1

പ്രവാസി ക്ഷേമനിധി പദ്ധതിയുടെ ആനുകൂല്യങ്ങൾ

 

           പ്രവാസികൾ നമ്മുടെ നാടിന്റെ സ്വത്താണ്. കേരള സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംരംഭമാണ് പ്രവാസിക്ഷേമനിധി. വിദേശത്ത് രണ്ടുവർഷമെങ്കിലും ജീവിച്ചു  ഇന്ത്യയിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ഈ ക്ഷേമനിധിയിൽ അംഗത്വം നൽകുന്നു. ഇത് വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികൾക്ക് ഏറ്റവും പ്രാധാന്യമേറിയ ഒരു സഹായമാണ്.

         പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടിയാണ് കേരളസർക്കാർ ഇത് നിർമ്മിച്ചത്. നമ്മുടെ നാട്ടിൽ നാല് ലക്ഷത്തിലധികം പ്രവാസികൾ ഈ ക്ഷേമനിധിയിൽ അംഗങ്ങൾ ആയിട്ടുണ്ട്. ഈ ക്ഷേമനിധിയിൽ  അംഗങ്ങളായിട്ടുള്ള വിദേശികൾ 300 രൂപയാണ് മാസംതോറും അടക്കേണ്ടത്. വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവർ മാസം 100 രൂപയാണ് ഈ ക്ഷേമനിധിയിൽ അടയ്ക്കേണ്ടത്. 

                കേരളത്തിന് പുറത്ത് ഇന്ത്യയ്ക്കകത്ത് ജോലി ചെയ്തു കൊണ്ടിരിക്കുന്ന പ്രവാസികൾക്കും ഈ ക്ഷേമനിധിയിൽ അംഗത്വം നേടാവുന്നതാണ്. അവർ മാസംതോറും 100 രൂപയാണ് അടക്കേണ്ടത്.അവർ നാട്ടിലെത്തി സ്ഥിരതാമസം ആയാൽ 50 രൂപയാണ് മാസംതോറും ക്ഷേമനിധിയിലേക്ക് അടയ്ക്കേണ്ടത്.

ഗുണങ്ങൾ

           60 വയസ്സ് പൂർത്തിയാകുമ്പോൾ അഞ്ചു വർഷം കുറയാതെ അംശാദായം  അടച്ചിട്ടുള്ള പ്രവാസികൾക്ക് മാസംതോറും 2000 രൂപ പെൻഷൻ ലഭിക്കും. അഞ്ചു വർഷത്തിൽ കൂടുതൽ തുടർച്ചയായി അംശദായം അടച്ചിട്ടുള്ള പ്രവാസികൾക്ക് അവർ അടച്ചിട്ടുള്ള വർഷത്തിന് നിശ്ചയിച്ചിട്ടുള്ള  ഉള്ള മിനിമം പെൻഷൻ തുകയുടെ 3% തുകകൂടി പ്രതിമാസം അധികം പെൻഷനായി ലഭിക്കും.

            പ്രവാസി മലയാളികൾക്ക് ഇൻഷുറൻസ് ലഭിക്കുന്നുണ്ട്. അത്  2 ലക്ഷത്തിൽ നിന്ന് നാല് ലക്ഷം രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

          അതുപോലെതന്നെ പ്രവാസി ക്ഷേമനിധിയിൽ കുടുംബപെൻഷൻ ലഭിക്കുന്നുണ്ട്. പ്രവാസി ക്ഷേമനിധിയിൽ അംഗത്വം ഉള്ള, പെന്ഷന് അർഹതയുള്ള  ഒരു അംഗം മരണപ്പെട്ടാൽ കുടുംബത്തിലെ ഒരാൾക്ക് പെൻഷൻ തുകയുടെ 50 ശതമാനം ലഭിക്കും.

          അതുപോലെതന്നെ പ്രവാസി ക്ഷേമനിധിയിൽ  അംഗത്വമുള്ള മരണപ്പെട്ട അംഗത്തിന്റെ കുടുംബാംഗങ്ങൾക്ക് ധന  സഹായം ലഭിക്കുന്നുണ്ട്. അസുഖം മൂലമോ, അപകടം മൂലമോ മരണപ്പെടുകയാണെങ്കിൽ 50,000 രൂപയും, വിദേശത്തുനിന്നും മടങ്ങിവരുന്നവർക്കുള്ള കേരളിയന്റെ കുടുംബത്തിന് 30, 000 രൂപയും  ലഭിക്കും. 

             ഗുരുതരമായ രോഗം ബാധിച്ചിട്ടുള്ള പ്രവാസി  ക്ഷേമ നിധി അംഗങ്ങൾക്ക് അമ്പതിനായിരം രൂപ വരെ ധനസഹായം ലഭിക്കും

         തുടർച്ചയായി രണ്ടുവർഷം അംശദായം അടച്ചിട്ടുള്ള സ്ത്രീകൾക്ക് പ്രസവ ചെലവുകൾക്ക് 3000 രൂപയും, ഗർഭം അലസലിന് 2000 രൂപയും ലഭിക്കും. 

           കുറഞ്ഞത് രണ്ടുവർഷമെങ്കിലും പണമടച്ച അംഗങ്ങളുടെ മക്കൾക്ക് ഉപരി പഠനത്തിനു വേണ്ടി പ്രവാസി ക്ഷേമനിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതാണ്. ഈ പദ്ധതി പ്രകാരം 4000 രൂപയാണ് ലഭിക്കുക. 

         മൂന്നു വർഷമെങ്കിലും തുടർച്ചയായി ക്ഷേമനിധിയിൽ അംശാദായം അടച്ചു കൊണ്ടിരിക്കുന്ന അംഗങ്ങളുടെ രണ്ടു പെൺമക്കൾക്ക് വേണ്ട വിവാഹ ചെലവുകൾക്ക് പണം ലഭിക്കുന്നുണ്ട്.

          ക്ഷേമനിധിയിൽ അംഗത്വം ഉള്ള വ്യക്തികൾ അപകടത്തിൽപ്പെട്ട് മരണപ്പെട്ടാലും, വൈദ്യ സഹായം ആവശ്യമായ വന്നാലും അവർക്ക് വൈദ്യ ചികിത്സയ്ക്ക് ഇൻഷുറൻസ് കമ്പനിയുമായി ചേർന്ന് സഹായം നൽകും.

Leave a Reply

Your email address will not be published. Required fields are marked *