,

ഹൃദയത്തിന്റെ ആരോഗ്യം എങ്ങനെ നില നിർത്താം? അതിന് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങൾ..

                          ഇന്നു  ഞാൻ നിങ്ങളോട് സംസാരിക്കുന്നത് നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നത് എങ്ങനെയാണ് എന്നുള്ളതിനെ പറ്റിയാണ്.  പല ആളുകളിലും പല രീതിയിലുള്ള സംശയങ്ങൾ ഇതിനെപ്പറ്റി ഉണ്ട്. എങ്ങനെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം ഭക്ഷണ രീതിയിലൂടെ നിലനിർത്താം   എന്ന് നോക്കാം.                                  

                ആദ്യമായി  നമ്മൾ കഴിക്കുന്ന ആഹാരം കൃത്യസമയത്ത് തന്നെ   കഴിക്കുക. അടുത്തതായി നമ്മൾ കൂടുതൽ ഭക്ഷണം കഴിക്കാതെ നമ്മുടെ വിശപ്പിന് അനുസരിച്ചുള്ള ഭക്ഷണം മാത്രം കഴിക്കുക.                                             പല തരത്തിലുള്ള ആഹാരങ്ങൾ ഒരു സമയത്ത് കഴിക്കുക. അടുത്തതായി നമുക്ക് ആവശ്യമുള്ള അത്രയും ആഹാരം മാത്രം പാത്രത്തിൽ എടുക്കുക. കുറച്ച് ആഹാരം എടുത്തതിനുശേഷം വീണ്ടും വീണ്ടും എടുത്തു കഴിക്കാതിരിക്കുക. 

        നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം?

                ഹൃദയത്തിന്റെ  ആരോഗ്യം നിലനിർത്താൻ സമീകൃത ആഹാരം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. (സമീകൃത ആഹാരം എന്നുപറഞ്ഞാൽ കാർബോഹൈഡ്രേറ്റ്,  പ്രോട്ടീൻ, വൈറ്റമിൻ, മിനറൽസ് എന്നിവയെല്ലാം അടങ്ങിയതാണ്) ഇതിന് ഉദാഹരണം രാവിലെ ഇഡ്ഡലി, ദോശ, പയറുവർഗ്ഗങ്ങൾ. ഉച്ചയ്ക്ക്  ചോറിന്റെ അളവ് കുറച്ചിട്ടു കറികളുടെ അളവ് കൂട്ടുക. അതായത് മാംസ ആഹാരങ്ങൾക്കൊപ്പം പച്ചക്കറികളും ഉൾപ്പെടുത്തുക. ഇതോടൊപ്പം പഴവർഗ്ഗങ്ങൾ കഴിക്കുന്നതും നല്ലതാണ്.                           

                ഇടയ്ക്ക് നട്ട്സ്, ഡ്രൈ ഫ്രൂട്ട്സ് കഴിക്കുന്നതും നല്ലതാണ്. രാത്രി ആഹാരത്തിന് മുൻപായി ഫ്രൂട്ട് സലാഡ്, വെജിറ്റബിൾ സലാഡ് ഉൾപ്പെടുത്തുന്നതും നല്ലതാണ്. അല്ലെങ്കിൽ രാത്രി ഭക്ഷണത്തിന് പകരമായും ഇത് കഴിക്കാവുന്നതാണ്.                                  

            ഹാർട്ടിന് അസുഖമുള്ള ആളുകൾ ആണെങ്കിൽ ഫാറ്റ് കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുക. അതായത് കോഴിക്കറി, മുട്ടയുടെ വെള്ള, മീൻ കറി വെച്ച് കഴിക്കുക ചെമ്മീൻ, കൂന്തൽ ഇങ്ങനെയുള്ള മീനുകൾ ഒഴിവാക്കുക. പാല്, തൈര്, തേങ്ങ അരച്ചുള്ള സാധനങ്ങൾ കുറച്ച് അളവിൽ ഉപയോഗിക്കാം. 

      ഹാർട്ടിന് അസുഖമുള്ള വളരെ പ്രായമുള്ള ആളുകൾക്ക് ഭക്ഷണക്രമീകരണം ബുദ്ധിമുട്ടാണ് അത്  അവരുടെ ശരീരത്തെ ബാധിക്കും. അതുകൊണ്ട് അവർക്ക് അത്യാവശ്യം വേണ്ട എല്ലാ ഭക്ഷണങ്ങളും കൊടുക്കാവുന്നതാണ്.

            മറ്റൊരു സംശയം ഉള്ളത് ഏതുതരം എണ്ണ ഉപയോഗിക്കാം എന്നുള്ളതാണ്. ഒലിവ് ഓയിൽ, സൺ ഫ്ലവർ ഓയിൽ എന്നിവയാണ്  വെളിച്ചെണ്ണയെക്കാൾ നല്ലത്. എങ്കിലും ഈ എണ്ണകൾ ഉപയോഗിക്കുമ്പോൾ അളവ് കുറച്ച് ഉപയോഗിക്കുക…

         ഈ കാര്യങ്ങൾ നമ്മൾ ശ്രദ്ധിച്ചാൽ ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും….

Leave a Reply

Your email address will not be published. Required fields are marked *