1

7 ലക്ഷം രൂപക്ക് നിർമ്മിച്ച 2 ബെഡ്‌റൂം വീട് ഒന്ന് കാണേണ്ടത്  തന്നെ 

 

           ഒരു സാധാരണക്കാരന് എപ്പോഴും ചിലവ് കുറഞ്ഞ ഒരു വീട് നിർമ്മിക്കണമെന്നാണ് ആഗ്രഹം. കാരണം അവന്റെ സാമ്പത്തികമായ സ്ഥിതി തന്നെ. ഒരു സാധാരണക്കാരന് ബാങ്കുകളിൽ നിന്ന് ലോൺ എടുത്തോ മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയോ  മാത്രമേ ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ ചിലവിൽ മനോഹരമായ ഒരു വീട് നിർമ്മിക്കുന്നതിന് ഏറ്റവും നല്ലത്. കാരണം ഒരു ബാങ്കിൽ നിന്ന്  ലോൺ ലഭിക്കണമെങ്കിൽ തന്നെ അതിന് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. ലോൺ ലഭിച്ചാൽ തന്നെ മാസം തോറും ഒരു വലിയ തുക തന്നെ കൃത്യമായി അടയ്ക്കേണ്ട തായും വരുന്നു. എപ്പോഴെങ്കിലും അടവ് മുടങ്ങിയാൽ അത് വലിയ ഒരു ബാധ്യതയായി തീരുകയും അവസാനം വീട് തന്നെ നഷ്ടമായി തീരുന്ന ഒരു അവസ്ഥയാണ് കാണാറുള്ളത്. അതുകൊണ്ട് എപ്പോൾ വീട് വെച്ചാലും വളരെ ചുരുങ്ങിയ ചിലവിൽ ഗുണനിലവാരമുള്ള മെറ്റീരിയൽസ് ഉപയോഗിച്ച് മനോഹരമായ വീട് നിർമ്മിക്കാൻ ശ്രമിക്കുക. ആഡംബരം പരമാവധി കുറയ്ക്കുക. സോഷ്യൽ മീഡിയകളിൽ ഇപ്പോൾ പരിശോധിച്ചാൽ തന്നെ നമുക്ക് ഏതെല്ലാം രീതികളിൽ കൂടി ചിലവ് കുറഞ്ഞ രീതിയിൽ വീട് പണിയാം എന്ന് അറിയാൻ സാധിക്കും. കൃത്യമായ ഒരു അറിവോടെ വേണം ഒരു വീടുപണി തുടങ്ങേണ്ടത്. ആദ്യം തന്നെ ഒരു ആർക്കിടെക്ട് സഹായത്തോടെ കൃത്യമായ ഒരു പ്ലാനിങ്ങും ബഡ്ജറ്റിംഗ് തയ്യാറാക്കുക. ആർക്കിടെക്റ്റ് സഹായം തേടുന്നു എങ്കിലും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നമ്മുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം ഒരു പ്ലാനിങ് തയ്യാറാക്കേണ്ടത്. അനുയോജ്യനായ ഒരു കോൺട്രാക്ടറെ തിരഞ്ഞെടുക്കാം. നാം താമസിക്കുന്ന വീടുകൾക്ക് നമ്മുടെ സ്വഭാവത്തെ മാറ്റിയെടുക്കാൻ സാധിക്കും. സമാധാനത്തോടെ സ്നേഹത്തോടെയുള്ള ഒരു വീട്ടിലാണ് നാം പാർക്കുന്നത് എങ്കിൽ  നമ്മുടെ പ്രശ്നങ്ങൾക്കൊക്കെയും ഒരു പരിധിവരെ മാറ്റമുണ്ടാകും. അതുകൊണ്ടുതന്നെ ഒരു വീട് പണിയുമ്പോൾ പ്രകൃതിക്കിണങ്ങുന്ന രീതിയിൽ വീട് നിർമ്മിക്കുക. മറ്റുള്ള വീടുകൾ നോക്കി അതുപോലെ വീട് പണിയാൻ ശ്രമിച്ചാൽ അത് സമാധാനത്തെക്കാളുപരി നമുക്ക്   ടെൻഷൻ വർധിപ്പിക്കാൻ ഇടയാക്കുന്നു. നമ്മുടെ തലമുറകളെ തന്നെ സമാധാനമുള്ള ഒരു അന്തരീക്ഷത്തിൽ വളർത്തുവാൻ ശ്രമിക്കുക. വളരെ വലിയ തുകകൾ ലോണെടുത്ത് ഈ കൊറോണക്കാലത്ത് അടയ്ക്കാൻ കഴിയാതെ വരുമ്പോൾ തന്നെ നമ്മുടെ സമാധാനം നഷ്ടപ്പെടും എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഒരുമാസം അടച്ചില്ലെങ്കിൽ പോലും ഭീമമായ ഒരു തുകയായിരിക്കും നമുക്ക് അടയ്ക്കേണ്ടി വരുക.

