അദ്ധ്യാപകർ എന്നും വിദ്യാർത്ഥികൾക്ക് സുഹൃത്തും വഴികാട്ടിയും തന്നെയാണ്. എന്നാൽ വിദ്യാർത്ഥികളോടുള്ള സമീപനരീതി കൊണ്ട് ഓരോ അധ്യാപകനും വ്യത്യസ്തനാവും. പരുക്കനായ പെരുമാറ്റം പലപ്പോഴും വിദ്യാർഥികളെ മാനസികമായി വിഷമത്തിലാണ് ആകാറുണ്ട്. അത്തരം ടോക്സിക്ക് ആയിട്ടുള്ള അധ്യാപകരുടെ അനുഭവങ്ങൾ ഇപ്പോൾ ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുന്നത് . ഒരു അധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക എങ്ങനെ ആകണമെന്നും എങ്ങനെ ആകരുതെന്നും ഇത്തരം അനുഭവങ്ങളിലൂടെ മനസിലാകും. ഇത്തരം അനുഭവങ്ങളും സംഭവങ്ങളും പുതിയതല്ല എങ്കിലും കാലങ്ങൾക്കുശേഷം ഇത്തരം അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. ഒരു അധ്യാപകൻ എങ്ങനെ ആകണമെന്നും ആകരുത് എന്നുമുള്ള തന്റെ ജീവിതത്തിൽ നിന്നുമുള്ള ഒരു സംഭവത്തെ വിവരിച്ചുകൊണ്ട് സായിദ് സലാഹുദ്ധീൻ എന്ന യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചാവിഷയം.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ കുറിപ്പ് എഴുതിയ യുവാവ്റിനെ അദ്ദേഹത്തെ പഠിപിച്ച ഒരു അധ്യാപകൻ മനഃപൂർവം നിർബന്ധിച്ചു അയാളെ മുന്നിലുള്ള ബെഞ്ചിലേക്ക് കയറ്റി ഇരുത്തുത്തി. എന്നാൽ മുന്നിൽ ഇരുന്നു കഴിഞ്ഞാൽ പേടി കാരണം തനിക്ക് പഠിക്കുവാൻ കഴിയില്ല എന്ന് അദ്ദേഹത്തോട് ആ കുട്ടി പറഞ്ഞു എങ്കിലും അദ്ദേഹം സമ്മതിച്ചില്ല. മാത്രമല്ല എന്നും മുന്നിലേക്ക് പിടിച്ചിരുത്തൽ അധ്യാപകൻ ആവർത്തിച്ചു. എന്നാൽ മറ്റൊരു ദിവസം ആ കുട്ടി മറ്റൊരു ക്ലാസിൽ കൂട്ടുകാരന്റെ കൂടെ പിറകിൽ പോയിരിക്കുന്നത് അദ്ധ്യാപകൻ കാണാനിടയായി. ഇതിന്റെ പേരിൽ അധ്യാപകൻ വളരെ ക്ഷുഭിതൻ ആവുകയും ആ കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്തു. ഇങ്ങനെ സ്വന്തം അനുഭവത്തെ കാലങ്ങൾക്കുശേഷം സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തിരിക്കുകയാണ് ആ കുട്ടി. ഒരു അദ്ധ്യാപകൻ എങ്ങനെ ആവരുത് എന്നതിന്റെ ഉദാഹരണമായി അയാൾ അതിനെ ചൂണ്ടിക്കാണിക്കുന്നു. അതിനൊപ്പം തന്നെ ഒരു അധ്യാപകൻ എങ്ങനെ ആകണം എന്നും അയാൾ പറയുന്നു.
ഇതേ സംഭവം മറ്റൊരു അധ്യാപികയുടെ അടുത്ത് എത്തുകയും എന്നാൽ ആ അദ്ധ്യാപിക ഈ സംഭവത്തെ നേരിട്ടത് വേറെ ഒരു രീതിയിൽ ആയിരുന്നു. ആ ടീച്ചർ എല്ലാവര്ക്കും അവരുവരുടെ സ്വന്തം ഇഷ്ടത്തിന് എവിടെ വേണെമെകിലും ഇരുന്നുകൊള്ളാൻ ആ ടീച്ചർ പറഞ്ഞു. അതുകൊണ്ടു തന്നെ ആ ടീച്ചറോട് ഒരു ബഹുമാനം തോന്നി എന്നും ആ ടീച്ചറിന്റെ വിഷയം പഠിക്കുവാൻ വേണ്ടി തനിക്ക് തോന്നി എന്നും പത്താം ക്ലാസിൽ തനിക്ക് കിട്ടിയ രണ്ട് എ പ്ലസ്സുകളിൽ ഒരെണ്ണം ആ ടീച്ചർ പഠിച്ച വിഷയം തന്നെ ആയിരുന്നു.എന്നാൽ കുറിപ്പ് പങ്കുവെച്ച യുവാവ് കാണിച്ച ഏറ്റവും വലിയ മാസ്സ് എന്നത് ഈ രണ്ടു അധ്യാപകരെയും തന്റെ കുറിപ്പിൽ ടാഗ് ചെയ്തു എന്നതാണ്. ഇപ്പോൾ ഈ കുറിപ്പും താരവും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. നേരത്തെ തന്നെ തന്നെ ചെറുപ്പത്തിൽ വളരെ അധികം ഉപദ്രവിച്ച അധ്യാപകനെ തിരിച്ചു ഉപദ്രവിച്ച വിഷയം ചർച്ച ആവുകയാണ്. കുട്ടിക്കാലത്ത് തിരിച്ചറിവു കേട്ടുകൊണ്ട് പ്രതികരിക്കാനാവാതെ ഇരുന്ന അദ്ദേഹം എന്നാൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആ അധ്യാപകരുടെ തെറ്റ് തിരുത്തുകയാണ് ഉണ്ടായത്. ഒട്ടനവധി പേരാണ് ഈ പോസ്റ്റിന് സപ്പോർട്ടുമായി എത്തിയത്.
