1

ഇരുപതിലധികം വിമാനങ്ങൾ ഉണ്ടാക്കി പറത്തിയ കൂലിപ്പണിക്കാരൻ 

 

         കഴിവുകൾ ഉള്ളവരെ വളർത്തിയെടുക്കുക എന്നത് ഒരു സമൂഹത്തിന്റെ ഉത്തരവാദിത്ത മാണ്.ഒരുപാട് കഴിവുകൾ ഉള്ളവർ നമ്മുടെ സമൂഹത്തിൽ ഉണ്ട്. എന്നാൽ അവരുടെ സാഹചര്യങ്ങളാണ് അവരെ മുന്നോട്ട് കൊണ്ടുവരാത്തത്. എന്നാൽ സാഹചര്യങ്ങളെയും മറികടന്ന് തങ്ങളുടെ കഴിവുകളെ വളർത്തിയെടുത്ത ഒരുപാട് ആളുകളെ നമുക്കറിയാം. ഒരു വ്യക്തിയുടെ കഴിവ് അവനവന്റെ അഭിവൃദ്ധിക്കായും സമൂഹത്തിന്റെ നന്മയ്ക്കായും സാമൂഹ്യ സേവനത്തിനായും ചെലവഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മിക്ക ആളുകളുടെയും ഉള്ളിൽ ഇങ്ങനെയുള്ള എൻജിനീയർമാർ ഉണ്ടെങ്കിലും  അവർ ആ കഴിവുകളെ ഒന്നും പുറത്തു എടുക്കാറില്ല. എന്നാൽ തന്റെ ഉള്ളിലുള്ള സർഗാത്മകമായ കഴിവുകൾ പുറത്തെടുത്ത് ഒരു വ്യക്തിയെ നമുക്ക് പരിചയപ്പെടാം.ഇരുപതിലധികം വിമാനങ്ങൾ ഉണ്ടാക്കി പറത്തിയ ഒരു കൂലിപ്പണിക്കാരനാണ് ഇന്ന് നാം പരിചയപ്പെടുന്നത്. മിഥുൻ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. അതുമാത്രമല്ല പാഴ് വസ്തുക്കളിൽ നിന്നാണ് ഇദ്ദേഹം വിമാനം ഉണ്ടാക്കാൻ തുടങ്ങിയത്. ഗൾഫിൽ ജോലി ചെയ്തിരുന്ന സമയത്ത് അറബി കളഞ്ഞ മോട്ടറിൽ നിന്നാണ് ഇദ്ദേഹം വിമാനം ഉണ്ടാക്കാൻ തുടങ്ങിയത്. നല്ല ഉയരത്തിൽ പറക്കുന്ന വിമാനങ്ങൾ ആണ് അദ്ദേഹം ഉണ്ടാക്കുന്നത്.  അതിനെ നിയന്ത്രിക്കാൻ അദ്ദേഹത്തിന്റെ കയ്യിൽ ഒരു റിമോട്ട് ഉണ്ട്. പലതരത്തിലുള്ള വിമാനങ്ങൾ അദ്ദേഹം ഉണ്ടാക്കുന്നുണ്ട്. രണ്ടര വർഷത്തോളമായി അദ്ദേഹം വിമാനം ഉണ്ടാക്കാൻ തുടങ്ങിയിട്ട്. ആദ്യം ഉണ്ടാക്കിയപ്പോഴൊക്കെയും അത് പരാജയത്തിൽ കലാശിച്ചു എങ്കിലും വീണ്ടും വീണ്ടും ഉള്ള അദ്ദേഹത്തിന്റെ പരിശ്രമം അവസാനം വിജയത്തിൽ തന്നെ എത്തിച്ചു. ഇതിൽ നിന്ന് നമുക്ക് പഠിക്കാൻ കഴിയുന്നത് നാം ഏത് ഒരു പ്രവർത്തിക്ക് ഇറങ്ങിയാലും നമ്മുടെ പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടികൾ ആക്കി മാറ്റുക എന്നുള്ളതാണ്. ആ പരാജയം എപ്പോഴും നമ്മുടെ വിജയത്തിന് നമുക്ക് വേണ്ടതായ അറിവുകളെ നൽകിക്കൊണ്ടിരിക്കും.

        ആദ്യം ഉണ്ടാക്കിയവയൊക്കെയും പത്ത്- പതിനഞ്ച് എണ്ണത്തോളം പരാജയമായിരുന്നു.  ഇപ്പോൾ അദ്ദേഹം ഉണ്ടാക്കുന്ന വിമാനത്തിന്റെ പേര് ബിഗിനർ ടൈപ്പ് ആണ്. ഇതിന് റഡാറും എലിവേറ്ററുമാണ് നൽകിയിരിക്കുന്നത്. ഇതിനും റിമോട്ട് സിസ്റ്റം നൽകിയിട്ടുണ്ട്. നമുക്ക് താഴെ നിന്നു കൊണ്ട് ഇതിനെ കണ്ട്രോൾ ചെയ്യാൻ സാധിക്കും. ഒരു മോട്ടർ ഘടിപ്പിച്ചിട്ടുണ്ട്, റിമോട്ട് വഴി നമുക്ക് ഈ വിമാനത്തിന്റെ സ്പീഡ് കണ്ട്രോൾ ചെയ്യാൻ സാധിക്കും. അതുപോലെ തന്നെ ജെറ്റ് രൂപത്തിലുള്ള വിമാനങ്ങളും ഇദ്ദേഹം ഉണ്ടാക്കിയിട്ടുണ്ട്. പാഴ്വസ്തുക്കൾ കൊണ്ടാണ് അദ്ദേഹം ഇവ നിർമ്മിച്ചിരിക്കുന്നത്. ഇതിനുള്ളിൽ ഒരു ബാറ്ററി സെറ്റ് നൽകിയിട്ടുണ്ട്. അതുമായി ഒരു ഇ എസ് സി കണക്ട് ചെയ്തിട്ടുണ്ട്. ഒരു ദിവസം കൊണ്ടാണ് അദ്ദേഹം ഈ വിമാനങ്ങൾ നിർമ്മിക്കുന്നത്. ഒരു വിമാനം ഉണ്ടാക്കുന്നതിന് പതിനായിരം രൂപയാണ് അദ്ദേഹത്തിന് ചെലവായത് . തൃശ്ശൂർ ജില്ലയിലെ അരിമ്പൂർ എന്ന പ്രദേശത്താണ് ഇദ്ദേഹത്തിന്റെ സ്ഥലം.

          തന്റെ ജോലിക്കിടയിലും താൻ ഇതിനായി സമയം കണ്ടെത്തുന്നുണ്ട്. വിമാനം എന്നത് നാമോരോരുത്തർക്കും പ്രിയപ്പെട്ട ഒന്നാണ്. എന്നാൽ ഇവ എങ്ങനെ നിർമ്മിക്കണമെന്ന് നാമാരും ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ നമ്മുടെ മനസ്സിലുള്ള ആഗ്രഹങ്ങളെ പ്രവർത്തിയിൽ കൊണ്ടുവരിക  എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഒട്ടും പിന്നോട്ടു പോകാതെ അവയെ മുൻപോട്ട് വളർത്തിയെടുത്താൽ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിയെടുക്കാൻ അതിന് കഴിയും. അതിനിടയിൽ നമ്മെ പുറകോട്ട് വലിക്കുന്ന ഒരുപാട് തടസ്സങ്ങൾ ഉണ്ടാകും. അവയൊന്നും കാര്യമാക്കാതെ നമ്മുടെ ലക്ഷ്യത്തിലേക്ക് തന്നെ മുന്നേറാൻ ഈയൊരു വ്യക്തിയുടെ ജീവിത കഥ നമുക്ക് ഗുണപാഠം ആകട്ടെ. തന്റെ ആഗ്രഹങ്ങളെ ഒരിക്കലും മനസ്സിൽ മാത്രം വയ്ക്കാതെ അവസരങ്ങൾ കിട്ടിയപ്പോൾ അവയെ വളർത്തി വലുതാക്കി  അതിനായി സമയം ചിലവാക്കി മുന്നോട്ടു പോകുന്ന ഈ ഒരു വ്യക്തി നമുക്കെല്ലാവർക്കും മാതൃകയാക്കാവുന്ന ഒരാളാണ്. നാം പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഉണ്ടാക്കിയിരുന്ന ചെറിയ പേപ്പർ വിമാനങ്ങളെ പോലെ മാത്രമല്ല  വളരെ ചുരുങ്ങിയ ചിലവിൽ പാഴ്വസ്തുക്കൾ ഉപയോഗിച്ച് മനോഹരമായ ജെറ്റുകൾ അദ്ദേഹം നിർമ്മിക്കുന്നുണ്ട്. അതുമാത്രമല്ല താൻ ഉണ്ടാക്കിയ ജെറ്റുകൾ പ്രശസ്തമായ ആവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *