1

4 ലക്ഷം രൂപയ്ക്ക് ചിലവ് ചുരുക്കി നിർമ്മിക്കാവുന്ന മനോഹരമായ വീടുകൾ 

 

      സ്വന്തമായി ഒരു വീട് എന്ന സ്വപ്നം കണ്ടു തുടങ്ങുമ്പോൾ തന്നെ വീടുപണി യെ പറ്റി എല്ലാ വിവരങ്ങളും അറിഞ്ഞിരിക്കുന്നത് ഏറ്റവും നല്ലതാണ്. പണ്ടുകാലങ്ങളിൽ എൻജിനീയർ മാർക്ക് മാത്രമേ വീടുപണിയെ പറ്റിയുള്ള വിവരങ്ങൾ അറിയുമായിരുന്നുള്ളൂ. എന്നാൽ ഈ കാലത്ത് സോഷ്യൽ മീഡിയ വഴി ഏതൊക്കെ തരത്തിൽ നമുക്ക് ചിലവുകൾ കുറയ്ക്കാമെന്നും എങ്ങനെയൊക്കെ വീടുകൾ പണിയാം എന്നും  അറിയാൻ സാധിക്കും. അതുകൊണ്ടുതന്നെ വീട് പണിയുന്നതിനു മുൻപേ അവയുടെ ചില വരവോടെ പറ്റിയും ഏതൊക്കെ രീതിയിലാണ് ചില വർദ്ധിക്കുക എന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ജീവിതശൈലിക്ക് ഇണങ്ങുന്ന ഒരു കൊച്ചു വീട് പണിയാൻ നമുക്ക് സാധിക്കും. വീടുപണിയുന്നതിനുമുൻപ് തന്നെ അതിനാവശ്യമായ പണം കരുതിയാൽ നമുക്ക് ലോണും മറ്റും എടുക്കേണ്ട ആവശ്യം വരുന്നില്ല. എപ്പോഴും ചതുരശ്രയടി കുറഞ്ഞ വീട് വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം. വീടുവയ്ക്കുമ്പോൾ ചതുരാകൃതിയിൽ വയ്ക്കാൻ ശ്രദ്ധിക്കുക. വസ്തു വാങ്ങുമ്പോൾ തന്നെ നല്ല ഉറപ്പുള്ള മണ്ണുള്ള വസ്തു വാങ്ങുക. സ്ഥലം കുറഞ്ഞ സ്ഥലത്ത് വീട് വെക്കുമ്പോൾ ഇരുനില വീട് വയ്ക്കുന്നതാണ് നല്ലത്. കാരണം തറ കെട്ടുന്നതിന് ആണ് കൂടുതലും ചിലവ് വരുന്നത്. ഇരുനില വീട് ആവുമ്പോൾ ആ ചെലവ് നമുക്ക് കുറയ്ക്കാം. ഇന്റർലോക്ക് കട്ട ഉപയോഗിച്ച് ഭിത്തി കെട്ടിയാൽ നമുക്ക് പെട്ടെന്ന് തന്നെ പണി പൂർത്തീകരിക്കുകയും ഒരുപാട് ചെലവ് കുറയ്ക്കുകയും ചെയ്യാൻ സാധിക്കും. വിസ്തൃതി കുറഞ്ഞ ഒരുപാട് മുറികൾ പണിയുന്നതിനേക്കാൾ അത്യാവശ്യത്തിന് വലിപ്പമുള്ള കുറച്ചു മുറികൾ മാത്രം പണിതാൽ മതി. നല്ലതുപോലെ വായു സഞ്ചാരം ലഭിക്കത്തക്ക രീതിയിൽ ജനലുകൾ സ്ഥാപിച്ചാൽ കറണ്ട് ചാർജ് നമുക്ക് ഒരുപാട് കുറയ്ക്കാൻ കഴിയും. ഒരു വീട് പണിയുമ്പോൾ എപ്പോഴും സശ്രദ്ധം പണിയുക. കൃത്യമായി ഒരു പ്ലാനിങ് തയ്യാറാക്കുക. നാം സ്വപ്നം കാണുന്നത് പോലെയല്ല, അതിൽനിന്ന് ആവശ്യങ്ങളെ തിരഞ്ഞെടുക്കാൻ നാം ശ്രമിക്കണം. അതുപോലെതന്നെ വീടുപണിയുടെ ഓരോ ഘട്ടത്തിലും എത്ര രൂപ ചെലവു വരും എന്നും എത്ര സമയംകൊണ്ട് ഓരോ ഘട്ടവും പൂർത്തിയാക്കാൻ കഴിയും എന്ന ഒരു ചാർട്ട് തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. അതിനനുസരിച്ച് നമുക്ക് പണം കണ്ടെത്താൻ കഴിയും. 3000 ചതുരശ്ര അടിക്ക് മുകളിലുള്ള എല്ലാ വീടുകൾക്കും ആഡംബര നികുതി നൽകേണ്ടതുണ്ട്.

