1

ചെലവ് ചുരുക്കി 3 സെന്റിൽ നിർമ്മിച്ച മനോഹരമായ വീട് 

 

        മനുഷ്യജീവിതത്തിലെ പ്രാഥമിക ആവശ്യ ങ്ങളിൽ ഒന്നാണല്ലോ മനോഹരമായ ഒരു വീട്. ഒരു വീട് ഇല്ലാത്തതിന് ബുദ്ധിമുട്ട് വളരെ വലുതാണ്. ഒരുപാട് വാടക വീടുകളിൽ കയറിയിറങ്ങി ഒരു വീടിനു വേണ്ടി ആഗ്രഹിക്കുന്ന ഒരുപാട് ആളുകളുണ്ട്. അതുപോലെതന്നെ ചോർന്നൊലിച്ച വീട്ടിൽ കഴിഞ്ഞുകൊണ്ട് പുതിയ വീടിനു വേണ്ടി ആഗ്രഹിക്കുന്നവരും ഉണ്ട്. ഒരു വീട് വയ്ക്കുന്നതിന് ഭീമമായ തുകകൾ വേണമെന്നാണ് എല്ലാവരുടെയും ചിന്ത. കാരണം ബാങ്കുകളിൽ നിന്ന് ലോൺ എടുത്തു വീട് വെക്കുന്ന വരെ മാത്രമേ അവർ കണ്ടിട്ടുള്ളൂ. ബാങ്കുകളിൽ നിന്ന് ലോൺ എടുക്കണം എങ്കിൽ പോലും ഒരു കൃത്യമായ  വരുമാനം ഉണ്ടായിരിക്കണം. അതുപോലെ തന്നെ ഒരുപാട് രേഖകൾ ബാങ്കുകളിൽ നൽകിയെങ്കിൽ മാത്രമേ ഒരു ലോൺ ലഭിക്കുകയുള്ളൂ. അതുകൂടാതെ അവ അടച്ചു തീർക്കാൻ ഉള്ള ബുദ്ധിമുട്ട് ഓർക്കുമ്പോൾ അവർ വീട് എന്ന സ്വപ്നത്തെ പലപ്പോഴും മറന്നു കളയുകയാണ് ചെയ്യാറ്. എന്നാൽ ഈ നാളുകളിൽ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത് വളരെ കുറഞ്ഞ ചിലവിൽ മനോഹരമായ വീടുകൾ ആണ്. ബാങ്കുകളിൽനിന്ന് ചെറിയ തുക ലോൺ എടുത്തുകൊണ്ട് അല്ലെങ്കിൽ ബാങ്കുകളിൽ നിന്ന് ലോൺ എടുക്കാതെ തന്നെ നമുക്ക് ആ വീടുകൾ സ്വന്തമാക്കാൻ സാധിക്കും. പക്ഷേ അതിനു മുൻപ് തന്നെ നമുക്ക് ഒരു പ്ലാനിങ് ഉണ്ടായിരിക്കണം. സാധാരണ ഒരു വീടുപണിയുമ്പോൾ നമുക്ക് ഒന്നിലും ചെലവു കുറയ്ക്കാൻ കഴിയില്ല. എന്നാൽ വീടിന്റെ പ്ലാൻ ചുരുക്കിയാൽ നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കാൻ സാധിക്കും. നമുക്ക് സമാധാനത്തോടെ ജീവിക്കാൻ എത്ര സ്ക്വയർ ഫീറ്റ് വീട് വേണമെന്ന് ആദ്യം തന്നെ ഒരു പ്ലാൻ തയ്യാറാക്കുക. ആ പ്ലാൻ തയ്യാറാക്കുമ്പോൾ നമ്മുടെ വീട്ടിലുള്ള അംഗങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞു വേണം തയ്യാറാക്കേണ്ടത്. വീടിന് എത്ര മുറികൾ വേണമെന്നും നിശ്ചയിക്കുക. നാം ഫ്ളാറ്റുകളിലും മറ്റും താമസിക്കുമ്പോൾ വളരെ ചെറിയ അടുക്കളയിലാണ് നാം പാചകം ചെയ്യാറുള്ളത്. എന്നാൽ ഒരു വീടു വയ്ക്കുമ്പോൾ നാം വളരെ വലിയ മൂന്ന് അടുക്കളയോളമാണ് ഒരു വീടിന് വയ്ക്കുന്നത്. ഒരു വലിയ അടുക്കള ഒരു ചെറിയ അടുക്കള ഒരു വർക്ക് ഏരിയ ഇങ്ങനെ മൂന്നു തരത്തിൽ വയ്ക്കാറുണ്ട്. എന്നാൽ ഇവയൊക്കെ അനാവശ്യമാണ് ഇവ ചിലവു വർദ്ധിപ്പിക്കുകയും ചെയ്യും.

               അതുകൊണ്ടുതന്നെ നമ്മുടെ ആവശ്യങ്ങളും സൗകര്യങ്ങളും  ഉറപ്പാക്കിയതിന് ശേഷം വേണം ഒരു വീടിന്റെ പ്ലാൻ തയ്യാറാക്കേണ്ടത്. നമുക്ക് ഒരിക്കലും തിരിച്ചടയ്ക്കാൻ കഴിയാത്തതും നമ്മുടെ സമാധാനം നഷ്ടപ്പെടുത്തുന്നതും ആയ രീതിയിൽ വീട് വെച്ചിട്ട് ഒരു ഗുണവുമില്ല. നമ്മുടെ കയ്യിൽ എത്ര പണം ഉണ്ടോ അതിൽ ഒതുങ്ങുന്ന ഒരു വീട് മതിയെന്ന് ഉറപ്പിക്കുക. അല്ലെങ്കിൽ ലോണെടുത്തു തിരിച്ചടയ്ക്കാനാവാതെ കഷ്ടപ്പെടുന്നവരുടെ വീടുകൾ വാങ്ങി ഒന്ന് മിനുക്കി എടുത്താൽ മതി. വളരെ ചിലവ് കുറഞ്ഞ രീതിയിൽ എല്ലാവിധ സൗകര്യ ങ്ങളോടും കൂടെ നമുക്ക് ഒരു മനോഹരമായ വീട് നിർമ്മിക്കാൻ സാധിക്കും. അത് നമുക്ക് പലർക്കും സംശയം ഉണ്ടാകുന്ന ഒരു കാര്യമാണ്. എന്നാൽ നിരവധി ആളുകൾക്ക്  അത് സാധിച്ചു. 3 സെന്റിൽ നിർമ്മിച്ച അതിമനോഹരമായ ഒരു വീട് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താം. ആലുവയിൽ അമ്പലത്തറ എന്ന സ്ഥലത്താണ് ഈ വീട് നിർമ്മിച്ചിരി ക്കുന്നത്. 1423 സ്ക്വയർ ഫീറ്റ് ആണ് ഈ വീടിന്റെ വിസ്തീർണ്ണം. രണ്ടുനില ആയിട്ടാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. ജിഐ സ്ക്വയർ ട്യൂബ് കൊണ്ട് നിർമ്മിച്ച ഒരു ഗേറ്റ് ആണ് ഈ വീടിനു നൽകിയിരിക്കുന്നത്. ഗേറ്റിന്റെ കുറച്ചുഭാഗം സ്ലൈഡിങ് ആയിട്ട് തുറക്കുന്നതും ഗേറ്റിന്റെ കുറച്ചുഭാഗം  നമുക്ക് അകത്തേക്ക് തുറക്കാവുന്ന രീതിയിൽ ആണ് നിർമ്മിച്ചിരി ക്കുന്നത്. അത്യാവശ്യം വലിപ്പമേറിയ രീതിയിലുള്ള ഒരു കാർപോർച്ചു ഈ വീടിനു നൽകിയിരിക്കുന്നു . നല്ല രീതിയിലുള്ള ഡിസൈനാണ് ഈ വീടിന് നൽകിയിട്ടുള്ളത്. 3 ബെഡ് റൂമുകളാണ് ഈ വീടിനുള്ളത്. ചെറിയ ഒരു സിറ്റൗട്ട് ആണ് നൽകിയിട്ടുള്ളത്. സിറ്റൗട്ടിലെ ഒരുഭാഗത്ത് ആയിട്ട് ഭിത്തിയിൽ നല്ല ടെക്സ്ചർ വർക്കുകൾ ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. ഈ വീടിന് ഉപയോഗിച്ചിരിക്കുന്ന തടികളിൽ മിക്കവാറും ആഞ്ഞിലിയും മഹാഗണിയുമാണ്. രണ്ടായി തുറക്കുന്ന വാതിലിന് മണിച്ചിത്രത്താഴ് പോലുള്ള പൂട്ട് ഉപയോഗിച്ചാണ് ലോക്ക് നല്കിയിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു ലിവിങ് ഏരിയ നൽകിയിട്ടുണ്ട്.നന്നായി വായുസഞ്ചാരം ലഭിക്കത്തക്ക രീതിയിൽ ജനലുകൾ നൽകിയിരിക്കുന്നു. സ്റ്റെയർകെയ്സിനു അടി വശത്തുള്ള സ്പേസിൽ ഒരുപാട് സ്റ്റോറേജ് സ്പേസ്കൾ നൽകിയിരിക്കുന്നു.

            അവിടെ നമുക്ക് ടിവി യൂണിറ്റ് ഘടിപ്പിക്കാനുള്ള സ്ഥലവും പ്രത്യേകം നൽകിയിട്ടുണ്ട്. ലിവിങ് ഏരിയയിൽ നിന്നും മാറിയാണ് ഡൈനിങ് ഏരിയ നൽകിയിരി ക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള രീതിയിൽ തന്നെയാണ് ഡൈനിങ് ഏരിയ നൽകിയിട്ടു ള്ളത്. ഡൈനിങ് ഏരിയ യുടെ ഒരു ഭാഗത്തായി വാഷ് ഏരിയ നൽകിയിരിക്കുന്നു. ചെറിയ എൽഇഡി ലൈറ്റുകൾ കൊടുത്തു മനോഹരമാക്കി യിരിക്കുന്നു. അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കളയാണ് ഈ വീടിന് നൽകിയിരി ക്കുന്നത്. ഒരുപാട് സ്റ്റോറേജ് സ്പേസ്കളും നൽകി അടുക്കളയെ മനോഹരമാക്കി യിരിക്കുന്നു. ഈ വീടിന് ആകെ 3 ബെഡ് റൂമുകൾ ആണ് ഉള്ളത്. അതിലൊരെണ്ണം താഴത്തെ നിലയിലും രണ്ടെണ്ണം മുകളിലത്തെ നിലയിലും ആണ് നൽകിയിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള രീതിയിൽ തന്നെയാണ് ബെഡ്റൂമുകൾ നിർമ്മിച്ചിരി ക്കുന്നത്. നന്നായി വായുസഞ്ചാരവും വെളിച്ചവും  ലഭിക്കത്തക്ക രീതിയിലാണ് ജനലുകൾ നൽകിയിരിക്കുന്നത്. ഒരു വാർഡ്രോബ് നൽകിയിട്ടുണ്ട്. ജെസിബി ഉപയോഗിച്ചാണ് വാർഡുറോബുകൾ നിർമ്മിച്ചിരിക്കുന്നത്.ബെഡ്‌റൂമുകൾ ബാത്റൂം അറ്റാച്ചഡ് ആണ്. സ്റ്റെയർകെയ്സിന്  സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടുള്ള കൈവരികൾ ആണ് നൽകിയിരിക്കുന്നത്. മുകളിലത്തെ നിലയിലും ഒരു ലിവിങ് സ്പേസ് നൽകിയിരിക്കുന്നു. വളരെ മനോഹരമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു വീടാണിത്. ഒട്ടുംതന്നെ സ്ഥലം വെറുതെ കളയാതെ ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. ഈ വീടിന് അവർ ചോദിക്കുന്ന വില 49 ലക്ഷം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *