,

ഉപ്പൂറ്റി വിണ്ടുകീറുന്ന ഉണ്ടോ… ഉപ്പൂറ്റി വിണ്ടുകീറുന്നത് പെട്ടെന്ന് മാറുവാൻ  ഇങ്ങനെ ചെയ്തു നോക്കുക…     

 

                               മിക്ക ആളുകളുടെയും കാലിന്റെ ഉപ്പൂറ്റി വിണ്ടുകീറുകയും കാലിന് വേദന ഉണ്ടാവുകയും ചെയ്യാറുണ്ട്. ഉപ്പൂറ്റി വിണ്ടുകീറൽ മാറ്റുന്നതിനായി ഇങ്ങനെ ചെയ്യുക.                                                        

      അതിനായി ഒരു ചെറിയ പാത്രം എടുത്ത് ശേഷം അതിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. അതിനുശേഷം ഈ വെള്ളത്തിലേക്ക് കുറച്ച് കാപ്പിപ്പൊടി ഇട്ടു കൊടുക്കുക.                

        അതിനുശേഷം ഇത് നന്നായി ഇളക്കുക. അതിനുശേഷം ഇതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുക. അതിനു ശേഷം വീണ്ടും നന്നായി ഇളക്കുക.  അതിനുശേഷം കുറച്ച് പഞ്ചസാര കൂടി ഇട്ട് കൊടുക്കുക. അതിനുശേഷം ഇതെല്ലാം കൂടി നന്നായി ഇളക്കുക.                                      

     പഞ്ചസാര ചേർത്ത ശേഷം ഒരുപാട് സമയം വയ്ക്കാതെ ഇത് നമ്മുടെ കാലിൽ തേക്കേണ്ടത് ആണ്. ഇത് എല്ലാം കൂടി നന്നായി ഇളക്കിയതിന് ശേഷം നമ്മുടെ കാലിൽ വിണ്ടുകീറിയ ഭാഗത്ത് നന്നായി തേച്ചു കൊടുക്കുക.                                       

     ഇങ്ങനെ കാലിൽ തേച്ച് 10 മിനിറ്റ് കാല്  നന്നായി മസാജ് ചെയ്യുക. അതിനുശേഷം ഒരു അരമണിക്കൂർ ഇങ്ങനെ തേച്ച് വയ്ക്കുക.അരമണിക്കൂറിനു ശേഷം ഒരു ബക്കറ്റിൽ കുറച്ച് ഇളം ചൂടുവെള്ളം എടുക്കുക.                 അതിനുശേഷം ചൂടുവെള്ളത്തിലേക്ക് ഏതെങ്കിലും ഒരു ഷാംപൂ കുറച്ച് ഒഴിച്ചു കൊടുക്കുക.                                 

      അതിനു ശേഷം ഈ വെള്ളം നന്നായി ഇളക്കി ഈ വെള്ളത്തിലേക്ക് നമ്മുടെ കാല് മുക്കിവയ്ക്കുക.                            ഇങ്ങനെ കാല് മുക്കി വെച്ച് ഒരു ബ്രഷ് ഉപയോഗിച്ചോ അല്ലെങ്കിൽ കല്ലിലോ കാല് നന്നായി തേച്ച് ഉരയ്ക്കുക.                                            

      അതിനുശേഷം കാലു കഴുകുക.  ഇപ്പോൾ കാല് നന്നായി വൃത്തിയാക്കുന്നത് നമുക്ക് കാണുവാൻ സാധിക്കും. അതിനുശേഷം ഏതെങ്കിലും ഒരു മോയിസ്ചറൈസർ കാലിൽ പുരട്ടി കാലിൽ ഷോക്സ് ഇട്ട് നാലുമണിക്കൂർ വയ്ക്കുക.                  അപ്പോൾ കാലിന്റെ കട്ടിയുള്ള ഭാഗങ്ങൾ സോഫ്റ്റ് ആവുകയും ചെയ്യുന്നതാണ്.                          

      ഇങ്ങനെ നമുക്ക് കാലിലെ വിണ്ടുകീറൽ മാറ്റിയെടുക്കാവുന്നതാണ്…എല്ലാവരും ഇങ്ങനെ ഒന്ന് ചെയ്ത് നോക്കുക….

Leave a Reply

Your email address will not be published. Required fields are marked *