       അടുക്കളയോട് ചേർന്ന് തന്നെ വർക് ഏരിയ, സ്റ്റോർ റൂം ഇവ പണിയേണ്ടതില്ല. ഒരു അടുക്കളയിൽ തന്നെ നമുക്ക് ഇവയെല്ലാം ക്രമീകരിക്കാവുന്നതാണ്. അവ ഭിത്തികെട്ടി വേർതിരിക്കുമ്പോൾ നമുക്ക് ചെലവ് വർദ്ധിക്കാൻ ഇടയാക്കുന്നു. മണൽ,ഇഷ്ടിക, വെട്ടുകല്ല് ഇവയൊക്കെ അവയുടെ സീസണിൽ തന്നെ വാങ്ങി സ്റ്റോക്ക് ചെയ്യുക  . മഴക്കാലത്ത് ഇടയ്ക്കൊക്കെ വില കൂടും. വാതിലുകൾക്കും ജനലുകൾക്കും തടികൊണ്ടുള്ള ഫ്രെയിം ഒഴിവാക്കുക. ബാത്റൂമുകളിൽ സാനിറ്ററി സാധനങ്ങൾ വാങ്ങുമ്പോൾ വെള്ളനിറത്തി ലുള്ളവ വാങ്ങിച്ചാൽ അവക്ക് വില കുറവാണ്. പ്ലംബിങ് സാധനങ്ങൾ വാങ്ങുമ്പോൾ വില കൂടിയത് തന്നെ തിരഞ്ഞെടുക്കുക. ലളിതമായ രീതിയിൽ സ്റ്റീൽ ഉപയോഗിച്ച് സ്റ്റെയർകേസ് കൈവരി പണിയാവുന്നതാണ്. കോൺക്രീറ്റ് ചെയ്യുമ്പോൾ ഓട് വെച്ച് വാർത്താൽ 40 ശതമാനത്തോളം ചെലവ് കുറയ്ക്കാൻ സാധിക്കും. മേൽക്കൂരയ്ക്ക് സ്റ്റീൽ കൊണ്ടുള്ള ഉത്തരങ്ങൾ ഉപയോഗിക്കാവുന്നതാണ്. അതുമാത്രമല്ല കഴുക്കോലുകൾക്ക് പകരം ഒന്നര ഇഞ്ച് ജിഐ പൈപ്പുകൾ ഉപയോഗി ച്ചാൽ ചെലവ് പകുതി കുറയും. ചില വീടുകളിൽ നടുമുറ്റം പണിയുന്നത് കാണാൻ കഴിയും. എന്നാൽ ഇവ ചെലവ് വർധിപ്പിക്കുന്നതാണ്. സാധാരണയായി നാം കോൺട്രാക്ടർമാരുമായി ഒക്കെ സംസാരിക്കുമ്പോൾ നമ്മുടെ സങ്കല്പത്തിലുള്ള വീടിനെപ്പറ്റി നാം പറഞ്ഞാൽ അത് ഏറ്റവും മിനിമൽ ആണെന്ന് അവർ നമ്മെ വിശ്വസിപ്പിക്കുകയും അതനുസരിച്ച് ബഡ്ജറ്റ് വളരെയധികം ഉയർത്തുകയും ചെയ്യും. ഇത് ഒരുപാട് ബാധ്യത കൂടുന്നതിന് ഇടയാക്കുന്നു. അതുകൊണ്ട് ഒരു വീട് പണിയാൻ പറ്റി കൃത്യമായി അറിഞ്ഞതിനു ശേഷം മാത്രം വീടുപണിയാൻ തുടങ്ങുക. ഇന്റർലോക്ക് മഡ് ബ്രിക്സ് കൊണ്ട് ഭിത്തി പണിതാൽ നമുക്ക് സിമന്റ് പ്ലാസ്റ്ററിംഗ് ഒഴിവാക്കാൻ കഴിയും. പഴയ വീടുകൾ പൊളിച്ചതിന്റെ തടികൾ റീസൈക്കിൾ ചെയ്ത് നമുക്ക് ജനലുകളും വാതിലുകളും വാതിൽപ്പടികളും നിർമ്മിക്കാം. വിലകുറഞ്ഞ ഗുണമേന്മയുള്ള ടൈലുകൾ തിരഞ്ഞെടു ത്താൽ നമുക്ക് ഒരുപാട് ചെലവ് കുറയ്ക്കാം.

        നാലര ലക്ഷം രൂപയ്ക്ക് പണിതീർത്ത ഒരു വീട് ആണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തു ന്നത് . ഒരു സിറ്റൗട്ട്, ലിവിങ് ഹാൾ, രണ്ട് ബെഡ്റൂം,ഒരു അടുക്കള,വർക്ക് ഏരിയ ഇവയൊക്കെയാണ് ഈ വീടിന് നൽകിയിരിക്കുന്നത്. തലശ്ശേരിയിൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം വലിപ്പമുള്ള രീതിയിൽ തന്നെയാണ് ഈ വീടു നിർമ്മിച്ചിരിക്കുന്നത്. ഗുണനിലവാരമുള്ള മെറ്റീരിയൽസ് ആണ് ഉപയോഗിച്ചിട്ടുള്ളത്. 550 ചതുരശ്ര അടിയിലാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. അടുത്തുനിന്ന് തന്നെ സാധനസാമഗ്രികൾ വാങ്ങാൻ കഴിഞ്ഞു എന്നതാണ് ഈ വീടിന്റെ ഏറ്റവും വലിയ മേന്മ. ഇത് ട്രാൻസ്പോർട്ടേഷൻ ചിലവുകൾക്ക് ഗണ്യമായ മാറ്റം വരുത്തി. അടിത്തറക്കും ചുവരിനും വെട്ടുകല്ല് ആണ് ഉപയോഗിച്ചിട്ടുള്ളത്. കോൺക്രീറ്റ് ഉപയോഗം പരമാവധി ഈ വീടിന് കുറച്ചിട്ടുണ്ട്. ജനാലകളും ജാളികളും നൽകി ക്രോസ് വെന്റിലേഷൻ ഉറപ്പുവരുത്തി. നന്നായി വായുസഞ്ചാരവും വെളിച്ചവും ഈ വീടിനുള്ളിൽ ലഭിക്കുന്നുണ്ട്. തലശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കിവീസ് ക്ലബ്ബാണ് ഈ വീടിന് ആവശ്യമായ സാമ്പത്തിക സഹായം നൽകിയത്. അടിത്തറ പണിയുന്നതിനും ഭിത്തി കെട്ടുന്നതിനും പ്ലാസ്റ്ററിങ് ചെയ്യുന്നതിനും നിർമ്മാണ വസ്തുക്കളും പണിക്കൂലിയും കൂടി ആകെ ഒരു ലക്ഷത്തി അറുപത്തൊമ്പത്തിനായിരത്തി എഴു ന്നൂറ്റി നാൽപത്തൊമ്പത്തു രൂപയാണ് ചെലവായത്. വാതിലിനും ജനലിനും കൂടി 23354 രൂപയാണ് ചെലവായത്. തറ ഇട്ടതിന് 18157 രൂപ ചിലവായി. പെയിന്റിങ് 22351 രൂപയാണ് ചെലവായത്. ഡ്രസ്സും ഓടും പണിതതിന് ചിലവായത് 137625 രൂപയാണ്. പ്ലംബിങ്ങിനു 12,000 രൂപ ചെലവായി. ഇലക്ട്രിക്കൽ വർക്കുകൾ ചെയ്യുന്നതിന് പതിനായിരം രൂപയാണ് ചിലവായത്. ഫർണിച്ചറുകൾക്കും മറ്റും 56,000 രൂപ ചെലവായി. ആകെ 450000 രൂപയാണ് ചിലവായിരിക്കുന്നത്.ഈ ഒരു വീട് വളരെ ലളിതമായ രീതിയിൽ മനോഹരമായാണ് പണിതിരിക്കുന്നത്. ആഡംബരം ആയിട്ടുള്ള എല്ലാ കാര്യങ്ങളും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇങ്ങനെ ഒരു വീടാണ് വേണ്ടത്. കാരണം ബാങ്കുകളിൽ നിന്ന് ലോൺ എടുത്ത വലിയ ഒരു തുക ബാധ്യതയായി തീർക്കുന്ന അതിനെക്കാളും നല്ലത് വളരെ ചെറിയ വീടുകളിൽ സമാധാനത്തോടെ ജീവിക്കാൻ സാധിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *