,

കട്ടൻ ചായ  കൊണ്ടുള്ള വീട്ടിലെ ഉപയോഗങ്ങൾ….  അറിയുക….                       

 

        കട്ടൻചായ നമ്മൾ മിക്ക ആളുകളും കുടിക്കാറുണ്ട്. എന്നാൽ കട്ടൻ ചായ കുടിക്കുവാൻ മാത്രമല്ല നമ്മുടെ വീട്ടിലെ കുറച്ച് പ്രശ്നങ്ങൾ പരിഹരിക്കുവാൻ നമുക്ക് ഉപയോഗിക്കാവുന്നതാണ്.                               മധുരം ഇടാത്ത കട്ടൻചായ ഉപയോഗിച്ചാണ് ഈ ഇക്കാര്യങ്ങൾ ചെയ്യുന്നത്.                          

           നമ്മുടെ വീട്ടിലെ കണ്ണാടികൾ കട്ടൻ ചായ ഉപയോഗിച്ച് വൃത്തിയാക്കി എടുക്കാവുന്നതാണ്. അതായത് ഒരു പാത്രത്തിൽ കുറച്ച് കട്ടൻചായ എടുത്തശേഷം ഒരു ടിഷ്യു ഉപയോഗിച്ചോ, തുണി ഉപയോഗിച്ചോ കട്ടൻ ചായയിൽ മുക്കി കണ്ണാടി തുടക്കുക.                                                    

        അതിനുശേഷം  ഒരു മിനിറ്റ് കഴിഞ്ഞ് ശേഷം മറ്റൊരു ടിഷ്യൂ കൊണ്ട് കണ്ണാടി തുടക്കുക.          ഇപ്പോൾ കണ്ണാടിയിലെ പാടുകളും,അഴുക്കുകളും പോയി കണ്ണാടി നല്ല നന്നായി വൃത്തിയാകുന്നതാണ്.                                  അടുത്ത ഉപയോഗം എന്ന് പറയുന്നത് നമ്മുടെ വീട്ടിലെ തടി കൊണ്ടുള്ള ഫർണിച്ചർ അതായത് പോളിഷ് ചെയ്തിട്ടുള്ള ഫർണിച്ചർ കട്ടൻ ചായ ഉപയോഗിച്ച് വൃത്തിയാക്കാം.                           

         അതായത് പോളിഷ് ചെയ്ത ഫർണിച്ചർ വൃത്തിയാക്കുവാൻ ടിഷ്യു കട്ടൻ ചായയിൽ മുക്കി  നന്നായി പിഴിഞ്ഞ ശേഷം ഫർണിച്ചർ തുടയ്ക്കുക.                                  ഇങ്ങനെ നമുക്ക് ഫർണിച്ചർ വൃത്തിയാക്കാം.                               മറ്റൊരു ഉപയോഗം എന്ന് പറയുന്നത് നമ്മുടെ പുതിയ മൺചട്ടി മയപ്പെടുത്തി എടുക്കുവാൻ അതിനായി മൺ ചട്ടിയിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് ചൂടാക്കാൻ വയ്ക്കുക.                              

        ഇതിലേക്ക് രണ്ടുമൂന്നു സ്പൂൺ ചായപ്പൊടി ഇട്ടു കൊടുക്കുക. അതിനുശേഷം ഇത് നന്നായിട്ട് തിളപ്പിക്കുക. തിളപ്പിച്ച് വെള്ളം കുറച്ച് വറ്റിച്ച് എടുക്കുക.                                          

        വറ്റിച്ച ശേഷം സ്റ്റവ് ഓഫ് ചെയ്തു വയ്ക്കുക.                                 രാത്രിയിൽ ഇങ്ങനെ തിളപ്പിച്ച് വറ്റിച്ചു വയ്ക്കുക.                                      രാവിലെ ആകുമ്പോഴേക്കും ഈ വെള്ളം നന്നായിട്ട് തണുത്ത കിട്ടുന്നതാണ്.  അതിനുശേഷം ഈ വെള്ളം കളഞ്ഞ്  ചട്ടി കഴുകി എടുക്കുക.                                                      

      അതിനു ശേഷം ഒരു തുണികൊണ്ട് നന്നായി  തുടച്ച് എടുക്കുക. അതിനുശേഷം ഈ ചട്ടിയിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ചട്ടിയുടെ എല്ലാ ഭാഗത്തേക്കും തേച്ചു കൊടുക്കുക.    

            

        ഇങ്ങനെ നമുക്ക് മൺചട്ടി മയപ്പെടുത്തി എടുക്കാവുന്നതാണ്. ഉമി ഉപയോഗിച്ചാണ് സാധാരണ ചട്ടി മയപ്പെടുത്തി എടുക്കുന്നത്.                                             എന്നാൽ അത് പറ്റാത്ത ആളുകൾക്ക് ഇങ്ങനെ ചെയ്യാവുന്നതാണ്.                                        

      അടുത്ത ഒരു ഉപയോഗം എന്ന് പറയുന്നത് നമ്മുടെ പാത്രങ്ങളിൽ ചിലപ്പോൾ കരിഞ്ഞു പിടിക്കാറുണ്ട്. ഇത് കളയുന്നതിന് വേണ്ടി ആദ്യം കരിഞ്ഞു പിടിച്ച പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക.                     

         അതായത് കരിഞ്ഞ ഭാഗത്തിന് മുകളിൽ നിൽക്കുന്ന രീതിയിൽ വെള്ളം ഒഴിക്കുക.                            അതിനുശേഷം ഇതിലേക്ക് കുറച്ച് ചായപ്പൊടി ഇട്ടു കൊടുക്കുക.അതിനുശേഷം ഇത് നന്നായി തിളപ്പിക്കുക.                                        

           ഒരു രണ്ട്,മൂന്നു മിനിറ്റ് ഇങ്ങനെ തിളപ്പിക്കുക.                      തിളപ്പിച്ചതിനുശേഷം ഈ വെള്ളം തണുക്കുന്നതിന് വേണ്ടി വയ്ക്കുക. വെള്ളം തണുത്തതിനു ശേഷം ഈ പാത്രം തേച്ച് നന്നായി കഴുകി എടുക്കുക.                                      ഇപ്പോൾ പാത്രത്തിൽ പിടിച്ചിരുന്ന മുഴുവൻ കരിയും പോയി പാത്രം നന്നായി വൃത്തിയാകുന്നതാണ്.                              കട്ടൻചായ ഉപയോഗിച്ചുള്ള ഈ കാര്യങ്ങൾ എല്ലാവരും ഒന്ന് ചെയ്ത് നോക്കുക…

Leave a Reply

Your email address will not be published. Required fields are marked *