വീടും സ്ഥലവും ഉള്ളവർ അറിയുക… കേരളത്തിൽ പുതിയ സംവിധാനം വരുന്നു…    

 

              സ്വന്തമായി വീടും,സ്ഥലവും ഉള്ളവർ ഇതുകൂടാതെ സ്ഥലം വാങ്ങാൻ ആഗ്രഹിക്കുന്നവർ, വീട് പണിയാൻ ആഗ്രഹിക്കുന്നവർ എല്ലാവരും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക.                   നമ്മുടെ വസ്തു, വീട് ഇവയെപ്പറ്റിയുള്ള കാര്യങ്ങൾക്ക് നമ്മൾ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഇങ്ങനെ ഉള്ള സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങാറുണ്ട്.

       എന്നാൽ ഇനി മുതൽ ഭൂമി സംബന്ധമായ ആവശ്യങ്ങൾക്ക് റവന്യൂ ഓഫീസുകളിൽ കയറിയിറങ്ങാതെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയുടെ വിവരങ്ങളെല്ലാം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച് ജനങ്ങൾക്ക് ലഭ്യമാക്കുവാൻ വേണ്ടി സർക്കാരും, കാർഷിക റവന്യൂവകുപ്പും ചേർന്ന് തീരുമാനിച്ചിരിക്കുകയാണ്.                                

       2005 ലെ വിവരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കാർഷിക വകുപ്പിന്റെ ഈ ഒരു തീരുമാനം.                                              

       ഇങ്ങനെ ഭൂമി സംബന്ധമായ വിവരങ്ങൾ അതാതു സമയം തന്നെ വെബ്സൈറ്റിൽ നമുക്ക് അറിയുവാൻ കഴിഞ്ഞാൽ പുതിയ സ്ഥലം വാങ്ങുന്നതിനും, വീട് വയ്ക്കുന്നതും ഒക്കെ നമുക്ക് സാധിക്കും.                                

       അതായത് ഏതൊക്കെ സ്ഥലങ്ങളാണ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ളതെന്നും, ഏതൊക്കെ ഭൂമിയാണ് വയലുകൾ ആയി കിടക്കുന്നത് എന്നും മനസ്സിലാക്കാൻ സാധിക്കുന്നതാണ്‌.    അതിനാൽ 2008 ൽ തയ്യാറാക്കിയ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് കാണുന്ന വിധം തദ്ദേശസ്ഥാപന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുവാൻ സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്.                                   

      ഈ ജനുവരി മാസത്തിൽ തന്നെ ഡാറ്റാബാങ്ക് സംബന്ധിച്ചുള്ള വിവരങ്ങൾ എല്ലാം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുവാൻ കൃഷിഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.         

                       

         ഈ സംവിധാനം സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.                                       ഈ സംവിധാനം വന്നുകഴിയുമ്പോൾ പൊതു ജനങ്ങൾക്ക് സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ട ആവശ്യം ഒരു പരിധിവരെ ഇല്ലാതാവുകയും ചെയ്യുന്നതാണ്.                         എല്ലാ ആളുകളും ഇക്കാര്യം അറിഞ്ഞിരിക്കുക…

Leave a Reply

Your email address will not be published. Required fields are marked *