സ്വന്തമായി വീടും, ഭൂമിയും ഉള്ളവർ അറിയുക… കേരള സർക്കാരിന്റെ പുതിയ നടപടി വരുന്നു… 

 

       നമ്മുടെ സംസ്ഥാനത്ത്  സ്ഥലം വാങ്ങിക്കുമ്പോൾ നികുതിയിനത്തിൽ നമ്മൾ തുക അടിക്കാറുണ്ട്. അതായത് രജിസ്ട്രേഷൻ ഫീസ് ആയിട്ടും, സ്റ്റാമ്പ് ഡ്യൂട്ടി ആയിട്ടും, ഏകദേശം  10% തുക നമ്മൾ അടക്കുന്നുണ്ട്.                                           

       അതായത് 8% സ്റ്റാമ്പ് ഡ്യൂട്ടി ആയിട്ടും, രണ്ടു ശതമാനം രജിസ്ട്രേഷൻ ഫീസും ആയിട്ടാണ് നമ്മുടെ കയ്യിൽ നിന്നും വാങ്ങുന്നത്. എന്നാൽ ഇനിമുതൽ ഈ രീതിക്ക് മാറ്റം വരികയാണ്.                                                  

         അതായത് ഒരു ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള ഭൂമി അല്ലെങ്കിൽ കെട്ടിടം വാങ്ങുന്ന ആളുകളെ ആണ് പുതിയ നടപടിയായ നികുതി വർധന ബാധിക്കുന്നത്. നികുതി ഇനത്തിൽ സംസ്ഥാനസർക്കാർ ഏകദേശം 2% അധിക തുകയാണ് വാങ്ങുവാൻ തീരുമാനിച്ചിരിക്കുന്നത്.                                 

      ഇങ്ങനെ ഈ നികുതി സമ്പ്രദായം നിലവിൽ വരുന്നതോടുകൂടി നികുതി ഇനത്തിൽ നമ്മുടെ കയ്യിൽ നിന്നും ഈടാക്കുന്ന 10% എന്ന തുക  12% ആയി ഉയരുകയാണ്.സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരമാണ് സംസ്ഥാന സർക്കാർ ഇങ്ങനെയൊരു നടപടിയിലേക്ക്  നീങ്ങിക്കൊണ്ടിരിക്കുന്നത്.           

        മുൻപ് നടത്തിയിരുന്ന ശുപാർശ എന്ന് പറയുന്നത് 25000 രൂപയോ അതിൽ കൂടുതലോ വരുന്ന ഭൂമിയുടെയോ അല്ലെങ്കിൽ കെട്ടിടത്തിന്റെ യോ റജിസ്ട്രേഷൻ ഫീസിന്റെ ഒരു ശതമാനം നികുതിയായി പിരിച്ച് അത് ജില്ലാ പഞ്ചായതുകളിൽ നൽകുക എന്നതായിരുന്നു.                                       

    എന്നാൽ ഇപ്പോൾ ഇതിന് മാറ്റം വരുത്തി ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരുന്ന ഇടപാടുകാരിൽ നിന്നും രണ്ട് ശതമാനം നികുതിയായി പിരിച്ച്  ജില്ലാ പഞ്ചായത്തുകൾക്ക് നൽകുവാനാണ് ഇപ്പോൾ ധനകാര്യ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.                         

      2% നികുതി കൂടി കൂടുതലായിട്ട് അടയ്‌ക്കേണ്ടി വരിക എന്ന് പറയുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് വളരെ പ്രയാസം ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഈ കാര്യങ്ങൾ എല്ലാ ആളുകളും അറിഞ്ഞിരിക്കുക…

Leave a Reply

Your email address will not be published. Required fields are marked *