1

പ്രതിമാസം 2850 രൂപ മുതൽ പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കും, ചെയ്യേണ്ടത് ഇങ്ങനെ 

 

         പണ്ടുകാലങ്ങളിൽ പോസ്റ്റ് ഓഫീസ് എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത് വിവിധ സ്ഥലങ്ങളിലേക്ക് കത്തുകൾ അയയ്ക്കുന്ന തിനും അവിടെയെത്തുന്ന കത്തുകൾ വിതരണം ചെയ്യുന്നതിനുമുള്ള ഒരു ഓഫീസ് ആയിട്ടാ യിരുന്നു. എന്നാൽ ഈ കാലത്ത് പോസ്റ്റ് ഓഫീസുകൾക്ക് ഒരുപാട് മാറ്റം വന്നിരിക്കുന്നു. പോസ്റ്റ് ഓഫീസിൽ നിന്നും നമുക്ക് ഒരുപാട് ആനുകൂല്യങ്ങൾ ഈ കാലത്ത് ലഭ്യമാണ്. പണ്ടുകാലങ്ങളിൽ സ്റ്റാമ്പും ഇൻലൻഡും കാർഡും മാത്രമാണ് ലഭിച്ചിരുന്നത് എങ്കിൽ ഇന്ന് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും പാസ്പോർട്ട് ഫോം വരെ പോസ്റ്റ് ഓഫീസിൽ നിന്നും നമുക്ക് ലഭിക്കുന്നുണ്ട് . അമേരിക്കയിലെ വെസ്റ്റേൺ യൂണിയനുമായി ചേർന്ന് അന്തർദേശീയ പണം കൈമാറ്റ ഏജൻസിയായി പോലും ഇന്ന് പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. മറ്റുള്ള ബാങ്കുകളിൽ നടത്തുന്ന നിക്ഷേപങ്ങളെക്കാളും നമുക്ക് എന്തുകൊണ്ടും ലാഭകരമാണ് പോസ്റ്റ് ഓഫീസുകളിൽ നടത്തുന്ന നിക്ഷേപങ്ങൾ. എന്നാൽ മിക്ക ആളുകൾക്കും ഇതിനെപ്പറ്റി വലിയ അറിവൊന്നും ഇല്ല താനും. പോസ്റ്റോ ഫീസ് ചെറുകിട സമ്പാദ്യ പദ്ധതികൾ ഇപ്പോൾ പ്രചാരത്തിൽ വന്നു കൊണ്ടിരിക്കുന്നു. ഒരുപാട് ആളുകൾ ഈ പദ്ധതികളിൽ അംഗങ്ങളാണ്. ഇന്ത്യ ഗവൺമെന്റിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്. ഗ്യാരണ്ടിയുള്ള റിട്ടേണുകൾ ആണ് പോസ്റ്റ് ഓഫീസിൽ നിന്നും ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പോസ്റ്റ്  ഓഫീസുകളിൽ നിക്ഷേപിക്കുന്ന സ്കീമുകൾ എന്തുകൊണ്ടും വളരെയധികം പ്രയോജനം നൽകുന്നവയാണ്. നിക്ഷേപകർക്ക് ഇടയിലെ സമ്പാദ്യശീലം ഇത് വർദ്ധിപ്പിക്കുന്നുണ്ട്. നല്ല രീതിയിലുള്ള പലിശനിരക്കും ഈ നിക്ഷേപങ്ങളിൽ നിന്ന് നമുക്ക് ലഭിക്കും. ഈ സേവിങ് സ്കീമുകളിൽ തന്നെ ഏതാണ് തെരഞ്ഞെടുക്കേണ്ടത് എന്ന് ആളുകൾക്ക് സംശയം ഉണ്ടാകും. പിപിഎഫ് പദ്ധതി പോലെ 1.5 നാലുലക്ഷത്തോളം പോസ്റ്റ് ഓഫീസുകൾ ആണ് ഈ സംരക്ഷണ പദ്ധതികൾ നടപ്പിലാക്കുന്നത്. പ്രധാനമായും പോസ്റ്റ് ഓഫീസിനു കീഴിലുള്ള സേവിങ് സ്കീമുകളാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്, പഞ്ചവത്സര പോസ്റ്റ് ഓഫീസ് ആവർത്തിച്ചുള്ള നിക്ഷേപ അക്കൗണ്ട്  (RD), പോസ്റ്റ് ഓഫീസ് സമയ നിക്ഷേപക അക്കൗണ്ട് (TD), പോസ്റ്റ് ഓഫിസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട്  (MIS), കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി അക്കൗണ്ട്, സീനിയർ സിറ്റിസൺ സേവിങ് അക്കൗണ്ട്, പബ്ലിക് പ്രൊവിഡൻസ് ഫണ്ട് അക്കൗണ്ട്, ദേശീയ സേവിങ് സർട്ടിഫിക്കറ്റ്.

            ഈ സേവിങ്സ് സ്കീമുകൾ നമുക്ക് എൻറോൾ ചെയ്യാൻ എളുപ്പമാണ്. വേഗത്തിൽ തന്നെ നമുക്ക് ഈ സ്കീമുകളിൽ അംഗങ്ങളാ കാൻ സാധിക്കും.ഈ സ്കീമുകളിൽഅംഗങ്ങൾ ആകുന്നത് തന്നെ സുരക്ഷിതവുമാണ്. പരിമിതമായ ഡോക്യുമെന്റ് ആണ് ഇതിന് ആവശ്യമുള്ളത്. അതുപോലെ തന്നെ നമുക്ക് പെൻഷൻ ആസൂത്രണത്തിനുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. ഇവയ്ക്ക് നികുതിയിളവുകളും ലഭിക്കുന്നുണ്ട്. ഇന്ത്യ ഗവൺമെന്റിന്റെ പിന്തുണ യുള്ളവയാണ് ഈ നിക്ഷേപ പദ്ധതികൾ. നാല് ശതമാനം മുതൽ 50 ശതമാനം വരെ പലിശ നിരക്ക് നമുക്ക് ലഭിക്കുന്നുണ്ട്. അതുപോലെ തന്നെ കോവിഡ് 19 പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് പണമിടപാടുകൾ നടത്തുന്നതിന് വേണ്ടി മൊബൈൽ പോസ്റ്റ് ഓഫീസ് എന്ന ഒരു സഹായഹസ്തവും ഇതിൽ കൂടി ജനങ്ങൾക്ക് ലഭിച്ചിരുന്നു . പണം നിക്ഷേപിക്കൽ, പിൻവലിക്കൽ,ഇൻഷുറൻസ് തുക നിക്ഷേപിക്കൽ എന്നിവ നമുക്ക് മൊബൈൽ പോസ്റ്റ് ഓഫീസിൽ കൂടി നടത്താൻ കഴിയുമായിരുന്നു. എടിഎമ്മുകളിൽ പോകാതെ തന്നെ നമുക്ക് സുരക്ഷിതമായ രീതിയിൽ പണമിടപാടുകൾ ഇതിൽ കൂടി നടത്താൻ സാധിക്കുമായിരുന്നു.

        അതുപോലെതന്നെ പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് എന്ന ഒരു ആനുകൂല്യവും ഇതുവഴി ലഭിക്കുന്നുണ്ട്. ഒരു നിശ്ചിത സമയത്തേക്ക് പണം നിക്ഷേപിക്കുകയും നിക്ഷേപത്തിന് കാലാവധിയിലൂടെ ഉറപ്പുള്ള വരുമാനം നേടുകയും ചെയ്യാൻ സാധിക്കും. കാലാവധി കഴിയുമ്പോൾ മൂലധനവും അത് നേടുന്ന പലിശയും നിക്ഷേപകർക്ക് ലഭിക്കുന്നു. ഒന്നു മുതൽ 5 വർഷം കാലാവധിയുള്ള വർഷങ്ങളിൽ ടൈം ഡിപ്പോസിറ്റ് ആയി നമുക്ക് സ്ഥാപിക്കാം. പത്തു വയസ്സിനു മുകളിലുള്ള ഏതൊരു വ്യക്തിക്കും ഇതിൽ നിക്ഷേപം നടത്താം. പ്രതിവർഷം നൽകേണ്ട പലിശ മൂന്നുമാസമായി കണക്കാക്കാം. കുറഞ്ഞത് ആയിരം രൂപയാണ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള തുക. കാർഡ് അല്ലെങ്കിൽ ചെക്ക് വഴി നമുക്ക് അക്കൗണ്ട് തുറക്കാം. നമുക്ക് പോസ്റ്റ് ഓഫീസ് ടൈം ഡിപ്പോസിറ്റ് ഒരു പോസ്റ്റ് ഓഫീസിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റാൻ കഴിയും. സിംഗിൾ അല്ലെങ്കിൽ ജോയിന്റ് അക്കൗണ്ട് ആയി മാറ്റാൻ കഴിയും. വർഷംതോറും പലിശ അടയ്ക്കേണ്ടതാണ്.അക്കൗണ്ട് ഉടമ പിൻവലിക്കാത്ത പലിശ തുകയ്ക്ക് അധികം പലിശ നൽകേണ്ട ആവശ്യമില്ല. വാർഷിക പലിശ അക്കൗണ്ട് ഉടമയുടെ സംവാദ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാവുന്നതാണ്. അക്കൗണ്ട് തുടങ്ങിയ ആറുമാസം കഴിയുന്ന തിനു മുമ്പ് പിൻവലിക്കാൻ കഴിയില്ല. പോസ്റ്റോഫീസ് പദ്ധതികളിൽ നിന്ന് ചെറിയ തുക നിക്ഷേപിച്ച് വലിയ തുക തിരിച്ചു കിട്ടുന്ന വയാണ് ഇവയുടെ സ്കീമുകൾ. അതുപോലെ തന്നെ ഈ പദ്ധതിയുടെ പലിശനിരക്ക് ഇടയ്ക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു കോടി രൂപയോളം കിട്ടുന്ന പദ്ധതികൾ നിങ്ങൾ നോക്കുന്നുണ്ടെങ്കിൽ എൻ.എസ്. സി, പി.പി.എഫ് തുടങ്ങിയ ഫണ്ടുകൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവു ന്നതാണ്. ഈ പദ്ധതി വഴി ദിവസം 400 രൂപയോളം നിക്ഷേപിക്കുന്ന വർക്ക് 26 വർഷം കഴിയുമ്പോൾ ഒരു കോടി രൂപയോളം സമ്പാദിക്കാൻ സാധിക്കും. മിനിമം 50 രൂപ നൽകി നമുക്ക് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് എടുക്കാം. 20 മിനിറ്റ് കൊണ്ട് നമുക്ക് ഈ അക്കൗണ്ട് തുടങ്ങാം അപ്പോൾതന്നെ നമുക്ക് ഏറ്റവും കാർഡ് ലഭിക്കും. ഇന്ത്യയിലെ ഏത് പോസ്റ്റ് ഓഫീസിൽ നിന്ന് നമുക്ക് കാശ് നിക്ഷേപിക്കുകയും പിൻവലിക്കുകയും ചെയ്യാവുന്നതാണ്. ഈ എടിഎം കാർഡ് ഉപയോഗിച്ച് നമുക്ക് ഏത് ബാങ്കിന്റെ കൗണ്ടറിൽ നിന്ന് കാശ് പിൻവലിക്കാം. ദിവസം 25000 രൂപ വരെ പിൻവലിക്കാവുന്നതാണ്. ഇതിന് ഒരു സർവീസ് ചാർജ്ജും നൽകേണ്ട. മൊബൈൽ ബാങ്കിംഗ്, ഇന്റർനെറ്റ് ബാങ്കിംഗ്, ഓൺലൈൻ പർച്ചേസ് ഈ സൗകര്യങ്ങളും നമുക്ക് ഈ കാർഡുകളിൽ ലഭ്യമാണ്.

          പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിൽ ഒരു വ്യക്തിക്ക് 4% പലിശ നിരക്കാണ് ലഭിക്കുന്നത്. ഇതിന് പലിശ നിരക്ക് എല്ലാ ജൂൺ മാസത്തിലും മാറിക്കൊണ്ടിരിക്കും സേവിങ്സ് അക്കൗണ്ടിന് ചെക്ക് ബുക്ക് സൗകര്യമില്ല. ഈ അക്കൗണ്ടിൽ മിനിമം 500 രൂപ ബാലൻസ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഈ അക്കൗണ്ട് 10000 രൂപ വരെയുള്ള പലിശ നികുതിയിൽ നിന്നും ഒഴിവാക്കും. ആർ ഡി അക്കൗണ്ടിൽ 6.9 ശതമാനം പലിശ നിരക്ക് ലഭിക്കുന്നു. പ്രായപൂർത്തിയാകാത്ത ഒരാളുടെ പേരിൽ ഈ അക്കൗണ്ട് തുറക്കാൻ സാധിക്കും. ഒരു വർഷത്തിനു ശേഷം ഉള്ള തുകയുടെ 50% വരെ നമുക്ക് പിൻവലിക്കാം. ടി. ഡി അക്കൗണ്ടിൽ പലിശ നിരക്ക് 6.6 ശതമാനം ആണ്. അഞ്ചു വയസ്സിനു താഴെയുള്ളവരുടെ അക്കൗണ്ടിൽ നികുതി ആനുകൂല്യം ലഭിക്കും. അഞ്ചുവർഷത്തെ അക്കൗണ്ട് എടുക്കുമെങ്കിൽ 7.4 ശതമാനം പലിശ നിരക്കിൽ ലഭിക്കും. എം. ഐ. എസ് അക്കൗണ്ടിൽ ഒരു വ്യക്തി ഒരു പ്രത്യേക തുക നിക്ഷേപിക്കുകയും പലിശ രൂപത്തിൽ പ്രതിമാസ വരുമാനം ലഭിക്കുകയും ചെയ്യും. ഈ അക്കൗണ്ടിലെ പലിശ നിരക്ക് 7.3 ശതമാനമാണ്. ഈ പദ്ധതിയുടെ കാലാവധി 5 വർഷമാണ്. സീനിയർ സിറ്റിസൺ സേവിങ് സ്കീം മുതിർന്ന പൗരന്മാർക്ക് വേണ്ടിയു ള്ളതാണ്. ഇതിന് 8.3 ശതമാനം പലിശ നിരക്ക് ലഭിക്കും. 60 വയസ്സിന് മുകളിലുള്ള വ്യക്തിക്ക് ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. ഇതിന് കാലാവധി 5 വർഷമാണ്. 15 ലക്ഷം രൂപയിൽ കൂടുതൽ ഇതിൽ നിക്ഷേപിക്കാൻ പാടില്ല. പി പി എഫ് അക്കൗണ്ട് ജനപ്രിയ സമ്പാദ്യ പദ്ധതികളിൽ ഒന്നാണ്. 15 വർഷത്തേക്കാണ് ഇതിന്റെ കാലാവധി. ഈ പദ്ധതിയിൽ ആദായനികുതി ചികിത്സയുടെ കാര്യത്തിൽ ഇളവ് ലഭിക്കുന്നു. നിക്ഷേപകർക്ക് വായ്പാ സൗകര്യം ലഭിക്കുകയും ചെയ്യുന്നു. 7.6 ശതമാനമാണ് പ്രതിവർഷം പലിശ നിരക്ക് ലഭിക്കുന്നത്. എൻ എസ് സി ടീമിൽ ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. ഇന്ത്യയിൽ താമസിക്കുന്നവർക്ക് മാത്രമേ ഈ പദ്ധതിയിൽ അപേക്ഷിക്കാൻ അർഹതയുള്ളൂ. കിസാൻ വികാസ് പത്ര എന്ന പദ്ധതി ഒരു ദീർഘകാല സമ്പാദ്യ പദ്ധതിയാണ്. 100 രൂപ മുതൽ 50,000 രൂപ വരെ  ഇതിൽ നിക്ഷേപിക്കാം 7.3 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിനും പരമാവധി പരിധി ഇല്ല. സുകന്യ സമൃദ്ധി യോജന പദ്ധതി പെൺമക്കളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടിയുള്ള പദ്ധതിയാണ്. പ്രായപൂർത്തിയാ കാത്ത പെൺകുട്ടികൾക്കാണ് ഇതിൽ അംഗങ്ങളാകാൻ സാധിക്കുന്നത്. 1000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ പ്രതിവർഷം ഇതിൽ നിക്ഷേപിക്കാവുന്നതാണ്. ഇത് അക്കൗണ്ട് ആരംഭിക്കുന്നതു മുതൽ 21 വർഷം വരെയാണ് ഇതിന്റെ കാലാവധി. ടൈം ഡിപ്പോസിറ്റ് പദ്ധതിയിൽ ആയിരം രൂപ നിക്ഷേപിച്ച നമുക്ക് അക്കൗണ്ട് തുറക്കാൻ പ്രതിവർഷം നമുക്ക് പരിശ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *