,

മഞ്ഞൾ കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ….

                ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത് നമ്മുടെ വീട്ടിൽ എപ്പോഴും കാണുന്ന മഞ്ഞളിന്റെ ഗുണങ്ങളെപ്പറ്റി ആണ്.  മഞ്ഞൾ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണ്?                          

           മഞ്ഞളിനുള്ളിൽ കുർക്കുമിൻ എന്നൊരു കെമിക്കൽ അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന അലർജിയുടെ പ്രശ്നങ്ങളെ കുറയ്ക്കുന്നതിന് കുർക്കുമിനു കഴിയും. അതായത് ജലദോഷം,  തുമ്മൽ, തൊണ്ടയിൽ ഉണ്ടാവുന്ന ചൊറിച്ചിൽ, നെഞ്ചരിച്ചിൽ കുറയ്ക്കുന്നതിനും മഞ്ഞളിന് കഴിയും. 

        മഞ്ഞൾ സ്ഥിരമായി നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നമ്മുടെ കുടലിന് ഉണ്ടാകുന്ന അസുഖങ്ങളെ കുറയ്ക്കുവാൻ കഴിയും. നമ്മുടെ കരളിനെ ബാധിക്കുന്ന പ്രശ്നങ്ങളെ കുറയ്ക്കുന്നതിനും മഞ്ഞളിന് കഴിയും.       

             കൂടാതെ നമ്മുടെ ദഹനരസം ആയ പിത്തരസത്തിന്റെ ഉൽപ്പാദനം കൂട്ടുവാനും മഞ്ഞൾ കഴിക്കുന്നതുകൊണ്ട് സാധിക്കും.          മറ്റൊന്ന് ഒരു പ്രായം കഴിയുമ്പോൾ നമ്മുടെ രക്തത്തിലെ ഷുഗറിന്റെ അളവ് കൂടിയിട്ട് രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ട് ഇതിനെ കുറയ്ക്കുന്നതിനും മഞ്ഞളിന് സാധിക്കും.

      അതുപോലെതന്നെ നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന മുഴകളുടെ വലിപ്പം കുറയ്ക്കുവാനും മഞ്ഞളിന് കഴിയും. കൂടാതെ നമ്മുടെ ശരീരത്തിൽ ഇൻഫെക്ഷൻ കൊണ്ടുണ്ടാകുന്ന അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നതോടൊപ്പം മഞ്ഞൾ കഴിക്കുന്നത് നല്ലതാണ്. സാധാരണ മഞ്ഞൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ അളവിൽ മഞ്ഞൾ കഴിക്കേണ്ടതാണ്.          

              ഇനിയും നമ്മൾ മഞ്ഞൾ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്  എന്ന് നോക്കാം.  

                                 സാധാരണയായി നമ്മൾ  ഉണക്കി പൊടിച്ച മഞ്ഞൾപൊടി ആണ് ഉപയോഗിക്കുന്നത്. എന്നാൽ മെഡിക്കൽ പരമായി മഞ്ഞൾ ഉപയോഗിക്കുന്നത് മഞ്ഞൾ ഏറ്റവും തണുപ്പത്ത്  ഉണക്കി പൊടിച്ച് ആണ് . ഇങ്ങനെ ഉപയോഗിച്ചാൽ മാത്രമേ ഇതിന്റെ ഉള്ളിലുള്ള ആന്റി ഓക്സിക്സിഡന്റ് കാണുകയുള്ളൂ.

           സാധാരണ നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന മഞ്ഞൾപ്പൊടിയിൽ കുർക്കുമിന്റെ അളവ് വളരെ കുറവാണ്. ഇങ്ങനെ മഞ്ഞൾ നമ്മൾ കറികളിൽ ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിന് ആവശ്യമായ മഞ്ഞൾ ലഭിക്കുന്നില്ല. പഠനങ്ങളിൽ  കണ്ടുവരുന്നത് ഒരു ദിവസം 500 മില്ലിഗ്രാം ഓളം കുർക്കുമിൻ നമ്മുടെ ശരീരത്തിന് ആവശ്യമുണ്ട്. പ്രത്യേകിച്ച് അസുഖമുള്ള സമയങ്ങളിൽ ഇത് 1000 മില്ലിഗ്രാം വരെ ആവശ്യമുണ്ട്. പച്ചമഞ്ഞളിൽ ആണ് കുർക്കുമിൻന്റെ അളവ് കൂടുതൽ ഉള്ളത്.       

എങ്ങനെ നമുക്ക് മഞ്ഞൾ കഴിക്കാം.                   

          ഒരു ദിവസം  ഒരു കഷണം പച്ചമഞ്ഞൾ അതായത് രണ്ടു ഗ്രാം  കഴിക്കുക. ഇങ്ങനെ കഴിച്ചാൽ ആവശ്യത്തിനുള്ള കുർക്കുമിൻ നമുക്ക് ലഭിക്കും. കൂടാതെ നമ്മൾ മഞ്ഞള്‍പ്പൊടി ആണ് ഉപയോഗിക്കുന്നതെങ്കിൽ മഞ്ഞൾ  ആവിയിൽ പുഴുങ്ങിയതിനുശേഷം വെയിലത്തു വച്ച് ഉണക്കി പൊടിക്കുക. ഇങ്ങനെ ചെയ്താൽ അതിലുള്ള കുർക്കുമിൻ നഷ്ടപ്പെടാതെ ഇരിക്കും. ഇങ്ങനെ നിങ്ങൾ കഴിക്കുകയാണെങ്കിൽ പല രോഗങ്ങളെ കുറയ്ക്കുവാനും, പല രോഗങ്ങൾ വരുന്നത് തടയുവാനും മഞ്ഞളിന് കഴിയും…..

Leave a Reply

Your email address will not be published. Required fields are marked *