,

എൽപിജി ഗ്യാസ് സിലണ്ടർ റീഫിൽ ചെയ്തു നൽകുന്നതിന് ബിൽ തുകയേക്കാൾ അധികം തുക ഈടാക്കിയവർക്ക് കിട്ടിയ പണിവിറകടുപ്പ് എന്ന സംവിധാനത്തിൽ നിന്നും മാറി എല്ലാവീട്ടിലും ഗ്യാസ് കണക്ഷൻ എന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് നമ്മുടെ കേരളം ഇപ്പോൾ. കേരളം മാത്രമല്ല മറ്റ് സംസ്ഥാനക്കാരും വ്യാപകമായി ഗ്യാസ് സിലണ്ടറുകൾ ഉപയോഗിക്കുന്നു. എന്നാൽ പാചകത്തിനുപയോഗിക്കുന്ന നിത്യോപയോഗ വസ്തുവായ ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് അതൊന്നും മുഖവിലയ്ക്കെടുക്കാതെ ഇന്നും ഗ്യാസ് സിലണ്ടർ റീഫില്ലിംഗ് ചെയ്തു കിട്ടുന്നതിന് വില കൂടിക്കൊണ്ടിരിക്കുന്നു. എന്നാൽ ഇപ്പോൾ പ്രശ്നമായിരിക്കുന്നത് അതല്ല. പകരം ഗ്യാസ് സിലിണ്ടർ റിലീസിൽ ചെയ്തു ലഭിക്കുന്ന സമയത്ത് നൽകി ലഭിക്കുന്ന ബില്ല് തുകയേക്കാൾ അധികതുക എപ്പോഴും ഡീലർമാർ ഈടാക്കുന്നു. ഇതിനെതിരെയാണ് ഇപ്പോൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ജനശ്രദ്ധ ആകർഷിക്കുന്നത്.
അമിതമായി ഈടാക്കി കൊണ്ടിരിക്കുന്ന തുകയിൽ ചൊല്ലി പലവിധത്തിലുള്ള സമരങ്ങളും നടന്നിട്ടുണ്ട്. നമ്മുടെ വീടുകളിൽ ഗ്യാസ് കൊണ്ട് വരുന്നവർ മുപ്പതും നാല്പതും ചിലർ അൻപതും രൂപ വാങുന്നത് പതിവാണ് .ഇത് ചോദ്യം ചെയ്യുമ്പോൾ എക്സ്ട്രാ ഡെലിവറി ചാർജ് ആണെന്ന് ന്യായം പറയും. ഇ കാശ് ആരാണ് വാങുന്നത് ആർക്കാണ് പോകുന്നത് എന്നൊന്നും നമുക് ഒരു പിടിയും ഉണ്ടാവില്ല.പ്രിൻസ് പാരിപ്പള്ളി എന്ന വ്യക്തി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. ഇതേതുടർന്ന് തനിക്കുണ്ടായ അനുഭവത്തെ വിവരിക്കുകയാണ് ഇദ്ദേഹത്തിന്റെ സുഹൃത്ത്. കുറുപ്പിൽ അദ്ദേഹം വിവരിക്കുന്നത് ഇപ്രകാരമാണ്, എനിക്കും ഇ അവസ്ഥയുണ്ടായി അവന്മാരുടെ ഔദാര്യം പോലെ ആണ് ഡെലിവറി.അതും GST അടക്കം അടച്ചു GAS വാങ്ങുമ്പോൾ. ഇത് ഒരു വല്യ സ്കീം ആണ്. 40-50 രൂപ അധികം വാങ്ങുന്നു ദിവസം ബില്ലിൽ ഉള്ളതിൽ കൂടുതൽ അങ്ങനെ 100 പേരിൽ നിന്നായപ്പോൾ ദിവസം 5000 രൂപ മാസം എത്ര രൂപ അങ്ങനെ തട്ടിപ്പ് നടത്തി ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത് വെറുതെ വിടാൻ ഞാൻ തീരുമാനിച്ചില്ല.
ഗ്യാസ് കമ്പനി യുടെ സൈറ്റ്ൽ കംപ്ലയിന്റ് ചെയ്തു.അന്ന് ഡെലിവറി ചെയ്ത ആൾ വിളിച്ചു സോറി പറഞ്ഞു. അടുത്ത ഡെലിവറിയിൽ കുറച്ചു തരാം. കംപ്ലയിന്റ് പിൻവലിക്കുമോ? എന്നൊക്കെ.അടുത്തത് ഞാൻ ആമസോൺ പേ ലാണ് ബുക്ക് ചെയ്തത്. ഡെലിവറിക്ക്‌ മുൻപ് വന്ന ആൾ അല്ല സ്ഥിരം വരുന്ന ആൾ വന്നു. 52 രൂപ ഡെലിവറി ചാർജ് ഉണ്ട് ബില്ലിൽ ദൂരം കൂടുതൽ ആയതിനാൽ കഴിഞ്ഞ തവണത്തെ 38.5 വരുന്ന കാര്യം പറഞ്ഞു. അതിലുപരി ഉച്ചക്ക് വരുന്നവന്മാർ രാവിലെ 8.30 ക്ക്‌ മുന്നേ ആണ് വന്നത് അതിൽ തന്നെ കാര്യങ്ങൾ communicate ചെയ്തതായാണ് തോന്നിയത്.മൊത്തം 962.5 രൂപ ആണ് അടക്കേണ്ടത് അയാൾക്ക് 1000 തന്നെ വേണം. തർക്കിച്ചു എന്നിട്ടും അയാളുടെ ഔദാര്യം പോലെ cash വാങ്ങി മൊത്തം 80 ആണ് വാങ്ങിയത് 52 രൂപ വാങ്ങേണ്ട ഇടത്ത് 909 online ആയി അടച്ചിരുന്നു.പിന്നെ തർക്കിച്ചു അയാൾക്ക് പൈസ കൊടുത്ത് ഒഴുവാക്കേണ്ടതായി വന്നു ഒരു ദിവസം സ്പോയിൽ ആക്കിയൊണ്ട് വെറുതെ വിടുന്നത് ശെരി അല്ലല്ലോ. കമ്പനി സൈറ്റിൽ ൽ കംപ്ലയിന്റ് രജിസ്റ്റർ ചെയ്തു. ഏജൻസിയിൽ നിന്നു വിളിച്ചു കാര്യം പറഞ്ഞു.അതു കഴിഞ്ഞു നോ റെസ്പോൺസ് .അതിന്റെ കൂടെ manager(Ioc) കാര്യങ്ങൾ തിരക്കി. അങ്ങനെ വാങ്ങാൻ അവർക്ക് അധികാരം ഇല്ല. ഉടനടി നടപടി ഉണ്ടാകും എന്ന് പറഞ്ഞു. 3 മണി ആയപ്പോൾ അധികം വാങ്ങിയ തുകയും പഴയ കംപ്ലയിന്റ് നു തരാനുള്ള തുകയും ചേർത്ത് 66 രൂപ ആയാൾ ഗൂഗിൾ പേ ചെയ്തു.അടുത്ത ഡെലിവറിയിൽ ധിക്കാര പരമായി എടുത്താൽ വീണ്ടും തുടർനടപടി സ്വീകരിക്കും.നിങ്ങൾ 50 രൂപ അല്ലെ എന്ന് കരുതി ഈ തട്ടിപ്പിന് നു കൂട്ടു നിൽക്കരുത് മാക്സിമം കമ്പനി സൈറ്റ് ൽ കംപ്ലയിന്റ് ചെയ്തു ഇത്തരം ഉടായിപ്പുകൾ നിർത്താൻ ശ്രമിക്കണം. അവർ ചെയ്യുന്ന ജോലിക്ക് ശമ്പളം ഉണ്ട് അതുകൊണ്ട് customer ആയ നിങ്ങൾ നിങ്ങളുടെ പവർ മനസിലാക്കണം. ഈ വല്യ തട്ടിപ്പിന് നു തടയിടാം. ഏറ്റവും അവസാനമായി പറയാൻ ഉള്ളത് പത്തോ ഇരുപതോ രൂപ കയ്യിൽ നിന്ന് പോകും എന്ന് കരുതിയല്ല ഇത് എഴുതിയത് ചിലർ അർഹതയില്ലാത്ത പണം തർക്കിച്ചു വാങ്ങിച്ചേ പോകൂ എന്ന നിലപാട് എടുക്കുന്നത് കൊണ്ടാണ്.
എങ്ങനെ കംപ്ലൈന്റ്റ് ചെയ്യാം നമ്മുടെ എല്ലാം വീട്ടിൽ നിത്യം ഉപയോഗിക്കുന്ന ഒന്നാണല്ലോ LPG എന്നാൽ പലരും LPG ഡെലിവറി ചെയ്യുന്നവരെന്ന് ഓവർ പ്രൈസിംഗ് ഉം മറ്റും ചൂഷണം നേരിടേണ്ടി വരുന്നു. ഏജൻസികൾ പലപ്പോഴും അവരുടെ കൂടെ നിൽക്കുകയും മറ്റും ചെയ്യും. എന്നാൽ ആരെയും വിളിക്കാതെ ഇന്റർനെറ്റ്‌ന്റെയും ഗ്യാസ് കമ്പനിയുടെ സൈറ്റ്ന്റെയും സഹായത്തോടെ വളരെ വേഗത്തിൽ വേണ്ട കംപ്ലയിന്റ് ചെയ്യാം എന്ന് എത്രപേർക്ക് അറിയാം ? ഈ അറിവില്ലായ്മയെ ആണ് അവർ ചൂഷണം ചെയ്യുന്നവർ. ഇങ്ങനെ കംപ്ലയിന്റ് ചെയ്താൽ ഉടനടി നടപടി ഉണ്ടാകും.കൂടുതൽ പൈസ വാങ്ങിയിട്ടുണ്ടെൽ അതു എത്രയും വേഗം തിരിച്ചും തരും.കംപ്ലയിന്റ് ഏതൊക്കെ categroy ൽ ചെയ്യാം എന്നുള്ളത് site ൽ കാണാം.

Leave a Reply

Your email address will not be published.