വാഹനം ഉള്ളവർ അറിഞ്ഞിരിക്കുക…          ജനുവരി മുതൽ പുതിയ നിയമം വരുന്നു……

 

        നമ്മുടെ രാജ്യത്തെ വർദ്ദിച്ചുവരുന്ന മലിനീകരണം കുറയ്ക്കുന്നതിനു വേണ്ടി, പുക മലിനീകരണം ഇല്ലാതാക്കുവാൻ പി യു സി സർട്ടിഫിക്കറ്റ് അതായത് പൊലൂഷൻ അണ്ടർ കണ്ട്രോൾ സർട്ടിഫിക്കറ്റ് നിർബന്ധമായും പരിശോധിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇത് ജനുവരി ഒന്നു മുതൽ ആണ് പ്രാബല്യത്തിൽ വരുന്നത്.                                                     

     ഇപ്പോൾ ഇങ്ങനെയുള്ള പരിശോധന നടത്താത്തത്, പി യു സി സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹന ഉടമകളുടെ ആർ സി പിടിച്ചെടുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.          

        ഈ സംവിധാനം ഓൺലൈൻ വഴി ആക്കുവാൻ  കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്.  അതായത് പി യു സി സർട്ടിഫിക്കറ്റിന്റെ കാലാവധി, പി യു സി സർട്ടിഫിക്കറ്റ് പുതുക്കേണ്ട തീയതി മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലേക്ക് നേരിട്ട് ലഭ്യമാക്കുവാനും, ഇങ്ങനെ ഏതൊക്കെ വാഹനത്തിനു പി യു സി സർട്ടിഫിക്കറ്റ് ലഭ്യമാകാൻ ഉണ്ട് എന്നും,  ഏതൊക്കെ വാഹനങ്ങൾ ഈ സർട്ടിഫിക്കറ്റ് പുതുക്കിയിട്ടില്ല എന്നും ഇങ്ങനെയുള്ള വാഹനങ്ങൾ കണ്ടുപിടിച്ച അവരുടെ ആർ സി പിടിച്ചെടുക്കാനും ഈ സംവിധാനം ഓൺലൈൻ  ആക്കുന്നത് വഴി സാധിക്കും.                                                              

      പി യു സി സർട്ടിഫിക്കറ്റ് ഇപ്പോൾ വളരെ ലളിതമായ രീതിയിലൂടെ ആണ് നമുക്ക് ലഭിക്കുന്നത്.                                              എന്നാൽ വരും നാളുകളിൽ  ഓൺലൈൻ വഴി ഇതിന്റെ സംവിധാനം നേരിട്ട് ഗവൺമെന്റുമായി  ബന്ധപ്പെടുത്താൻ പോകുക ആണ്.         

         എന്നാൽ ഇപ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം      പി യു സി സർട്ടിഫിക്കറ്റ് ഇല്ലാത്ത ആളുകൾ  അത് ലഭ്യമാക്കാനുള്ള കാര്യങ്ങൾ ചെയ്യുക.            പി യു സി സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിഞ്ഞ ആളുകൾ അത് പുതുക്കുക.                                                     

     പി യു സി സർട്ടിഫിക്കറ്റിന്റെ  കാലാവധി കഴിഞ്ഞാൽ 7 ദിവസം കൂടി നീട്ടി നൽകുന്നതാണ്.  അതിനുശേഷം പിന്നീട് സമയം നീട്ടി നൽകുന്നത് അല്ല. ഇങ്ങനെയുള്ളവരുടെ ആർ സി പിടിച്ചെടുക്കാനുള്ള നിയമങ്ങളാണ് കേന്ദ്രസർക്കാർ രൂപം നൽകുന്നത്.                     

     2021 ജനുവരി മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. അതുകൊണ്ട് എല്ലാ വാഹന ഉടമകളും ഇത് അറിഞ്ഞിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *