ഗൃഹശ്രീ പദ്ധതി നാലു ലക്ഷം രൂപ സഹായം  ഇപ്പോൾ അപേക്ഷിക്കാം…                    

        

             ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചിട്ട്  ലഭിച്ചിട്ടില്ലാത്ത ഒരുപാട് ആളുകളുണ്ട്.            കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ ഏറ്റവും വലിയ പദ്ധതിയായ ഗൃഹശ്രീ പദ്ധതിയിലൂടെ പാർപ്പിടം നിർമിക്കുന്നതിന് നാലു ലക്ഷം രൂപ വരെ ലഭിക്കുന്നു.                     

         ഇതിനുള്ള  അപേക്ഷകൾ ജനുവരി മാസം പതിനഞ്ചാം തീയതി വരെ സമർപ്പിക്കാവുന്നതാണ്‌.             ഇതിന് ആവശ്യമുള്ള രേഖകൾ എന്ന് പറയുന്നത് നമ്മൾ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്                 പഞ്ചായത്തിൽ നിന്നും വാങ്ങേണ്ടതുണ്ട്,  

          കൂടാതെ നമ്മുടെ സാമ്പത്തികസ്ഥിതിയും മറ്റുകാര്യങ്ങളും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് , എന്നിവ അതത് ജില്ലകളിൽ ഉള്ള ഭവന നിർമ്മാണ ബോർഡ് ഓഫീസുകളിൽ സമർപ്പി ക്കാനുള്ള അവസരം സംസ്ഥാന സർക്കാർ ഒരുക്കിയിരിക്കുക യാണ്.                                  

             ഈ പദ്ധതിയിൽ 400000 രൂപ അനുവദിക്കുമ്പോൾ ഇതിൽ രണ്ട് ലക്ഷം രൂപ സംസ്ഥാന സർക്കാരിന്റെ സഹായവും, 100000 രൂപ ഉന്നത സാമ്പത്തികസ്ഥിതിയിൽ  ഉള്ള ആളുകൾ  ഈ പദ്ധതിയിലേക്ക് സഹായം നൽകുന്നതാണ്.   ബാക്കി ഒരു ലക്ഷം രൂപ എന്നുപറയുന്നത് ഗുണഭോക്ത വിഹിതം ആണ്.                                    

        ഇങ്ങനെയാണ് നാലു ലക്ഷം രൂപ ലഭിക്കുന്നത്. നമ്മുടെ സംസ്ഥാനത്തുള്ള താഴ്ന്ന വരുമാനമുള്ള ആളുകളെയാണ് ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. അതായത് രണ്ടോ,മൂന്നോ സെന്റ് സ്ഥലം ഉള്ള ആളുകൾക്ക് ആ സ്ഥല പരിമിതിക്കുള്ളിൽ അവർക്ക് ഭവനം നിർമ്മിക്കുവാനുള്ള ധന സഹായ പദ്ധതിയാണ് ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതി. 

      കൂടാതെ ഈ പദ്ധതിയിലേക്ക് സ്പോൺസർ ചെയ്യുവാൻ താല്പര്യം ഉള്ള ആളുകളുടെ അപേക്ഷ കളും ജില്ല ഓഫീസുകളിൽ ജനുവരി 15 വരെ സമർപ്പിക്കാവുന്നതാണ്.  

                     

         നേരത്തെ ഈ പദ്ധതിയിലേക്ക് സ്പോൺസർ ചെയ്യുവാൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള ആളുകൾ അതിനുള്ള അപേക്ഷകൾ വീണ്ടും പുതുക്കി സമർപ്പിക്കേണ്ടതാണ്.                              

       ഗൃഹശ്രീ ഭവന നിർമാണ പദ്ധതിയേ പറ്റിയുള്ള സംശയങ്ങൾക്ക് ജില്ലാ ഓഫീസുമായി ബന്ധപ്പെടുകയോ, 9495718903, 9846380133 ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്..                                      ഈ സന്തോഷവാർത്ത എല്ലാ ആളുകളും അറിഞ്ഞിരിക്കുക…

Leave a Reply

Your email address will not be published. Required fields are marked *