1

മടക്കിക്കുത്തിയ മുണ്ട് അഴിച്ചിടാത്തതിനാൽ പോലീസ് മർദ്ദിച്ചു പിന്നെ സംഭവിച്ചത്

 

         പ്രതിഷേധത്തിന് വേറിട്ട വഴികൾ കാഴ്ചവച്ച ഒരു വ്യക്തിത്വമാണ് ഈ ദിവസ ങ്ങളിൽ ലോകത്തോട് വിട പറഞ്ഞത്. അതാരാ ണെന്ന് അറിയണ്ടേ, മാക്സി മാമ എന്നറിയ പ്പെടുന്ന യഹിയ ആണ്നിര്യാതനായത്.എങ്ങനെയാണെന്നോ അദ്ദേഹം പ്രശസ്തനാ യത്. നോട്ട് നിരോധനത്തെ തുടർന്ന് ജീവിതം വഴി മുട്ടി ഇതിൽ പ്രതിഷേധിച്ച് തന്റെ സമ്പാദ്യ മായി ഉണ്ടായിരുന്ന നോട്ടുകൾ ചായക്കടയിൽ അടുപ്പിലിട്ട് കത്തിച്ച വ്യക്തിയാണ് അദ്ദേഹം. കൊല്ലം കടയ്ക്കൽ റുക്സാന മൻസിലിൽ യഹിയ( 80 വയസ്സ്) ആണ് ഈ വേറിട്ട വഴിയിലൂടെ പ്രതിഷേധം കാണിച്ച മനുഷ്യൻ. മാക്സി മാമ എന്നാണ് നാട്ടുകാർ ഇദ്ദേഹത്തെ സ്നേഹത്തോടെ വിളിക്കുന്നത്. ഇദ്ദേഹം കത്തിച്ചത് 23000 രൂപയുടെ നോട്ടുകൾ ആണ്. ഇതു മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രതിഷേധം. മുടിയുടെയും മീശയുടെയും പകുതി വടിച്ചു ഇദ്ദേഹം തന്റെ പ്രതിഷേധം കാണിച്ചി രുന്നു. ഇദ്ദേഹം ഒരു പ്രത്യേക തരം ശപഥവും ചെയ്തിരുന്നു.നരേന്ദ്ര മോദി സർക്കാരിന്റെ പതനം കണ്ടിട്ടേ പാതി മീശയും പാതി മുടിയും വളർത്തുകയുള്ളൂ എന്നായിരുന്നു അദ്ദേഹ ത്തിന്റെ ശപഥം. ഈ പ്രതിഷേധങ്ങൾക്ക് അന്തർദേശീയതലത്തിൽ വാർത്താ പ്രാധാന്യം ലഭിച്ചിരുന്നു.

        അതുപോലെതന്നെ സ്ത്രീകൾ ധരിക്കുന്ന തരം മാക്സി ആയിരുന്നു അദ്ദേഹത്തിന്റെ സ്ഥിരം വേഷം. അതുകൊണ്ട് തന്നെയായിരി ക്കണം അദ്ദേഹത്തെ മാക്സിമാമ എന്ന് നാട്ടുകാർ  വിളിച്ചിരുന്നത്. ഈ മാക്സി സ്ഥിരം വേഷം ആക്കുന്നതിന് പിന്നിലും ഒരു വലിയ കഥയുണ്ട്. അദ്ദേഹം ഒരുപാട് കാലം ഗൾഫിൽ പണിയെടുത്തിരുന്നു. അതിനുശേഷമാണ് നാട്ടിൽ ഒരു ചായക്കട തുടങ്ങിയത്. ഇതിനിട യിൽ പോലീസുകാരുമായി ഒരു പ്രശ്നമുണ്ടായി. സ്ഥലത്തെ എസ്ഐ വന്നപ്പോൾ മുണ്ടിന്റെ മടക്കിക്കുത്തി അഴിച്ചില്ല എന്നായിരുന്നു പ്രശ്നം. ഇതിനിടയിൽ പൊലീസുകാരിൽ ഒരാൾ അദ്ദേഹത്തിന്റെ കരണത്ത് അടിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അദ്ദേഹം മാക്സി എന്നത് സ്ഥിരം വേഷം ആക്കുകയാ യിരുന്നു. അദ്ദേഹത്തെ കണ്ട് മറ്റുള്ളവർ പരിഹ സിച്ചു എങ്കിലും അദ്ദേഹം തന്റെ തീരുമാന ത്തിൽ നിന്ന് പിൻമാറിയില്ല.

യഹിയയുടെ ജീവിതം ആസ്പദമാക്കി ഒരുഡോക്യുമെന്ററി ഇറങ്ങിയിരുന്നു. ഒരു ചായക്കടക്കാരന്റെ മൻകി ബാത്ത് എന്നായിരുന്നു അതിന്റെ പേര്. മാധ്യമ പ്രവർത്തകനായ സനു കുമ്മിൾ ആയിരുന്നു അത് സംവിധാനം ചെയ്തത്. പ്രസംഗിക്കാനും പ്രകടനം കാണിക്കാനും അറിയാത്ത ഒരു സാധാരണക്കാരൻ ആയിരുന്നു അദ്ദേഹം.

      ഇതിന് മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്ക് ഉള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം വാർദ്ധക്യ ത്തിൽ തനിച്ചായിരുന്നു. ഇദ്ദേഹം നൽകിയിരുന്ന ഊണിന് പത്തു രൂപയായിരുന്നു. ഇദ്ദേഹം താമസിച്ചിരുന്നത് അയൽവീട്ടിലെ കാർഷെഡി ലായിരുന്നു. ഭാര്യ കഴിഞ്ഞ രണ്ടു വർഷങ്ങൾക്കു മുമ്പ് പോയി . രണ്ടു പെൺമക്കളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഉപജീവന ത്തിനായി തുടങ്ങിയ തട്ടുകടയിൽ ജനങ്ങൾക്ക് വളരെ കുറഞ്ഞ തുകയ്ക്ക് ആഹാരം നൽകിയത് അദ്ദേഹത്തെ മറ്റുള്ളവർക്ക് ഏറെ പ്രിയങ്കരനാക്കി.  അവസാന കാലമായപ്പോൾ നാട്ടുകാർ ആയിരുന്നു അദ്ദേഹത്തിന് ഭക്ഷണം നൽകിയിരുന്നത്. അവസാനകാലം വരെ അദ്ദേഹം തന്റെ നിലപാടിൽ ഉറച്ചു നിന്നു. ഓർമ്മിക്കാൻ ആയി മറ്റുള്ളവർക്ക് ഒരുപാട് ഓർമ്മകൾ നൽകിയതിനു ശേഷമാണ് അദ്ദേഹം ലോകത്തുനിന്ന് മാറ്റപ്പെട്ടത്.  

Leave a Reply

Your email address will not be published. Required fields are marked *