,

ഹെർണിയ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ?? ഹെർണിയ എങ്ങനെ പരിഹരിക്കാം??

            ഇന്ന് ഞാൻ നിങ്ങളുമായി പങ്കു  വെക്കുന്നത് ഹെർണിയ ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ് എന്നാണ്.                             

ഹെർണിയ എന്നാൽ എന്താണ്?                

               നമ്മുടെ ആന്തരിക അവയവങ്ങൾ ശരീരത്തിനു പുറത്തേക്ക് തള്ളിവരുന്ന അവസ്ഥയാണ് ഹെർണിയ അഥവാ കുടലിറക്കം. ശരീരത്തിലെ മാംസപേശികൾ ദുർബലം ആകുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്.                                        കുടലിറക്കം എന്ന് പറയുന്നത് ഏറ്റവും കൂടുതലായി ചെറുകുടൽ പുറത്തേക്ക് തള്ളി വരുന്നത് കാണുന്നതു കൊണ്ടാണ്.      

   പലതരത്തിലുള്ള ഹെർണിയ  നമുക്ക് കാണുവാൻ സാധിക്കും.                                                

            ഇതിൽ ഏറ്റവും കൂടുതലായി കാണുന്നത് വയറിന് ഏറ്റവും അടിഭാഗത്തായി ഇരുവശങ്ങളിലുമായി കാണപ്പെടുന്ന  ഒടി എന്ന് പറയുന്ന സ്ഥലത്ത് ഉണ്ടാവുന്ന ഹെർണിയ ആണ്. പുകവലി, മദ്യപാനം, അമിതവണ്ണം, വിട്ടുമാറാത്ത ചുമ, മൂത്രതടസ്സം,  മലബന്ധം, എന്നിവ ഈ ഹെർണിയയുടെ കാരണങ്ങളാണ്. 

               ഇനിയും നമുക്ക് ഹെർണിയയുടെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.   

                   നമ്മുടെ ശരീരത്തിൽ മുഴ ഉണ്ടായിട്ട് കിടക്കുന്ന സമയത്ത് കുറയുകയോ , കാണാതാവുകയോ ചെയ്യുന്നു, പിന്നീട് നമ്മൾ എഴുന്നേറ്റു നിൽക്കുമ്പോഴോ, ഭാരമുള്ള വസ്തുക്കൾ എടുക്കുമ്പോഴോ ഇത് കാണപ്പെടുകയും ചെയ്യുന്നു. സാധാരണയായി ഇതിനു വേദന ഉണ്ടാകാറില്ല.                             

                  മറ്റു ചില പ്രത്യേക സാഹചര്യത്തിൽ ഭാരം എടുക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ, എന്തെങ്കിലും പുറത്തേക്ക് തള്ളിവരുന്നത് ആയി അനുഭവപ്പെടുന്നു. ഇങ്ങനെയുള്ളവരുടെ ആരോഗ്യസ്ഥിതി പെട്ടെന്ന് വഷളാവാൻ സാധ്യതയുണ്ട്.  ഇങ്ങനെ ഉള്ളവർക്ക് അമിതമായ വേദന, ശർദ്ദിൽ എന്നിവ കാണപ്പെടുന്നു. ഇതിന്റെ രോഗനിർണയം വളരെ എളുപ്പമാണ്.  

       ഇതിന് മരുന്നുകൊണ്ടുള്ള ചികിത്സകൾ ഒന്നും തന്നെയില്ല.   ഇതിന്റെ പരിഹാരമാർഗ്ഗം ശസ്ത്രക്രിയ ആണ്. ഇതിന്റെ ശസ്ത്രക്രിയ എന്ന് പറയുന്നത് മസിലിന് സ്റ്റിച്ച് ഇട്ടു  മസിലിനെ ബലപ്പെടുത്തുകയാണ് ചെയ്യാറ്. ഇങ്ങനെ ചെയ്യുമ്പോൾ അമിതമായ വേദന ഉണ്ടാകാറുണ്ട്.

        ഈ രോഗിക്ക്   നല്ല വിശ്രമം ആവശ്യമാണ്, കൂടാതെ  മുറിവ് പഴുക്കാനുള്ള സാധ്യതകളുണ്ട്, അതുപോലെതന്നെ ഹെർണിയ വീണ്ടും വരാനുള്ള സാധ്യതകളും ഉണ്ട്. 

      ഈ കാലഘട്ടത്തിൽ ചെയ്യുന്നത് ഓപ്പൺ സർജറിയോ, കീ ഹോൾ സർജറിയോ ആണ്. ഇതിനെ ലാപ്രോസ്കോപ്പി എന്ന് പറയുന്നു, ഇത്തരം സർജറിയിലൂടെ രോഗിക്ക് വേദന വളരെ കുറവായിരിക്കും, അതുപോലെതന്നെ കുറച്ചു വിശ്രമം മാത്രമേ ആവശ്യമുള്ളൂ. ഇത്തരം സർജറിയിലൂടെ ഹെർണിയ വീണ്ടും വരാനുള്ള സാധ്യത വളരെ കുറവാണ്… 

Leave a Reply

Your email address will not be published. Required fields are marked *