1

8 ലക്ഷം രൂപയ്ക്ക് നിർമ്മിച്ച റിസോർട്ട് പോലൊരു വീട് 

 

       ചെലവ് കുറഞ്ഞ രീതിയിൽ നമുക്കും ഒരു വീടു വച്ചാലോ. ചില ആളുകൾ പറയുന്നു അത് വെറും സ്വപ്നം മാത്രമാണെന്ന്. എന്നാൽ അത് സ്വപ്നമല്ല നമുക്ക് ചെലവ് കുറഞ്ഞ രീതിയിൽ നല്ല ഗുണനിലവാരമുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് തന്നെ വീട് നിർമിക്കാൻ സാധിക്കും. അതിനായി ആർഭാടങ്ങൾ തീർത്തും ഒഴിവാക്കി ലളിതമായ ഒരു വീട് നിർമ്മിക്കാൻ നിശ്ചയിക്കുക.  മരം കൊണ്ടുള്ള പുനരുപയോഗം ചെയ്ത് ഉപയോഗിച്ചാൽ ഒരു പരിധിവരെ ചിലവ് കുറക്കാം. പണ്ട് ഉപയോഗിച്ചിരുന്ന ജനലുകളും വാതിലുകളും കാര്യമായ കേടുപാടുകൾ കൂടാതെ തന്നെ മാർക്കറ്റിൽ ലഭ്യമാണ്. അതാ ഒരുപാട് വർഷങ്ങൾ ഈടു നിൽക്കുന്നവയുമാണ്. ചെറുതായൊന്ന് മിനുക്കി പോളിഷ് ചെയ്തു നമുക്ക് ഉപയോഗിക്കാവുന്നതാണ്

 ഇന്റർലോക്ക് കട്ടകളുടെ ഉപയോഗിക്കുന്നത് വളരെ ഉത്തമമാണ്. അതുമാത്രമല്ല അവൻ നമ്മുടെ വീടിനടുത്ത് ലഭിക്കുമെങ്കിൽ അതിനാണ് മുൻഗണന നൽകേണ്ടത്. വളരെ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ടൈലുകൾ വാങ്ങുക. വളരെ കൂടുതൽ വിലയുള്ള ടൈലുകൾ വാങ്ങിയാൽ അവ നമുക്ക് ലാഭത്തിനു പകരം നഷ്ടം വരുത്തി വെക്കും. ഇവിടെ കുറഞ്ഞ ടൈലുകളും ഉറപ്പിലും ഭംഗിയിലും ഈടിലും മുന്നിൽ നിൽക്കുന്നവ തന്നെയാണ്.

        ഒരു നിലയായി വിസ്താരത്തിൽ പണിയുന്നതി നേക്കാൾ രണ്ടുനിലയായി വീട് പണിതാൽ നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കാൻ കഴിയും. കതകിന്റെയും ജനലിന്റെയും കട്ടിളകൾ കോൺക്രീറ്റ് കൊണ്ടുള്ളവ തിരഞ്ഞെടുത്താൽ അവ ചെലവ് കുറയ്ക്കാൻ സഹായിക്കും. ഒരു വീട് പണി തുടങ്ങുന്നതിന് മുമ്പ് തന്നെ വിദഗ്ധമായ രീതിയിൽ പ്ലാനിങ് തയ്യാറാക്കുക. അത്യാവശ്യമായി മാത്രം മുറികളുടെ എണ്ണം നിശ്ചയിക്കുക. ജനലുകളുടെ എണ്ണം പരമാവധി കുറയ്ക്കുക. എന്നാൽ അത്യാവശ്യത്തിന് കാറ്റും വെളിച്ചവും അകത്ത് പ്രവേശിക്കുന്ന രീതിയിലായിരിക്കണം എന്നുമാത്രം. വീടിന്റെ തറയുടെ ചുറ്റുപാടും ടൈൽ ബാക്കിയിരുന്ന അതൊക്കെ ഒരു ആഡംബരം തന്നെയാണ്. പലയാളുകളും ഡിസൈനർ പറയുന്നത് അനുസരിച്ച് എടുത്തുചാടി വലിയ വീട് നിർമ്മിക്കാൻ തീരുമാനിക്കും. എന്നാൽ നാം തയ്യാറാക്കുന്ന എസ്റ്റിമേറ്റ് അനുസരിച്ചുള്ള തുകയിൽ ഒരിക്കലും വീടുപണി തീരില്ല. അതിൽ നിന്നും ഒരു 25 ശതമാനം വരെ പണം കൂടുതൽ വേണ്ടിവരും. അതല്ലെങ്കിൽ വാങ്ങുന്ന സാധനങ്ങളുടെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യേണ്ടതായി വരുന്നു. അങ്ങനെ ചെയ്താൽ അത് നമുക്ക് ഭാവിയിൽ വളരെയധികം നഷ്ടം ഉണ്ടാകാൻ ഇടയാകും. എപ്പോഴും നമ്മുടെ സ്വന്തം സമ്പാദ്യത്തെ ആശ്രയിച്ച് മാത്രം വീട് പണിയുക. വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് മാത്രം മുറികൾ പണിയുക. കൈയിലുള്ള മുഴുവൻ പണവും തൂത്തുവാരി ഒരിക്കലും വീട് നിർമിക്കരുത്. പ്രതീക്ഷിച്ച തുകയിൽ പണി അവസാനിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ കടം വാങ്ങേണ്ടിവരും. ലാഭത്തിനു വേണ്ടി ഒരുപാട് ഇടങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നത് കാരണം ഭാവിയിൽ ചോർച്ചയും പൊട്ടലും വിള്ളലും വയറിൽ ൽ ഷോർട്ട് സർക്യൂട്ട് ഒക്കെ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് എപ്പോഴും ഗുണനിലവാരമുള്ള മെറ്റീരിയൽസ് മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

        വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ച മനോഹരമായ ഒരു വീട് ഇന്ന് നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നു. ഇത് ഒരു റിസോർട്ട് പോലെ നിർമ്മിച്ച ഒരു വീടാണ്. ഈ വീടിന് ആകെ ചിലവായിരിക്കുന്ന തുക 8 ലക്ഷം രൂപയാണ്. ഈ വീട് നിർമ്മിച്ചിരിക്കുന്നത് 960 സ്ക്വയർ ഫീറ്റിൽ ആണ്. അത്യാവശ്യം വലിപ്പമുള്ള ഒരു സിറ്റൗട്ട് ആണ് ഈ വീടിന് നൽകിയിരിക്കുന്നത്. വീതി കുറച്ച് നീളത്തിൽ ഒരു ൽ ഷേപ്പിൽ ആണ് ഇതിന്റെ ആകൃതി. ഈ വീടിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നത് ഓടാണ്. പഴയ തറവാട് പൊളിച്ച ഓട് ആണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഇരുമ്പിൽ നിർമ്മിച്ചിരിക്കുന്ന പട്ടികയും കഴുക്കോലും ആണ് മേൽക്കൂരയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്. വരാന്തയിൽ മൂന്നു ജനലുകൾ ആണ് നൽകിയിട്ടുള്ളത്. പഴയ ബ്രിട്ടീഷ് നിർമിതികളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഇവ നിർമിച്ചിട്ടുള്ളത് . ഫാബ്രിക്കേറ്റഡ് ആയിട്ടുള്ള ജനൽ ഫ്രെയിമുകളാണ് ഉപയോഗിച്ചിരി ക്കുന്നത്. സിമന്റ് കൊണ്ടുള്ള കട്ടള ആണ് ഉള്ളത്. മരംകൊണ്ടുള്ള കട്ടളകൾക്കും ജനലുകൾക്കും പകരം ഇവ ഉപയോഗിക്കുന്നത് കൊണ്ട് ഒരുപരിധിവരെ ചിലവ് കുറയ്ക്കാൻ സാധിക്കുന്നു. ഇന്റർലോക്ക് കട്ട ഉപയോഗി ച്ചാണ് ചുവര് നിർമ്മിച്ചിരിക്കുന്നത്. ഓടിന്റെ സൈഡിൽ ആയി തൂളിമാനം ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. റെഡിമെയ്ഡ് ഡോർ ആണ് മുൻവശത്ത് ഉപയോഗിച്ചിരിക്കുന്നത്. ഇത് ഫ്ലൈവുഡ് കൊണ്ട് നിർമ്മിച്ചതാണ്. കാലാവസ്ഥയ്ക്കനുസരിച്ച് ഈ  കതകിനു ഒരു മാറ്റവും ഉണ്ടാകില്ല . ഇതിൽ കൂടി ഒരുപാട് ചിലവ് കുറയുന്നു. അത്യാവശ്യം വലിപ്പമുള്ള ഒരു ഹോൾ ആണ് ഈ വീടിന് നൽകിയിരിക്കുന്നത്. ലിവിങ് ഏരിയയിൽ നിന്നും മാറിയാണ് ഡൈനിങ് ഏരിയ നൽകിയിട്ടുള്ളത്. ഓപ്പൺ ലൈറ്റ് വരത്തക്ക രീതിയിൽ ഒരു ഫ്രെയിം വിന്ഡോ ലിവിങ് ഹാളിന് നൽകിയിട്ടുണ്ട്. മൊത്തത്തിൽ ഈ വീടിന് നല്ല ഒരു ഓപ്പൺ ഫീലിംഗ് നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയ യോട് ചേർന്ന് ഒരു വാഷ് ഏരിയ നൽകിയിരിക്കുന്നു. 3 ബെഡ് റൂമുകൾ ആണ് ഈ വീടിന് നൽകിയിരിക്കുന്നത് അത്യാവശ്യം വലിപ്പമുള്ള നന്നായി വായുസഞ്ചാരം ലഭിക്കത്തക്ക രീതിയിലുള്ള  ബെഡ്റൂമാണ്  ഈ വീടിനു  നൽകിയിട്ടുള്ളത്. ബെഡ്റൂമുകൾ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവയാണ്. പ്ലൈവുഡിൽ ഉള്ള ഒരു വാർഡ്രോബ് മുറികളിൽ സെറ്റ് ചെയ്തിട്ടുണ്ട്.

        അത്യാവശ്യം വലിപ്പമുള്ള ഒരു മനോഹരമായ അടുക്കള ഇവിടെ നൽകിയിരിക്കുന്നു. ഈ അടുക്കളക്ക് ചിമ്മിനി നൽകിയിട്ടില്ല. പുകയില്ലാത്ത ഒരു അടുപ്പാണ് നൽകിയിരി ക്കുന്നത്. അടുക്കളയിലും നന്നായി വായുസഞ്ചാരം ലഭിക്കുന്നുണ്ട്. ഒരുപാട് ഇലക്ട്രിസിറ്റി ഉപയോഗം ഈ വീടിന് നൽകിയിട്ടില്ല. മൂന്നുമാസം കൊണ്ടാണ് ഈ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 21 രൂപയ്ക്ക് ലഭിച്ചിരുന്ന മാർബോണൈറ്റ് ടൈലുകളാണ് ഈ വീടിന് ഉപയോഗിച്ചി രിക്കുന്നത്. നാം ഒരു വീട് വെക്കുമ്പോൾ നമുക്ക് ഇഷ്ടപ്പെട്ട രീതിയിൽ നമ്മുടെ ഇഷ്ടങ്ങൾക്ക നുസരിച്ച് മാത്രം വീടുവയ്ക്കാൻ ശ്രമിക്കുക. 

Leave a Reply

Your email address will not be published. Required fields are marked *