,

ഗ്യാസ് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്??? ഇത് നമുക്ക് എങ്ങനെ പരിഹരിക്കാം…

             ഇന്നു ഞാൻ നിങ്ങളോട് പങ്കുവയ്ക്കുന്നത് ഗ്യാസ് ഉണ്ടാവുന്നതിന്റെ  പ്രധാന കാരണങ്ങളെ പറ്റിയാണ്.                   ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാനപ്രശ്നമാണ് ഇത്. ഇതുമൂലം പല പ്രശ്നങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ഇതുമൂലം ഇടയ്ക്കിടയ്ക്ക് എമ്പക്കം ഉണ്ടാകാറുണ്ട്. പലകാരണങ്ങൾ കൊണ്ടും  നമുക്ക് ഗ്യാസ് ഉണ്ടാകാറുണ്ട്. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ആദ്യം നമ്മൾ മനസ്സിലാക്കണം.   

                  നമ്മുടെ ഉള്ളിലേക്ക് പോകുന്ന ഗ്യാസിന്റെ 14 മുതൽ 16 ശതമാനം വരെ ഓക്സിജനാണ്, 10 മുതൽ 12 ശതമാനം വരെ കാർബൺഡയോക്സൈഡ് ആണ്, ബാക്കിയുള്ളത് നൈട്രജൻ ഗ്യാസ് ആണ്. വയറിനകത്ത് നിറയുന്ന ഈ നൈട്രജൻ ഗ്യാസ് ആണ് ഏമ്പക്കം ആയി പുറത്തേക്ക് വരുന്നത്.

 ഏമ്പക്കം ഇടയ്ക്കിടയ്ക്ക് പോകുന്നതിന്റെ കാരണങ്ങൾ  .                                         

            ഒന്നാമത്  നമ്മൾ ആഹാരം കഴിക്കുമ്പോൾ വളരെ വേഗത്തിലാണ് കഴിക്കുന്നതെങ്കിൽ ഇതിനോടൊപ്പം എയർ ഉള്ളിലേക്ക് പോകുന്നു, അതുപോലെതന്നെ ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കുന്നത് കൊണ്ടും, വെള്ളം കുടിക്കുമ്പോൾ വായ തുറന്നു സ്പീഡിൽ കുടിക്കുമ്പോഴും, സ്ട്രോ ഉപയോഗിച്ച് ജ്യൂസ് കുടിക്കുമ്പോഴും എയർ ഉള്ളിലേക്ക് പോകുന്നു.

              രണ്ടാമതായി, പുകവലി ഉള്ളവരിലും, മദ്യപാനം ഉള്ളവരിലും കോള പോലെയുള്ള പാനീയങ്ങൾ കുടിക്കുന്നവരിലും ഗ്യാസ് ഉള്ളിലേക്ക് ചെന്ന് ഏമ്പക്കം ഉണ്ടാകാറുണ്ട്.                   

           മൂന്നാമതായി പാൽ, പാൽ ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം കൊണ്ടും ഇങ്ങനെ ഉണ്ടാകാറുണ്ട്. നാലാമതായി നമ്മുടെ ആമാശയത്തിൽ ഉള്ള ആസിഡ് പുളിച്ചു തികട്ടി അന്നനനാളത്തിലേക്ക് വന്നു  തൊണ്ടയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു, കൂടാതെ ആമാശയത്തിൽ അൾസർ ഉള്ളവർക്കും ഇങ്ങനെ ഉണ്ടാകാം.    

                                അഞ്ചാമതായി ശ്വാസതടസ്സം, ആസ്തമ പോലെയുള്ള രോഗങ്ങൾ ഉള്ളവർക്കും ഇടയ്ക്കിടയ്ക്ക് ഏമ്പക്കം ഉണ്ടാകാറുണ്ട്. ആറാമതായി മധുരപലഹാരങ്ങൾ കഴിക്കുന്നതു  മൂലം അമിതമായ ഗ്യാസ് ഉണ്ടാകാറുണ്ട്.            

         ഏഴാമതായി ശ്വാസനാളത്തിലോ മൂക്കിന്റെ നാളികളിലോ,  സൈനസിന്റെ ഭാഗത്തോ കഫം ഉണ്ടാകാറുണ്ട്, ഈ കഫം ആമാശയത്തിലേക്ക് ചെല്ലുന്നതാണ് ഗ്യാസിന് കാരണം.              

         ഏട്ടമതായി അമിതമായി ടെൻഷൻ ഉള്ളവരിൽ ഗ്യാസ് പ്രോബ്ലം കാണപ്പെടുന്നു ഇവരിൽ അസിഡിറ്റി ഉണ്ടാവുന്നു, ഇവർ കഴിക്കുന്ന ആഹാരം ശരിയായ രീതിയിൽ ദഹിക്കാതെ പുളിച്ചുതികട്ടൽ ഉണ്ടാകുന്നു, ഇങ്ങനെ ഏമ്പക്കം പുറത്തേക്ക് പോകുന്നു.    

                                 ഒൻപതമതായി ചിലരുടെ കുടലിനുള്ളിൽ അമിതമായി ബാക്ടീരിയ ഉണ്ടാകുന്നത് മൂലം ഗ്യാസ് ഉണ്ടാവുന്നു അതായത് ഇവർ പാൽ,  ഗോതമ്പ് പ്രോട്ടീൻ, ഇലക്കറികൾ, ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നതുമൂലം ഗ്യാസ് ഉണ്ടാകുന്നതിന് കാരണമാകുന്നു. 

         പത്താമതായി നമ്മുടെ പാൻക്രിയാസ് ഗ്രന്ഥിയിൽ ഇൻഫ്ലമേഷൻ  ഉണ്ടായാൽ ഗ്യാസ് ഉണ്ടാകാറുണ്ട്… ഇത്രയും കാര്യങ്ങൾ നമ്മൾ മനസ്സിലാക്കിയാൽ നമ്മളിൽ ഉണ്ടാകുന്ന ഗ്യാസിനെ നമുക്ക് തന്നെ നിയന്ത്രിക്കാവുന്നതാണ്…..

Leave a Reply

Your email address will not be published. Required fields are marked *