1

സെപ്റ്റംബർ 21ന് സ്കൂൾ തുറക്കേണ്ടത് ആവശ്യമാണോ

നമ്മുടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സെപ്റ്റംബർ 21 മുതൽ സ്കൂളുകളും കോളജുകളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുകയാണ് എന്നാൽ സംസ്ഥാന സർക്കാർ അംഗീകൃത സ്‌കൂളകൾ തുറന്നു  പ്രവർത്തിക്കുന്ന കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം ഉണ്ടായിട്ടില്ല.

            എന്നാൽ കേന്ദ്രസർക്കാർ സെപ്റ്റംബർ 21 മുതൽ സ്കൂളുകളും കോളജുകളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ നമ്മുടെ സംസ്ഥാനത്ത് അതിനുള്ള തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല. എന്നാൽ സിബിഎസ്ഇ സ്കൂളുകളിൽ ക്ലാസുകൾ തുടർന്ന് എടുക്കാനുള്ള തീരുമാനങ്ങൾ എടുക്കുകയുണ്ടായി. 50 ശതമാനം അധ്യാപകർക്കും വിദ്യാർഥികൾക്ക് ക്ലാസിൽ പങ്കെടുക്കാൻ കഴിയും.

          എന്നാൽ ഇപ്പോൾ കേന്ദ്രസർക്കാർ പുറത്തിറങ്ങിയിരിക്കുന്ന എസ്. ഓ. പി( സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ ) എന്ന ഒരു പ്രവർത്തനം ഉണ്ട്. അതിൻപ്രകാരം ഒമ്പതാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സ്കൂളിലേക്ക് കടന്നുവരാനുള്ള അനുവാദമുണ്ട്. ക്ലാസ് റൂമുകൾ  നന്നായി അണുവിമുക്തമാക്കിയതിനുശേഷം വേണം വിദ്യാർഥികൾ കടന്നു വരേണ്ടത്.

           വിദ്യാർഥികൾ ഈ ക്ലാസുകളിൽ പങ്കെടുക്കുന്നതിന് രക്ഷിതാക്കൾ സമ്മതപത്രം നൽകണം. ഒരു ക്ലാസ്സിൽ 12 കുട്ടികൾക്ക് വരെ ഒരു സമയം പങ്കെടുക്കാവുന്നതാണ്. കുട്ടികൾ തമ്മിൽ സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾ സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വേണം ക്ലാസുകളിലേക്ക് കടന്നു വരേണ്ടത്.

        എന്നാൽ സംസ്ഥാന സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കൂൾ, കോളേജുകൾ തുറക്കുന്ന കാര്യത്തെ പറ്റി ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല. നമ്മുടെ സംസ്ഥാനത്ത് ആയിരത്തി അഞ്ഞൂറോളം വരുന്ന CBSE യും 200 ഓളം  വരുന്ന ICICI വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്.