാണ്. 

          വൈറ്റമിൻ ഡി യുടെ  കുറവു കൊണ്ട് പുറം വേദന വേദന ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ളവർ രാവിലത്തെ ഇളം വെയിൽ കൊള്ളുന്നത് നല്ലതാണ്. അതുപോലെതന്നെ വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുക, ഇങ്ങനെ നമുക്ക് വൈറ്റമിൻ ഡിയുടെ കുറവ് പരിഹരിക്കാവുന്നതാണ്. 

       നടുവേദന ഉള്ളവർക്ക് നന്നായിട്ടുള്ള  ഉറക്കം ആവശ്യമാണ്. നന്നായിട്ട് ഉറങ്ങിയാൽ നടുവേദനയ്ക്ക് ആശ്വാസം ലഭിക്കും. നടുവേദന ഉള്ള സമയത്ത് കട്ടിയുള്ള ജോലികൾ ചെയ്യാതിരിക്കുക. ഇത്തരം കാര്യങ്ങൾ  നടുവേദന യുള്ളവർ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്…

Leave a Reply

Your email address will not be published. Required fields are marked *