         കേരള ശൈലി പ്രതിഫലിപ്പിക്കുന്ന ഒരു വീട് വേണം നിർമ്മിക്കേണ്ടത്. ലളിതമായ രീതിയിൽ വീട് നിർമിച്ചാൽ നമുക്ക് ഒരുപരിധിവരെ ചെലവ് കുറയ്ക്കാവുന്നതാണ്. വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഒരു മനോഹരമായ വീട് നമുക്കൊന്ന് പരിചയപ്പെടാം. ഈ വീടു നിർമ്മിച്ചിരിക്കുന്നത് ഒരു സെന്റ് സ്ഥലത്താണ്. കേട്ടപ്പോൾ തന്നെ അതിശയം തോന്നുന്നു അല്ലേ. എന്നാലിത് സത്യമായ കാര്യമാണ്. സാധാരണയായി 5 സെന്റ് സ്ഥലം ഉള്ളവർ പോലും എങ്ങനെ ഒരു വീട് വയ്ക്കും എന്ന് ചിന്തിക്കുമ്പോൾ ഒരു സെന്റ് സ്ഥലത്ത് വീട് 

വെച്ചത് വളരെ അതിശയപൂർവ്വം ആണ്. ഈ വീടിന്റെ വിസ്തൃതി  420 സ്ക്വയർ ഫീറ്റ് ആണ്. ഇത് നിർമ്മിച്ചിരിക്കുന്നത് കമ്പാർട്ട്മെന്റ് ഡിസൈൻ രീതിയിലാണ്. ഒരുപാട് വലുപ്പം ഒന്നുമില്ലെങ്കിലും അത്യാവശ്യം വലിപ്പമുള്ള രീതിയിലാണ് മുറികൾ നൽകിയിരിക്കുന്നത്.

           ഒരു കുടുംബത്തിന് സസന്തോഷം ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഈ വീടിന് നൽകിയിട്ടുണ്ട്. ഒരു ലിവിങ് റൂം നൽകിയിട്ടുണ്ട്. ഓടാണ് വീടിന്റെ മേൽക്കൂരയ്ക്ക് ഉപയോഗിച്ചി രിക്കുന്നത്. ഒരു ഡൈനിങ് സ്പേസ്,കോമൺ ബാത്റൂം,രണ്ട് ബെഡ്റൂം, ഒരു അടുക്കള ഇവയാണ് ഈ വീടിനു നൽകിയിട്ടുള്ളത്. ഭാവിയിൽ ഇപ്പോഴുള്ള ലിവിങ് ഏരിയ നമുക്ക് സ്റ്റെയർ റൂം ആക്കിയതിനു ശേഷം  മുൻപിലേക്ക് ഇറക്കി നൽകാവുന്നതാണ്. ജനലുകൾ എല്ലാം യുപിവിസി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. കതകുകളെല്ലാം തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കള നൽകിയിട്ടുണ്ട്. ഈ വീടിന് ആകെ ചിലവായിരിക്കുന്നത് ഏഴരലക്ഷം രൂപയാണ്. ഒരു വീട് നിർമ്മിക്കുമ്പോൾ പലതരത്തിൽ നമുക്ക് ചെലവ് കുറയ്ക്കാൻ സാധിക്കും. ഇന്റർലോക്ക് കട്ട ഉപയോഗിച്ച് ഭിത്തി കെട്ടുക. തടികൊണ്ടുള്ള  എല്ലാ ഉപകരണങ്ങളും കഴിവതും കുറയ്ക്കുക. കതകുകളുടെയും  ജനലുകളുടെയും കട്ടിളകൾ കോൺക്രീറ്റ് കൊണ്ട് നിർമ്മിക്കുക. പാഴ്ചിലവുകൾ പരമാവധി ഒഴിവാക്കുക. മുറികളുടെ വലുപ്പം പരമാവധി കുറയ്ക്കുക അത്യാവശ്യത്തിനു മാത്രം മുറികളുടെ എണ്ണം നിശ്ചയിക്കുക. വായ്പയെടുത്തും മിച്ചം പിടിച്ചു സ്വരുക്കൂട്ടിയ പൈസ കൊണ്ടാണ് വീട് വയ്ക്കുന്നത് എന്ന് ഓർക്കുക. വീടുപണിയുടെ എല്ലാ ഘട്ടവും സൂക്ഷ്മമായി കൈകാര്യം ചെയ്ത് ചെലവ് പരമാവധി കുറയ്ക്കുക. പ്ലാനിങ് തയ്യാറാക്കുമ്പോൾ തന്നെ ഏതൊക്കെ ഘട്ടങ്ങളിൽ എത്ര രൂപ ചിലവാകും എന്ന് ആദ്യമേ തന്നെ കണക്കുകൂട്ടുക.

       നമ്മുടെ സമീപമുള്ള കടകളിൽ നിന്ന് തന്നെ സാധനസാമഗ്രികൾ വാങ്ങുക.അതു നമുക്ക് യാത്ര ചിലവ് കുറയ്ക്കും. പഴയ വീടുകൾ പൊളിക്കുന്ന തടികൾ പുനരുപയോഗം ചെയ്ത് ഉപയോഗിച്ചാൽ ഒരുപാട് ചെലവ് കുറയ്ക്കാൻ സാധിക്കും. നന്നായി വായുസഞ്ചാരം ലഭിക്കത്തക്ക രീതിയിൽ ജനലുകൾക്ക് സ്ഥാനം കൊടുക്കുക. വീട്ടിലുള്ള അംഗങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്ലാൻ തയ്യാറാക്കിയാൽ പിന്നീട് പ്ലാനിൽ മാറ്റം വരുത്തേണ്ടത് ആയി വരികയില്ല. വീടുപണിയുടെ ഇടയിൽ പ്ലാൻ മാറ്റം വരുത്തിയാൽ നമുക്ക് ലാഭത്തെക്കാൾ  ഉപരി നഷ്ടം ആയിരിക്കും വരിക. വീടുപണി നിർമ്മിക്കുവാൻ തുടങ്ങുന്നതിനു മുൻപ് തന്നെ തങ്ങൾക്ക് സ്വരൂപിക്കാവുന്ന ബഡ്ജറ്റ്,വീട്ടിൽ വേണ്ട മുറികൾക്കുള്ളിൽ ഏതൊക്കെ സൗകര്യങ്ങൾ വേണം, ഏതൊക്കെ ഡിസൈൻ ചെയ്യണം,മുറികളുടെ വലിപ്പം എത്രയാണ് എന്നൊക്കെ ഒരു മുൻധാരണ തയ്യാറാക്കുക. വീട്ടിലെ അംഗങ്ങൾ എല്ലാവരും കൂടി ചർച്ച ചെയ്തു പ്രാഥമികമായ ഒരു ആശയത്തിലേക്ക് എത്തിച്ചേരേണ്ടത് അത്യാവശ്യമാണ്. വീട് നിർമ്മാണത്തിന് ആവശ്യമായ പണം ഏതെല്ലാം രീതിയിൽ കണ്ടെത്താനാകുമെന്ന് തീരുമാനിക്കുക. അതിനുശേഷം വേണം നമ്മുടെ ഇഷ്ടങ്ങൾ ഓട് അനുയോജ്യനായ ഒരു ആർക്കിടെക്റ്റ് കണ്ടെത്തണം. കൃത്യമായ ഒരു ഉടമ്പടി കോൺട്രാക്ടറും ആയി ഉണ്ടാക്കണം. വീടിന്റെ നിർമ്മാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയൽ കുറിച്ചും അവയുടെ ഗുണനിലവാരത്തെ കുറിച്ചും ഓരോഘട്ടത്തിലും എത്ര രൂപ ചിലവാകും എന്നതിനെക്കുറിച്ച് ഒക്കെ ഈ കരാറിൽ എഴുതിയിരിക്കണം. അങ്ങനെ കൃത്യമായ ഒരു പ്ലാനിങ്ങോടെ വീടുപണി പൂർത്തീകരിച്ചാൽ നമുക്ക് ഒരുപരിധിവരെ ചിലവ് കുറയ്ക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *