ഇരുചക്രവാഹനം ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കുക. വളരെ പ്രധാനപ്പെട്ട ഈ കാര്യം അറിയാതെ പോകരുത്…    

 

                ഇരുചക്രവാഹനം ഉപയോഗിക്കുന്നവർക്ക് പുതിയ ഒരു നിയമം വന്നിരിക്കുന്നു.                               ഈ നിയമം 2021 ജൂൺ മുതലാണ് പ്രാബല്യത്തിൽ വരുന്നത്. ഇരുചക്രവാഹനം ഉപയോഗിക്കുന്ന ആളുകൾ ധരിക്കുന്ന  ഹെൽമറ്റുകൾ BIS അതായത് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്  മാർക്ക് ഉള്ളതു  ആയിരിക്കണം എന്നുള്ളതാണ് കേന്ദ്രസർക്കാർ ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത് ഉത്തരവ്.          

          സാധാരണ ഹെൽമറ്റുകൾ ഇനിയും ഉപയോഗിക്കാൻ പാടില്ല. ഇങ്ങനെ ഉപയോഗിക്കുന്നവർക്ക് എതിരെ നിയമ നടപടികൾ എടുക്കുന്നത് ആയിരിക്കും.    ഹെൽമറ്റ് ഉപയോഗിക്കുന്നവർക്കുള്ള ഗുണമേന്മ നിയന്ത്രണ ഉത്തരവ് ആയ SO4252E അത് 2020 നവംബർ 26 ന്  കേന്ദ്ര ഉപരിതല ഗതാഗതം, ദേശീയപാത മന്ത്രാലയം പുറത്തിറക്കിയിരുന്നു. 

        ഇതിന്റെ അടിസ്ഥാനത്തിൽ  നമ്മൾ ഉപയോഗിക്കുന്ന ഹെൽമറ്റുകളിൽ BIS സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം.                           നിലവാരമില്ലാത്ത ഹെൽമറ്റുകൾ വിപണിയിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ആയിരിക്കും ആദ്യം ആരംഭിക്കുന്നത്.                

      നിലവാരമുള്ള ഭാരം കുറഞ്ഞ ഹെൽമറ്റുകൾ BIS മുദ്രണത്തോടുകൂടി നിർമ്മിച്ച് വിൽപ്പന നടത്തുന്നത് ആയിരിക്കും.ഭാരം കുറഞ്ഞ ഹെൽമറ്റുകൾ വിൽക്കുന്നതിനുള്ള അനുമതി നേരത്തെതന്നെ നൽകിയിരുന്നു. അതുകൊണ്ടാണ് BIS മുദ്രയുടെ കൂടിയ ഭാരം കുറഞ്ഞ ഹെൽമറ്റുകൾ നിർമ്മിച്ചു നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്.     

                      

     നിലവാരമുള്ള BIS മുദ്രയോടുകൂടി ഹെൽമറ്റുകൾ ധരിക്കണമെന്ന് നിയമം 2021 ജൂൺമാസം 1 മുതൽപ്രാബല്യത്തിൽ വരികയാണ്.                 ഇങ്ങനെ നിലവാരമുള്ള ഹെൽമറ്റുകൾ ധരിക്കുന്നത് മൂലം ഇരുചക്രവാഹനം ഉപയോഗിക്കുന്നവർക്ക് ഉണ്ടാകുന്ന അപകടങ്ങളിൽ തലയ്ക്ക് ഗുരുതരമായി പരുക്ക് ഏൽക്കാതെ ഇരിക്കുവാനും സഹായകമാവും.  

        കൂടാതെ നിലവാരമില്ലാത്ത ഹെൽമറ്റുകൾ വിൽക്കുവാനോ, ഉപയോഗിക്കുവാനോ ഇനിയും സാധിക്കുകയില്ല. ഇരുചക്രവാഹനം ഉള്ളവർ എല്ലാവരും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *