,

ഇങ്ങനെയുള്ള വാഹന ഉടമകൾ പിഴ അടയ്ക്കണം….RC പിടിച്ചെടുക്കും… കോടതി ഉത്തരവ്…അറിയുക….  

 

                        വാഹനത്തിന്റെ മുൻ ഗ്ലാസുകളിലോ, പിൻ ഗ്ലാസുകളിലോ,വിൻഡോ ഗ്ലാസുകളിലോ ബ്ലാക്ക് സൺ ഫിലിമുകൾ പതിക്കാൻ പാടില്ല എന്ന് സുപ്രീം കോടതി ഉത്തരവ് വന്നിരുന്നു.അതായത് തട്ടിക്കൊണ്ടുപോകലും, ഹീന കുറ്റകൃത്യങ്ങളും, സ്ത്രീകൾക്ക് നേരെയുള്ള ലൈംഗിക ആക്രമണങ്ങളും ഉയർന്നു വന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു ഉത്തരവ്  വന്നത്.                                                                 

       ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിലായിരുന്നു ഈ പരിശോധന നടന്നുകൊണ്ടിരുന്നത്. ഓപ്പറേഷൻ സ്ക്രീൻ എന്ന കാര്യത്തിൽ മന്ത്രിമാരുടെയും, ജനപ്രതിനിധികളുടെയും  വാഹനത്തിൽ എന്തിനാണ് കൂളിംഗ് ഫിലിമുകളും, കർട്ടനുകളും എന്നുള്ള വിമർശനം ഉയർന്നുവന്ന സാഹചര്യത്തിൽ താൽക്കാലികമായി ഓപ്പറേഷൻ സ്ക്രീൻ എന്ന് പരിശോധന നിർത്തി വയ്ക്കുവാൻ നിർദ്ദേശം നൽകിയിരിക്കുന്നു.               

         എന്നാൽ ഈ ഉത്തരവ് ഇപ്പോഴും നിലവിൽ ഉണ്ട്. ഗതാഗത കമ്മീഷൻ ഇപ്പോൾ ആവശ്യപ്പെട്ടിരി ക്കുന്നത്  റോഡ് ഗതാഗത നിയമലംഘനങ്ങളിൽ ശ്രദ്ധ കൊടുക്കുക എന്നതാണ്.                                          

        ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ ഇനിയും  പരിശോധന ഉണ്ടായിരിക്കുന്നതല്ല. എങ്കിലും   നിയമലംഘകരെ കണ്ടുപിടിക്കാനുള്ള പരിശോധന തുടരുന്നതാണ്.വാഹനത്തിന്റെ ഗ്ലാസുകളിലെ സ്റ്റിക്കറുകൾക്കും, വാഹനത്തിലെ കർട്ടനുകൾക്കും എതിരെയുള്ള നടപടികൾ തുടരുന്നത് ആയിരിക്കും.               എല്ലാം വാഹന ഉടമകളും ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുക….

Leave a Reply

Your email address will not be published. Required fields are marked *