,

കറണ്ട് കണക്ഷൻ വേണ്ടവർ,  കറണ്ട് കണക്ഷൻ ഉള്ളവർ എല്ലാ ആളുകളും അറിയുക…  

 

           ഫെബ്രുവരി മുതൽ പുതിയ സംവിധാനം….                            വൈദ്യുതി സംബന്ധമായുള്ള കാര്യങ്ങൾക്ക് കെഎസ്ഇബി ഓഫീസിൽ പോകാതെ തന്നെ ഒരു ഫോൺകോളിൽ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും അതിവേഗം ലഭ്യമാകുന്ന പുതിയ പദ്ധതിയാണ് കേരള സംസ്ഥാന വൈദ്യുതി ബോർഡ് രംഗത്ത് കൊണ്ടുവന്നിരിക്കുന്നത്.                          

           പുതിയ ഈ സംവിധാനം ആദ്യഘട്ടത്തിൽ ലഭ്യമാകുന്നത് പുതിയ എൽടി കണക്ഷന് അപേക്ഷിക്കുന്നവർക്കും, നിലവിലെ എൽടി ഉപഭോക്താക്കൾക്കും ആണ്. ആദ്യഘട്ടത്തിൽ എല്ലാ ഇലക്ട്രിക്കൽ ഡിവിഷനുകളിലും, ഒരു ഇലക്ട്രിക്കൽ സെക്ഷനിൽ എങ്കിലും പദ്ധതി തുടങ്ങുന്നതാണ്.                                  ഈ പ്രവർത്തനം വിലയിരുത്തിയതിനു ശേഷം  സംസ്ഥാനമൊട്ടാകെ ജൂൺ മാസത്തിന് മുൻപായി പദ്ധതി വ്യാപിപ്പിക്കുന്നതാണ്.            

          ഇതിനായി 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുക. പുതിയ കണക്ഷൻ ലഭിക്കുന്നതിനായി  അപേക്ഷകൻ പേര്, ഫോൺ നമ്പർ ഉൾപ്പടെയുള്ള വിവരങ്ങൾ നൽകേണ്ടതാണ്. ഇങ്ങനെ നൽകുമ്പോൾ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുന്നതായിരിക്കും.                                

          പുതിയ കണക്ഷൻ മാത്രമല്ല ഉടമസ്ഥാവകാശ മാറ്റം, കണക്ടഡ് ലോഡ്/ കോൺട്രാക്ട് ലോഡ് മാറ്റം, തരിഫ് മാറ്റം, വൈദ്യുതി ലൈൻ- മീറ്റർ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങൾക്കും ടോൾഫ്രീ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.                 സേവന കേന്ദ്രത്തിലെ ഓപ്പറേറ്റർ ഈ വിവരങ്ങൾ ശേഖരിച്ച് സെക്ഷൻ ഓഫീസിലേക്ക് കൈമാറുന്നതാണ്.                               

                   അസിസ്റ്റന്റ് എൻജിനീയർ നടപടിക്ക് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആണ്. ഉദ്യോഗസ്ഥൻ അപേക്ഷകനെ വിളിച്ച് ലഭ്യമായ വിവരങ്ങൾ ശരിയാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ്. അതിനുശേഷം സ്ഥല പരിശോധനയ്ക്ക് തീയതി തീരുമാനിക്കും.                              

          

      ഇതുകൂടാതെ അപേക്ഷകൻ കരുതേണ്ട രേഖകളെ കുറിച്ചുള്ള  വിവരങ്ങൾ അവർ നൽകുന്നതുമാണ്. തീരുമാനിച്ച തീയതിയിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ശേഖരിക്കുന്നതാണ്.                   അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളും ആപ്പിൽ അപ്‌ലോഡ് ചെയ്യുന്നതാണ്.        

       അംഗീകാരം ലഭിക്കുമ്പോൾ വിവരം അപേക്ഷകനെ എസ്എംഎസ് വഴിയോ, ഇമെയിൽ വഴിയോ അറിയിക്കുന്നതാണ്.അപേക്ഷകന് ഓൺലൈൻ വഴിയോ, കൗണ്ടർ വഴിയോ തുക അടയ്ക്കുമ്പോൾ സേവനം ലഭ്യമാക്കും.                                                        എല്ലാ ആളുകളും ഇക്കാര്യം അറിഞ്ഞിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *