,

ആധാർ കാർഡ് ഉള്ളവർ അറിയുക… പുതിയ ആധാർ കാർഡ്… ഇപ്പോൾ അപേക്ഷിക്കാം…    

  

                                 നമ്മുടെ രാജ്യത്ത് ഇപ്പോൾ പുതിയ ആധാർ കാർഡ് അതായത് പി വി സി ആധാർ കാർഡ് നിലവിൽ വന്നിട്ടുണ്ട്.                                            ഈ ആധാർ കാർഡിന് വേണ്ടി നമുക്ക് ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.                       

      നമുക്ക് എങ്ങനെയാണ് 50 രൂപ നൽകി പുതിയ ആധാർ കാർഡിന് അപേക്ഷിക്കുന്നത് എന്നു നോക്കാം. ഇതിനായി നമ്മൾ ആദ്യം ആധാറിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ഓപ്പൺ ചെയ്യുക.                          ഇത് ഓപ്പൺ ചെയ്യുമ്പോൾ അവിടെ ഓർഡർ ആധാർ പിവിസി കാർഡ് എന്ന് കാണുവാൻ സാധിക്കും.  അതിൽ നമ്മൾ ക്ലിക്ക് ചെയ്യുക.                              

      ഇത് ഓപ്പൺ ചെയ്യുമ്പോൾ നമുക്ക് അറിയാൻ സാധിക്കും പുതിയ ആധാർ കാർഡിന്റെ വിശദമായിട്ട് ഉള്ള വിവരങ്ങളും, ഈ കാർഡിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്നുള്ളതും.                                  

     ഇതിന്റെ കുറച്ചു താഴെയായി നമ്മുടെ ആധാർ നമ്പർ അടിച്ചു കൊടുക്കേണ്ടതാണ്. ഇവിടെ നമ്മുടെ ആധാർ നമ്പർ അടിച്ചു കൊടുക്കുക.                  അതിനു താഴെ അടുത്ത ഓപ്ഷൻ അവിടെ ഒരു കോഡ് കൊടുത്തിട്ടുണ്ട്.                           

        ക്യാപിറ്റൽ ലെറ്റർ,  സ്മാൾ ലെറ്റർ, സംഖ്യകൾ അടങ്ങിയതാണ് ഈ കോഡ്. ആ കോഡ് നമ്മൾ അടിച്ചു കൊടുക്കുക. അതിനുതാഴെ നമ്മുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഒ ടി പി ക്കുവേണ്ടി അടിച്ചു കൊടുക്കുക. അതിനുശേഷം സെന്റ് ഒടിപി എന്ന് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.                                                           നമ്മുടെ ഫോണിലേക്ക് വരുന്ന ഒടിപി അടിച്ചു കൊടുക്കുക.                                        

        അതിനുശേഷം ഇതിന്റെ ടെംസ് ആൻഡ് കണ്ടീഷൻസ് ഓക്കേ ചെയ്യുക.  അതിനു ശേഷം സബ്മിറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.                                         അപ്പോൾ ആധാർ ഡീറ്റെയിൽസ് വെരിഫൈ ചെയ്തതായി ആയി നമുക്ക് കാണുവാൻ സാധിക്കുന്നതാണ്.                              

            അടുത്തതായി പെയ്മെന്റ് അടയ്ക്കണം.                                  കാർഡ് ഉപയോഗിച്ചോ,നെറ്റ് ബാങ്കിംഗ് വഴിയോ,UPI വഴി ചെയ്യാവുന്നതാണ്. എ ടി എം കാർഡ്,ക്രെഡിറ്റ് കാർഡ്, ബാങ്ക് അക്കൗണ്ടുകൾ വഴിയും അതായത് ഫോൺ പേ,ഗൂഗിൾ പേ വഴിയും ഈ 50 രൂപ നമുക്ക് അടയ്ക്കാവുന്നതാണ്.                           

           അതിനുശേഷം ഏഴുദിവസത്തിനുള്ളിൽ പുതിയ ആധാർ കാർഡ് നമ്മുടെ വീട്ടിൽ എത്തുന്നതാണ്.  ഈ കാര്യങ്ങൾ എല്ലാ ആളുകളും അറിഞ്ഞിരിക്കുക…

Leave a Reply

Your email address will not be published. Required fields are marked *