1

ചെലവ് ചുരുക്കി നിർമ്മിച്ച അതിമനോഹരമായ ഒരു വീട്|ഇഷ്ടപ്പെട്ടോ

 

        ലാളിത്യം നിറഞ്ഞ മനോഹരമായ ഒരു വീട് നമ്മുടെ സ്വപ്നം ആണല്ലോ. അങ്ങനെ ഒരു വീട് നിർമ്മിക്കണം എങ്കിൽ കുറച്ചു ബുദ്ധിമുട്ടാണ്. ലാളിത്യം നിറഞ്ഞ വീട് എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നു. ലാളിത്യം നിറയണമെങ്കിൽ തന്നെ ചുറ്റും പ്രകൃതി നിർഭരമായ ഒരു ചുറ്റുപാടും ഉണ്ടായിരിക്കണം. പ്രകൃതി യുമായി ഇണങ്ങി ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഒരുപാട് വീടുകൾ നമുക്കറിയാം. എങ്കിലും ചുറ്റും നല്ല പച്ചപ്പും ഹരിതാഭയും നിറഞ്ഞ ശാന്തസുന്ദരമായ പ്രദേശത്ത് പണിയുന്ന വീടാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കാരണം ഇങ്ങനെയുള്ള വീടുകളിൽ താമസിക്കുന്നവർക്ക് ക്ക് നല്ല സമാധാനം ലഭിക്കുന്നു. ആഡംബരം നിറഞ്ഞ എല്ലാ കാര്യങ്ങളും ഒഴിവാക്കിയതിനു ശേഷം ലളിതമായ രീതിയിൽ വീട് പണിയുക. സാധാരണയായി ഒരു വീട് എന്ന സ്വപ്നം സഫലമാക്കാൻ അതിനു വേണ്ടി നിങ്ങളുടെ കയ്യിൽ ഒരുപാട് ആശയങ്ങൾ ഉണ്ടായിരിക്കും. ആശയങ്ങൾ ഉപയോഗിച്ചായിരിക്കും നിങ്ങളുടെ വീടിന്റെ അടിത്തറ പാകുന്നത്. ഈ ആശയങ്ങളെല്ലാം പ്രാവർത്തികമാക്കി ലളിതവും സുന്ദരവുമായ ഒരു വീട് നിർമ്മിക്കാൻ കഴിയും. തടിയുടെ ഉപയോഗം കുറച്ചു കൊണ്ട് സ്റ്റീൽ ഉപയോഗിച്ചാൽ നമുക്ക് ഒരുപരിധിവരെ ചെലവു കുറയ്ക്കാം. ജനൽ ഫ്രെയിമുകൾ എല്ലാം ജിഐ പൈപ്പിൽ നൽകുക.വളരെ കുറഞ്ഞ വിലയുള്ള റെഡിമെയ്ഡ് വാതിലുകൾ അകത്തുള്ള മുറികളിൽ ഉപയോഗിച്ചാൽ മതി. അലൂമിനിയത്തിൽ വാർഡ് റോഡുകളും ക്യാബിനറ്റുകൾ മറ്റും നിർമ്മിക്കാം. ജിഐ പൈപ്പ് ഉപയോഗിച്ച് സ്റ്റെയർകെയ്സിന്റെ കൈവരികൾ നിർമിക്കുക.  ഇതുപോലെ തന്നെ നമുക്ക് ഒരുപാട് വഴികളിൽ കൂടി ചെലവ് കുറയ്ക്കാൻ സാധിക്കും. വളരെ കുറഞ്ഞ ചിലവിൽ നിർമ്മിച്ച അതിമനോഹരമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. മികച്ച രീതിയിലുള്ള അകത്തള ക്രമീകരണമാണ് ഈ വീടിന് നൽകിയിരിക്കുന്നത്. ഒരുപാട് ഫർണിച്ചറുകളും ഉപയോഗിച്ചിട്ടില്ല. ഒരു വീട് പണിയുന്നതിനു മുൻപ് തന്നെ കൃത്യമായ ഒരു പ്ലാനിങ് തയ്യാറാക്കുക. പ്ലാനിങ് തയ്യാറാക്കുമ്പോൾ തന്നെ നമ്മുടെ വീടിന് ആവശ്യമായ ഫർണിച്ചറുകളും മറ്റും നിശ്ചയിക്കാം. വീടിന്റെ ബാഹ്യ സൗന്ദര്യത്തേക്കാൾ ഏറെ ഇന്ററിയറിനു പ്രാധാന്യം നൽകുക. ഉപയോഗക്ഷമത യ്ക്ക് പ്രാധാന്യം നൽകി വീട് പണിയുക. അങ്ങനെ ചെയ്താൽ ഈ വീട് കുറഞ്ഞ ബഡ്ജറ്റ് കൊണ്ട് മാത്രമല്ല അതിന്റെ ഭംഗി കൊണ്ടും നമുക്ക് പ്രിയപ്പെട്ടതായി മാറും.

         1350 സ്ക്വയർഫീറ്റ് നിർമ്മിച്ച 25 ലക്ഷം രൂപയുടെ മനോഹരമായ ഒരു വീടാണ് ഇന്ന് നിങ്ങളെ പരിചയപ്പെടുത്തുന്നത്. കൊല്ലം ജില്ലയിൽ കടക്കൽ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സിറ്റൗട്ട്, ലിവിങ് ഏരിയ,ഡൈനിങ് ഏരിയ, 3 ബെഡ്റൂം, അടുക്കള ഇവയാണ് ഈ വീടിനു നൽകിയിരിക്കുന്നത്. പുറമേ വലിയ വലിപ്പം ഒന്നുമില്ലെങ്കിലും അകത്തു കയറിയാൽ നല്ല വിശാലമായ രീതിയിലാണ് വീടു നിർമ്മിച്ചിരിക്കുന്നത്. 15 സെന്റ് സ്ഥലത്താണ് ഈ വീട് സ്ഥിതിചെയ്യുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു ഓപ്പൺ സിറ്റൗട്ട് ആണ് ഈ വീടിന് നൽകിയിരിക്കുന്നത്. ഒരുപാട് വ്യത്യസ്ത കൊണ്ടുവരുവാൻ ശ്രമിച്ചിട്ടുണ്ട്. ഈ വീടിന്റെ കതകുകളും ജനലുകളും തേക്ക് തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. മുൻവശത്തെ കഥകിന് നൽകിയിരിക്കുന്ന തേക്ക് തടികൊണ്ടുള്ള ഡബിൾ ഡോർ ആണ്. സ്റ്റീൽ കൊണ്ടുള്ള ഡെക്കറേഷൻ ചെയ്ത് കതക് അതിമനോഹരമാക്കിയിരിക്കുന്നു. അത്യാവശ്യം വലിപ്പമുള്ള ഒരു  ലിവിങ് ഏരിയ നമുക്ക് കാണാൻ കഴിയും. ഒരുപാട് എൽഇഡി ലൈറ്റുകൾ ഈ വീടിന് നൽകിയിരിക്കുന്നത് വീടിന്റെ ഭംഗി വർദ്ധിപ്പിക്കുന്നു. സ്റ്റെയർകേസ് ലിവിങ് ഏരിയയോട് ചേർന്ന് തന്നെ നൽകിയിരിക്കുന്നു. സ്റ്റെയർകെയ്സിന് സ്റ്റോപ്പിന് താഴെയായി എൽഇഡി ലൈറ്റുകൾ നൽകിയത് വളരെ മനോഹരമാണ്. ലിവിങ് ഏരിയ യിൽ തന്നെ ഒരു ടിവി യൂണിറ്റ് ഘടിപ്പിച്ചിട്ടുണ്ട്. ഫോൾസ് സീലിങ് വർക്കുകൾ നൽകി റൂഫ് അതിമനോഹരം ആക്കിയിരിക്കുന്നു. ഈ വീടിനുള്ളിൽ ഒരുപാട് ഡെക്കറേഷൻസ് നൽകിയിട്ടുണ്ട്. ഒരുപാട് ഹാങ്ങിങ് ലൈറ്റ്സുകൾ നൽകിയിരിക്കുന്നു. ലിവിങ് ഏരിയ യോട് ചേർന്ന് തന്നെ കുറച്ചു ഭാഗത്തായി അതിമനോഹരമായ രീതിയിൽ ടൈലിനുള്ളിലൊരു ഡിസൈൻ നൽകിയിരിക്കുന്നു ഒരു സെപ്പറേഷൻ ഉപയോഗിച്ച് ലിവിങ് ഏരിയ ഡൈനിങ് ഏരിയ യും തമ്മിൽ വേർതിരിച്ചിരിക്കുന്നു.

         അങ്ങനെ കൊടുത്തിരിക്കുന്ന പാർട്ടീഷൻ വളരെ മനോഹരമായ രീതിയിലാണ് നൽകിയിരിക്കുന്നത്. സീലിങ്ങിൽ ഒരുപാട് ജിപ്സം വർക്കുകൾ ചെയ്തിട്ടുണ്ട്. നമ്മുടെ പ്രൈവസി കീപ്പ് ചെയ്യുന്ന രീതിയിലാണ് ഡൈനിങ് റൂം നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയ ലിവിങ് ഏരിയ യിൽ നിന്നും മാറി നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയിലും അതിമനോഹരമായ രീതിയിൽ ഒരു സീലിംഗ് നൽകിയിട്ടുണ്ട്. ഡൈനിങ് ഏരിയ യോട് ചേർന്ന് വാഷ്ബേസിൻ നൽകിയിരിക്കുന്നു. ഡൈനിങ് ഏരിയയിലും ഹാങ്ങിങ് ലൈറ്റുകൾ നൽകി മനോഹരമാക്കിയിരിക്കുന്നു. മൂന്നു ബെഡ് റൂമുകളും ഒരു സൈഡിൽ ആണ് നൽകിയിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ബെഡ്റൂമുകൾ ആണ് നൽകിയിരിക്കുന്നത്. മൂന്ന് ബെഡ്റൂമും ബാത്റൂം അറ്റാച്ഡ് ആണ്. നന്നായി വായുസഞ്ചാരം ലഭിക്കുന്ന രീതിയിലാണ് ജനലുകൾ നൽകിയിരിക്കുന്നത്. ഒരു ബെഡ്റൂമിൽ വാർഡുകൾ നൽകിയിരിക്കുന്നു. അത്യാവശ്യം വലിപ്പമുള്ള അഞ്ച് തട്ടോളം ഉള്ള വാർഡ്രോബ് ആണ് നൽകിയിരിക്കുന്നത്. കിച്ചൻ സെപ്പറേറ്റ് ആണ് നൽകിയിരിക്കുന്നത്. അത്യാവശ്യം വലിപ്പമുള്ള ഒരു അടുക്കള ആണുള്ളത്. ഒരു അടുക്കള മാത്രമേയുള്ളൂ വർക്ക് ഏരിയനൽകിയിട്ടില്ല. ഒരുപാട് സ്റ്റോറേജ് സ്പേസുകൾ നൽകിയിരിക്കുന്നു. സ്റ്റീൽ കൊണ്ടുള്ള കൈ വരികളാണ് സ്റ്റെയർകെയ്സിന് നൽകിയിരിക്കുന്നത്. സ്റ്റെയർകേസിൽ നിന്നും കേറുന്ന ഭാഗത്ത് പർഗോള വർക്ക് നൽകിയിട്ടുണ്ട്. ഒരുപാട് എൽഇഡി ലൈറ്റുകൾ നൽകിയിട്ടുണ്ട്. അതി മനോഹരമായ രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഒരു വീടാണിത്. ഇവിടെ ആകെ ചിലവഴിക്കുന്ന തുക 25 ലക്ഷം രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *